ഡോക്‌സ്ആപ്പ് 7.2 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു

ഡോക്‌സ്ആപ്പ് 7.2 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു

ന്യൂഡെല്‍ഹി : ഡോകേ്റ്റഴ്‌സ് കണ്‍സള്‍ട്ടേഷന്‍ ആപ്ലിക്കേഷനായ ഡോക്‌സ്ആപ്പ് ബിസീമര്‍ വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ്, ജാപ്പനീസ് കമ്പനിയായ ടെക്മാട്രിക്‌സ് കോര്‍പ്, ഡെനാ നെറ്റ്‌വര്‍ക്ക്‌സ് എന്നിവയില്‍ നിന്ന് സിരീസ് – എ ഫണ്ടിംഗിന്റെ ഭാഗമായി 7.2 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു. ഫാസോഴ്‌സ് ടെക്‌നോളജീസ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ആപ്ലിക്കേഷനാണ് ഡോക്‌സ്ആപ്പ്.

ആനന്ദ് രാജരാമന്‍, വെങ്കി ഹരിനാരായണന്‍ എന്നീ നിക്ഷേപകരും ജാപ്പനീസ് വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനിയായ റീബ്രെറ്റ് പാര്‍ട്‌ണേഴ്‌സും ഫണ്ടിംഗില്‍ പങ്കെടുത്തിരുന്നു. നിക്ഷേപക ബാങ്കായ മാസ്റ്റര്‍കീയായിരുന്നു കരാറിന്റെ അഡൈ്വസര്‍. നിയമനങ്ങള്‍ക്കും പ്രവര്‍ത്തന വിപുലീകരണത്തിനും പ്രൊഡക്റ്റ് വികസനത്തിനുമായി ഫണ്ട് ഉപയോഗിക്കുമെന്ന് ബെംഗളൂരു ആസ്ഥാനമാക്കിയ ഡോക്‌സ് ആപ്പ് വ്യക്തമാക്കി.

സതീഷ് കണ്ണന്‍, എന്‍ബശേഖര്‍ എന്നിവര്‍ 2013 തുടങ്ങിയ ഫസോഴ്‌സ് ടെക്‌നോളജീസ് 2015 ജൂലൈയിലാണ് ഡോക്‌സ് ആപ്പ് ലോഞ്ച് ചെയ്തത്. ഉപയോക്താക്കള്‍ ആപ്ലിക്കേഷന്‍ ലോഗ് ഓണ്‍ ചെയ്ത് അസുഖത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം. കണ്‍സള്‍ട്ടേഷന്‍ ഫീസ് അടച്ചതിനുശേഷം ഡോക്റ്ററെ വിളിക്കുവാനോ ചാറ്റ് ചെയ്യുവാനോ സാധിക്കും. ഈ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യുവാനും ഡയഗ്നോസ്റ്റിക്‌സ് ടെസ്റ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുവാനും കഴിയും.

ഈ പ്ലാറ്റ്‌ഫോമിലൂടെ ഡോക്റ്ററും രോഗിയും തമ്മിലുള്ള അന്തരം കുറയ്ക്കുകയാണ് ലക്ഷ്യം. ആളുകള്‍ക്ക് ആവശ്യാനുസരണം വിദഗ്ധ കണ്‍സള്‍ട്ടേഷനും ഇതിലൂടെ ലഭിക്കുമെന്ന് ഫാസോര്‍സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ കണ്ണന്‍ സൂചിപ്പിച്ചു. ത്വക്ക്, ഗൈനക്കോളജി, സെക്‌സോളജി, ശിശുരോഗ വിഭാഗം, മനോരോഗ ചികിത്സ, ജനറല്‍ മെഡിസില്‍ പോലുള്ള വിവിധ വിഭാഗങ്ങളിലെ 2,000 ത്തിലധികം ഡോക്റ്റര്‍മാര്‍ ഡോക്‌സ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഓരോ അസുഖത്തിനും പ്രത്യേക വിഭാഗം ഡോക്റ്റര്‍മാരുടെ സേവനം ഡോക്‌സ് ആപ്പില്‍ ലഭ്യമാണ്. ഐഒഎസ് ആപ്പ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ആപ്പില്‍ കയറുമ്പോള്‍ തന്നെ വിരല്‍ തുമ്പില്‍ ലൈവ് ഡോക്റ്റര്‍ എത്തും. രോഗിയ്ക്ക് ഡോക്റ്ററുമായി നേരിട്ടു സംസാരിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സംശയങ്ങള്‍ ദുരീകരിച്ച്, ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിഞ്ഞ്, നിര്‍ദേശങ്ങള്‍ സ്വീകരിച്ച്, മുന്‍കരുതലുകള്‍ എടുത്ത് വിശദമായ ചികിത്സ വേണ്ടതല്ലെങ്കില്‍ മരുന്നു എഴുതി ലഭിക്കാനും ഇത് ഉപകരിക്കും. രോഗലക്ഷണങ്ങള്‍, ചിത്രങ്ങള്‍ എന്നിവ പങ്കുവയ്ക്കാനുള്ള സൗകര്യവും ആപ്ലിക്കേഷന്‍ ഒരുക്കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy