ലിങ്ക്ഡ്ഇനില്‍ താരമായി ഷേഖ് ഹംദന്‍ ബിന്‍ മൊഹമ്മദ്

ലിങ്ക്ഡ്ഇനില്‍ താരമായി ഷേഖ് ഹംദന്‍ ബിന്‍ മൊഹമ്മദ്

റിച്ചാര്‍ഡ് ബ്രാന്‍സണ്‍, ബില്‍ ഗേറ്റ്‌സ്, ഡേവിഡ് കാമറോണ്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി ലോകത്തിലെ ഏറ്റവും മികച്ച ചിന്തകന്‍മാരും നേതാക്കളും ഉള്‍പ്പെട്ട പട്ടികയിലാണ് ദുബായ് കിരീടാവകാശി സ്ഥാനം നേടിയത്

ദുബായ്: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇനില്‍ സ്വാധീനം ചെലുത്തുന്ന വ്യക്തികളുടെ പട്ടികയില്‍ ഇടം നേടി ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്‍ ബിന്‍ മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

റിച്ചാര്‍ഡ് ബ്രാന്‍സണ്‍, ബില്‍ ഗേറ്റ്‌സ്, ഡേവിഡ് കാമറോണ്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി ലോകത്തിലെ ഏറ്റവും മികച്ച ചിന്തകന്‍മാരും നേതാക്കളും ഉള്‍പ്പെട്ട പട്ടികയിലാണ് ദുബായ് കിരീടാവകാശി സ്ഥാനം നേടിയത്.

ഏപ്രിലില്‍ ലിങ്ക്ഡ്ഇനില്‍ ജോയിന്‍ ചെയ്തതു മുതല്‍ ഷേഖ് ഹംദനിന്റെ ഫോളോവര്‍മാരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനയാണ് ഉണ്ടായതെന്ന് ലിങ്ക്ഡ്ഇന്‍ വ്യക്തമാക്കി. യുഎഇയിലും പുറത്തുള്ള യുകെ, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമായി 250,000 ഫോളോവര്‍മാരാണ് അദ്ദേഹത്തിനുള്ളത്.

ഏപ്രിലില്‍ ലിങ്ക്ഡ്ഇനില്‍ ജോയിന്‍ ചെയ്തതു മുതല്‍ ഷേഖ് ഹംദനിന്റെ ഫോളോവര്‍മാരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനയാണ് ഉണ്ടായതെന്ന് ലിങ്ക്ഡ്ഇന്‍ വ്യക്തമാക്കി

വികസനത്തിന്റെ ആഗോള മാതൃകയായും പുതിയ സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമായും യുഎഇ മാറിയെന്ന് ഡിസംബര്‍ രണ്ടിന് യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി ലിങ്ക്ഡ്ഇനില്‍ പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റില്‍ അദ്ദേഹം പറയുന്നു.

ഞങ്ങളുടെ രാജ്യത്തെ യുവത്വം പ്രതീക്ഷ, ശുഭാപ്തി വിശ്വാസം, പോസിറ്റീവ് എനര്‍ജി, ഇന്നൊവേഷന്‍ എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. യുവജനങ്ങളാണ് യുഎഇയുടെ ഭാവിയിലേക്കുള്ള പ്രേരകശക്തി. വികസനക്കുതിപ്പിന്റെ ഭാഗമാകാനുള്ള അവരുടെ കഴിവില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. സ്ഥാപകരുടെ ആദര്‍ശങ്ങള്‍ മുറുകെ പിടിച്ചു ജീവിച്ചുകൊണ്ട് രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് യുഎഇയിലെ യുവത്വമാണ്-അദ്ദേഹം ലിങ്ക്ഡ്ഇനില്‍ കുറിച്ചു.

200 രാജ്യങ്ങളില്‍ നിന്നായി 500 മില്യണ്‍ അംഗങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലുണ്ടെന്ന് ഈ വര്‍ഷമാദ്യം ലിങ്ക്ഡ്ഇന്‍ പ്രഖ്യാപിച്ചിരുന്നു. മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നായി 23 മില്യണ്‍ ഉപയോക്താക്കളാണ് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനുള്ളത്. മെന മേഖലയിലെ ലിങ്ക്ഡ്ഇന്‍ അംഗങ്ങളില്‍ മൂന്ന് മില്യണും യുഎഇയില്‍ നിന്നാണ്.

Comments

comments

Categories: Arabia