പെട്രോകെമിക്കല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് കൊച്ചിയില്‍

പെട്രോകെമിക്കല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് കൊച്ചിയില്‍

ഈ മാസം 18 നാണ് മീറ്റ്

കൊച്ചി: പുതിയതായി ആരംഭിക്കുന്ന പെട്രോകെമിക്കല്‍ പാര്‍ക്കിന്റെ സാധ്യതകള്‍ ഉയര്‍ത്തികാട്ടികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ പെട്രോകെമിക്കല്‍ ഇന്‍വെസ്റ്റര്‍ മീറ്റ് സംഘടിപ്പിക്കുന്നു. ഈ മാസം 18 ന് ക്രൗണ്‍ പ്ലാസയിലാണ് പരിപാടി നടക്കുക. നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും ബിപിസിഎല്‍ റിഫൈനറിയുടെ വരാനിരിക്കുന്ന പെട്രോ കെമിക്കല്‍ പ്രൊജക്റ്റില്‍ നിന്നു ലഭ്യമായ അസംസ്‌കൃത വസ്തുവിനെ ആധാരമാക്കിയുള്ള അനുബന്ധ അവസരങ്ങള്‍ എന്തെല്ലാമാണെന്ന് മനസിലാക്കാന്‍ മീറ്റ് സഹായിക്കും. 2019 ല്‍ പ്രൊജക്റ്റ് കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് കരുതുന്നത്. നിക്ഷേപ അവസരങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍, അനുബന്ധ സാധ്യതകള്‍, ഉല്‍പ്പന്ന ആവശ്യകത, വിപണി സാധ്യത, ലഭ്യമായ സ്രോതസുകള്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് സെമിനാറില്‍ പ്രാധാന്യം നല്‍കും.

ഫാക്റ്റില്‍ നിന്നു വാങ്ങിയ 480 ഏക്കര്‍ സ്ഥലത്താണ് നിര്‍ദിഷ്ട പെട്രോകെമിക്കല്‍ പാര്‍ക്ക് പ്രൊജക്റ്റ് വരുന്നത്. സംസ്ഥാന സര്‍ക്കാര്‍, കെഎസ്‌ഐഡിസി, കിന്‍ഫ്രാ, ബിപിസിഎല്‍-കെആര്‍ എന്നിവരുടെ സംയുക്ത പദ്ധതിയാണ് പാര്‍ക്ക്. ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ സാമിപ്യം അവിടെ നിന്നുള്ള പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗപ്പെടുത്തി ജലാധിഷ്ഠിത രാസവസ്തുക്കള്‍, സീലന്റ് തുടങ്ങിയ നിര്‍മിക്കാന്‍ ഇതു വഴി സാധിക്കും.

Comments

comments

Categories: More