അമീര്‍ഖാന്‍ ഫര്‍ലെങ്കോയില്‍ നിക്ഷേപം നടത്തി

അമീര്‍ഖാന്‍ ഫര്‍ലെങ്കോയില്‍ നിക്ഷേപം നടത്തി

ബെംഗളൂരു : ബോളിവുഡ് താരം അമീര്‍ഖാന്‍ ബെംഗളൂരു ആസ്ഥാനമായ കിരായ ഫര്‍ണീഷിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ റെന്റല്‍ സ്റ്റാര്‍ട്ടപ്പായ ഫര്‍ലെങ്കോയില്‍ രണ്ടു കോടി രൂപയുടെ ഡെറ്റ് നിക്ഷേപം നടത്തി. നിക്ഷേപ ഇടപാടിനെക്കുറിച്ച് ഫര്‍ലെങ്കോയോ അമീര്‍ഖാനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2012 ല്‍ ഗോള്‍ഡ്മാന്‍ സാച്ചസ് മുന്‍ പ്രസിഡന്റ് കാരിംപാനയാണ് ഫര്‍ലെങ്കോ ആരംഭിക്കുന്നത്. റെന്റ് യുവര്‍ ദുനിയ എന്ന പേരിലാണ് ആദ്യം പ്രവര്‍ത്തനമാരംഭിച്ചതെങ്കിലും 2013 ല്‍ ഫര്‍ലെങ്കോ എന്നു റീബ്രാന്‍ഡ് ചെയ്യുകയായിരുന്നു. സ്വന്തമായി ഫര്‍ണിച്ചര്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മാണത്തിനായി മൂന്നാം കക്ഷികള്‍ക്ക് നല്‍കുന്ന രീതിയാണ് കമ്പനി പിന്തുടരുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബര്‍ മാസത്തില്‍ ലൈറ്റ്‌സ്‌ബോക്‌സ് വെഞ്ച്വേഴ്‌സ്, ആക്‌സിസ് കാപ്പിറ്റല്‍ തുടങ്ങിയവരില്‍ നിന്ന് 100 കോടി രൂപയുടെ നിക്ഷേപം കമ്പനി സമാഹരിച്ചിരുന്നു. കൂടാതെ ഇക്കാലയളവില്‍ 15 ദശലക്ഷം ഡോളറിന്റെ നിക്ഷേപവും ഫര്‍ലെങ്കോ സമാഹരിച്ചിരുന്നു.

Comments

comments

Categories: Business & Economy