‘സൗക്കിന് സ്റ്റാര്‍ട്ടപ്പുകളെ ആവശ്യമുണ്ട്’

‘സൗക്കിന് സ്റ്റാര്‍ട്ടപ്പുകളെ ആവശ്യമുണ്ട്’

ദുബായ്: സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട പ്ലാറ്റ്‌ഫോമാണ് സൗക്ക് ഡോട് കോം എന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് റൊണാള്‍ഡോ മൗച്ചവര്‍. ആമസോണ്‍ ഗ്ലോബല്‍ സ്‌റ്റോറിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എത്രത്തോളം സൗക്കിനെ ആവശ്യമുണ്ടോ അത്രത്തോളം സൗക്കിന് സ്റ്റാര്‍ട്ടപ്പുകളെയും ആവശ്യമുണ്ടെന്ന് മൗച്ചവര്‍ പറഞ്ഞു.

ആമസോണ്‍ അടുത്തിടെയാണ് സൗക്കിനെ ഏറ്റെടുത്തത്. പരസ്പരപൂരിതമായ വളര്‍ച്ചാ മോഡലാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച സഹകരണം സൗക്കില്‍ നിന്നും പ്രതീക്ഷിക്കാമെന്നും മൗച്ചവര്‍ വ്യക്തമാക്കി.

Comments

comments

Categories: Arabia