എയര്‍ടെല്‍ ഡിടിഎച്ചിന്റെ 20 ശതമാനം ഓഹരികള്‍ വാര്‍ബര്‍ഗ് പിന്‍കസ് വാങ്ങും

എയര്‍ടെല്‍ ഡിടിഎച്ചിന്റെ 20 ശതമാനം ഓഹരികള്‍ വാര്‍ബര്‍ഗ് പിന്‍കസ് വാങ്ങും

ഭാരതി ടെലിമീഡിയയിലെ 15 ശതമാനം ഓഹരികള്‍ എയര്‍ടെല്‍ വാര്‍ബര്‍ഗിന് വില്‍ക്കും. ഏകദേശം 350 മില്ല്യണ്‍ ഡോളറിന്റേതാണ് ഇടപാട്

ന്യൂഡെല്‍ഹി: അമേരിക്കന്‍ സ്വകാര്യ നിക്ഷേപകരായ വാര്‍ബര്‍ഗ് പിന്‍കസ് എയര്‍ടെല്‍ ഡിടിഎച്ചിന്റെ 20 ശതമാനം ഓഹരികള്‍ വാങ്ങുന്നു. ഏകദേശം 350 മില്ല്യണ്‍ ഡോളറിനാണ് ടെലികോം കമ്പനിയായ എയര്‍ടെല്ലിന്റെ ഡയറക്റ്റ് ഹോം വിഭാഗമായ ഭാരതി ടെലിമീഡിയയുടെ ഓഹരികള്‍ വാര്‍ബര്‍ഗ് സ്വന്തമാക്കുന്നത്. നേരത്തെ എയര്‍ടെല്ലുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടുവന്ന വാര്‍ബര്‍ഗ് 2005ല്‍ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

കരാര്‍ പ്രകാരം, ഭാരതി ടെലിമീഡിയയിലെ 15 ശതമാനം ഓഹരികള്‍ എയര്‍ടെല്‍ വാര്‍ബര്‍ഗിന് വില്‍ക്കും. ശേഷിക്കുന്ന അഞ്ച് ശതമാനം ഓഹരി മറ്റൊരു അനുബന്ധ സ്ഥാപനം കൈമാറുമെന്നും എയര്‍ടെല്‍ പ്രസ്താവനയില്‍ അറിയിച്ചു. കരാറിന്റെ ഭാഗമായി ഭാരതി ടെലിമീഡിയയുടെ ബോര്‍ഡില്‍ വാര്‍ബര്‍ഗ് പിന്‍കസ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ വിരാജ് സോഹ്‌നെയ് അംഗമാകും.

1999നും 2001നും ഇടയില്‍ 292 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം ഭാരതി ടെലി-വെഞ്ച്വേഴ്‌സില്‍ (അക്കാലത്ത് എയര്‍ടെല്‍ അറിയപ്പെട്ടിരുന്ന പേര്) വാര്‍ബര്‍ഗ് നടത്തിയിരുന്നു. അന്ന് എയര്‍ടെല്ലിന്റെ 19 ശതമാനം ഓഹരികളാണ് അവര്‍ കൈവശംവെച്ചിരുന്നത്. 2002ല്‍ ഓഹരികള്‍ വിറ്റപ്പോള്‍ വാര്‍ബര്‍ഗിന്റെ പങ്കാളിത്തം 15 ശതമാനമെന്നതിലേക്ക് കുറഞ്ഞു. 2004-05 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ടെല്ലിലെ 3.35 ശതമാനം ഓഹരികള്‍ കൂടി അവര്‍ വിറ്റഴിച്ചു, അന്ന് എയര്‍ടെല്ലിന്റെ മൂല്യം 6.21 ബില്ല്യണ്‍ ഡോളര്‍.

എയര്‍ടെല്‍ ടിവി ബ്രാന്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരതി ടെലിമീഡിയക്ക് 14 മില്ല്യണ്‍ വരിക്കാരുണ്ട്. സെപ്റ്റംബര്‍ 30ന് അവസാനിച്ച 12 മാസത്തെ കാലയളവില്‍ 550 മില്ല്യണ്‍ ഡോളറിന്റെ വരുമാനം കമ്പനി രേഖപ്പെടുത്തിയിരുന്നു.

2005 മാര്‍ച്ചില്‍ എയര്‍ടെല്ലിലെ ആറ് ശതമാനം ഓഹരികളും ഒക്‌റ്റോബറില്‍ ശേഷിച്ച 5.65 ശതമാനം ഓഹരികളും വാര്‍ബര്‍ഗ് പിന്‍കസ് വിറ്റൊഴിഞ്ഞു. ആ സമയത്ത് എയര്‍ടെല്ലിന്റെ ആകെ മൂല്യം 15 ബില്ല്യണ്‍ ഡോളറിലെത്തിയിരുന്നു.

എയര്‍ടെല്‍ ടിവി ബ്രാന്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരതി ടെലിമീഡിയക്ക് 14 മില്ല്യണ്‍ വരിക്കാരുണ്ട്. സെപ്റ്റംബര്‍ 30ന് അവസാനിച്ച 12 മാസത്തെ കാലയളവില്‍ 550 മില്ല്യണ്‍ ഡോളറിന്റെ വരുമാനം കമ്പനി രേഖപ്പെടുത്തിയിരുന്നു.

ഡിടിഎച്ച് സേവനങ്ങളില്‍ എയര്‍ടെല്‍ ടിവിക്ക് മികച്ച സ്ഥാനമാണുള്ളത്. ഇന്നൊവേഷന്‍, മൂല്യം സൃഷ്ടിക്കല്‍, ഉപഭോക്തൃ സേവനങ്ങള്‍, വിതരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം യോജിപ്പിച്ചുകൊണ്ട് വിപണി വിഹിതം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്-എയര്‍ടെല്ലിന്റെ ഇന്ത്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ എംഡിയും മാനേജിംഗ് ഡയറക്റ്ററുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.

ഇന്ത്യന്‍ ഡിജിറ്റല്‍ ടിവി വിപണി ദ്രുതഗതിയിലെ വളര്‍ച്ച കാഴ്ചവയ്ക്കുന്നു. മൂന്നാം നിര, നാലാം നിര നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും എയര്‍ടെല്‍ ടിവിക്ക് മികച്ച സ്ഥാനമാണുള്ളത്-വാര്‍ബര്‍ഗ് പിന്‍കസ് ഇന്ത്യയുടെ എംഡിയും സഹതലവനുമായ വിശാല്‍ മഹാദേവിയ പറഞ്ഞു.

Comments

comments

Categories: Business & Economy