ഗ്രോസറി ബിസിനസിലേക്ക് ചുവടുവെച്ച് ഫിജികാര്‍ട്ട്

ഗ്രോസറി ബിസിനസിലേക്ക് ചുവടുവെച്ച് ഫിജികാര്‍ട്ട്

കോഴിക്കോട്: യുഎഇയിലെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫിജികാര്‍ട്ട് ഗ്രോസറി രംഗത്തേക്കും കടക്കുന്നതായി ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്ന് ഗുണമേന്മയേറിയ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് കമ്പനിയുടെ മാര്‍ക്കറ്റിംഗ് അഫിലിയേറ്റ്‌സ് വഴി വില്‍പ്പന തുടങ്ങിയിട്ടുണ്ട്. മാര്‍ച്ചോടെ പച്ചക്കറികളും ഇറച്ചിയും മത്സ്യവും യുഎഇയിലുടനീളം ലഭ്യമാക്കും. യുഎഇ ഗ്രോസറി വിപണനരംഗത്ത് വിപണി വിഹിതം 12 ശതമാനത്തിലേക്ക് ഉയര്‍ത്തും. അടുത്ത വര്‍ഷം യുഎഇയില്‍ 100 കോടി ദിര്‍ഹത്തിന്റെ വിറ്റുവരവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

മറ്റു ജിസിസി രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഒക്‌റ്റോബറില്‍ കമ്പനി ഇന്ത്യയില്‍ സാന്നിധ്യം അറിയിച്ചിരുന്നു. ജൂണ്‍ മാസത്തോടെ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം തുടങ്ങാനാണ് പദ്ധതി. ഇന്ത്യാ പോസ്റ്റാണ് ഫിജികാര്‍ട്ടിന്റെ ലോജിസ്റ്റിക്‌സ് പാര്‍ട്ണര്‍.

Comments

comments

Categories: Business & Economy