രാജമൗലിയുടെ ആശയത്തെ നിരസിച്ച് ചന്ദ്രബാബു നായിഡു

രാജമൗലിയുടെ ആശയത്തെ നിരസിച്ച് ചന്ദ്രബാബു നായിഡു

നായിഡുവിന്റെ നിര്‍ദേശ പ്രകാരമാണ് രാജമൗലി ഡിസൈന്‍ സമര്‍പ്പിച്ചത്

അമരാവതി: ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാന നഗരമായ അമരാവതിയിലെ സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്കായി ബാഹുബലി സംവിധായകന്‍ എസ്എസ് രാജമൗലി തയാറാക്കിയ ഡിസൈന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തള്ളിയെന്ന് റിപ്പോര്‍ട്ട്. യുകെയിലുള്ള ആര്‍കിടെക്റ്റുകള്‍ അമരാവതിക്ക് വേണ്ടി സമര്‍പ്പിച്ച ഡിസൈനില്‍ അതൃപ്തനായ നായിഡു ഈ ഡിസൈനുകളില്‍ തെലുങ്ക് സംസ്‌കാരവുമായി ചേര്‍ന്ന് നില്‍ക്കുന്ന
രൂപകല്‍പ്പന നല്‍കാന്‍ രാജമൗലിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രാജമൗലി ഇതുമായി ബന്ധപ്പെട്ട നടത്തിയ അവതരണം നായിഡുവിനെ ആകര്‍ഷിച്ചില്ലെന്നാണ് സൂചന.

തന്റെ ഡിസൈന്‍ ആന്ധ്രാ മുഖ്യമന്ത്രി നിരസിച്ചെന്ന വാര്‍ത്ത രാജമൗലി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്കായി തെലുങ്ക് സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന രീതിയില്‍ തയാറാക്കിയ തന്റെ ഡിസൈന്‍ ഡിസൈന്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുവെന്നും എന്നാല്‍ മുഖ്യമന്ത്രിക്ക് ഇഷ്ടമായില്ലെന്നും രാജമൗലി വ്യക്തമാക്കി. എന്നിരുന്നാലും മീഡിയ സിറ്റിക്കായി ഈ ഡിസൈനുകള്‍ ഉപയോഗിക്കാമെന്ന് നായിഡു രാജമൗലിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാന നിയമസഭാ മന്ദിരത്തിന് വേണ്ടി യുകെ ആര്‍കിടെക്റ്റുകള്‍ തയാറാക്കിയ ഡിസൈന്‍ മുഖ്യമന്ത്രിക്ക് ഇഷ്ടമായെന്നും എല്ലാവരും അതംഗീകരിച്ചുവെന്നും രാജമൗലി പറഞ്ഞു.

നിയമസഭാ മന്ദിരത്തിനായി തയാറാക്കിയ ഡിസൈന്‍ രാജമൗലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ ആശയങ്ങള്‍ പര്യവേഷണം ചെയ്യാന്‍ തനിക്ക് നല്‍കിയ അവസരത്തിന് ചന്ദ്രബാബു നായിഡുവിന് അദ്ദേഹം ട്വിറ്ററില്‍ നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം തേടാന്‍ രണ്ട് ഡിസൈനുകളും എപിസിആര്‍ഡിഎ വെബ്‌സൈറ്റില്‍ നല്‍കും. മുഖ്യമന്ത്രി ഓഫീസിനും, സെക്രട്ടേറിയറ്റിനും വേണ്ടി ലണ്ടനിലെ നോര്‍മന്‍ ഫോസ്റ്റേഴ്‌സ് എന്ന കമ്പനി തയാറാക്കിയ ഡിസൈനുകളില്‍ നിലവില്‍ സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിക്കൊണ്ടിരിക്കുകയാണ്.

സൂര്യപ്രകാശത്തിന്റെ വഴിയെ കൃത്യമായി വിലിയിരുത്തി പൂര്‍വികര്‍ തയാറാക്കിയ മാതൃകകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ഡിസൈന്‍ തയാറാക്കിയതെന്ന് രാജമൗലി പറയുന്നു.

Comments

comments

Categories: Slider, Top Stories