വിപുലീകരണത്തിന് ലക്ഷ്യമിട്ട് ചായ്‌ബ്രേക്ക്

വിപുലീകരണത്തിന് ലക്ഷ്യമിട്ട് ചായ്‌ബ്രേക്ക്

കൊല്‍ക്കത്ത : റെസ്റ്റോറന്റ് ശൃംഖലയായ ചായ്‌ബ്രേക്കിന്റെ 10 ശതമാനം ഓഹരികള്‍ അഞ്ച് കോടി രൂപയ്ക്ക് വെഞ്ച്വര്‍ കാറ്റലിസ്റ്റ് വാങ്ങി. ചായ്‌ബ്രേക്ക് ശൃംഖലനടത്തുന്നത് എഎല്‍പി റീട്ടെയ്ല്‍ ലിമിറ്റഡാണ്. 2010 ല്‍ ആവിഷ്‌ക്കരിക്കപ്പെട്ട റെസ്റ്റോറന്റ് ശൃംഖലയുടെ ആദ്യ ഔട്ട്‌ലറ്റ് 2011 നവംബറിലാണ് ആരംഭിച്ചത്. എഎല്‍പി റീട്ടെയ്‌ലിന് നിലവില്‍ 11 ഔട്ട്‌ലറ്റുകളുണ്ട്. ഇതില്‍ എട്ടെണ്ണം കൊല്‍ക്കത്തയിലും രണ്ട് ഭുവനേശ്വറിലും ഒന്ന് ദുര്‍ഗാപൂരിലുമാണ്. ഔട്ട്‌ഡോര്‍ കാറ്ററിലിംഗ് സേവനവും കമ്പനി നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

50,000 രൂപയുടെ മൂലധന ഫണ്ടിലാണ് എഎല്‍പി റീട്ടെയ്ല്‍ സ്ഥാപിതമായതെന്നും നിലവില്‍ കമ്പനിയ്ക്ക് ഒരു കോടി രൂപയുടെ ഓഹരി മൂലധനമുണ്ടെന്നും കമ്പനിയുടെ സഹസ്ഥാപകരില്‍ ഒരാളായ ആദിത്യ ലാഡ്‌സാരിയ പറഞ്ഞു. മറ്റൊരു പങ്കാളിയായ അനിരുദ്ധ് പോഡറിനും കമ്പനിയില്‍ തുല്യ ഓഹരിയുണ്ട്. തുടക്കത്തില്‍ നിന്ന് കമ്പനി ലാഭത്തിലായിട്ടുണ്ടെന്ന് പോഡര്‍ ചൂണ്ടിക്കാട്ടി. 15-20 ഔട്ട്‌ലറ്റുകളിലൂടെ ചായ്‌ബ്രേക്ക് 10 ലധികം നഗരങ്ങളിലേക്ക് വിപുലീകരിക്കാനുള്ള ശ്രമത്തിലാണും അവര്‍ വ്യക്തമാക്കി.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ 13.4 കോടി രൂപയുടെ വരുമാനം എഎല്‍പി നേടിയത്. ഈ സാമ്പത്തിക വര്‍ഷം 18 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ചായ്‌ബ്രേക്കിന്റെ ഔട്ട്‌ലറ്റുകളിലൂടെ വിതരണം ചെയ്യുന്ന വിവിധ സ്‌നാക്‌സുകളും പാനീയങ്ങളുമാണ് ഓഹരികള്‍ വാങ്ങിയ വെഞ്ച്വര്‍ കാറ്റലിസ്റ്റില്‍ മതിപ്പ് ഉളവാക്കിയതെന്ന് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു.

ചായ്‌ബ്രേക്ക് ഇതുവരെ സ്വന്തം ശക്തിയില്‍ വികസിച്ചു. എന്നാല്‍ ഇപ്പോള്‍ പങ്കാളികളെ ഏറ്റെടുത്ത് ഫ്രാഞ്ചൈസി ക്രമീകരണത്തിലൂടെ വികസിക്കാനുള്ള ഒരുക്കത്തിലാണെന്നും 2020 ഓടെ വരുമാനം 50 കോടി രൂപയായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും സഹസ്ഥാപകര്‍ അറിയിച്ചു. വിപുലീകരണത്തിന് സാധ്യതയുള്ള വിപണികളായ സിലിഗുരി, റാഞ്ചി, പട്‌ന, ഗുവഹാത്തി, ഇംഫാല്‍ പോലുള്ള ചെറിയ നഗരങ്ങളിലാണ്് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വലുപ്പം അനുസരിച്ച് 40-70 ലക്ഷം രൂപ ചെലവ് വരുന്ന പുതിയ ഔട്ട്‌ലറ്റുകള്‍ സ്ഥാപിക്കുമെന്ന് അവര്‍ വ്യക്തമാക്കി. അതോടൊപ്പം, കൊല്‍ക്കത്തയില്‍ സെന്‍ട്രല്‍ കിച്ചണ്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നഗരത്തില്‍ ഉടനീളമുള്ള എല്ലാ ഔട്ട്‌ലറ്റുകളിലും സ്ഥിരത നിലനിര്‍ത്തുന്നതിനുവേണ്ടിയാണിത്. ഇതിനായി 80 ലക്ഷം രൂപയുടെ നിക്ഷേപ ബജറ്റ് തയ്യാറാക്കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy