ഐ ലവ് ഫ്‌ളോറന്‍സുമായി സൗദി ബില്‍ഡര്‍ ദാര്‍ അല്‍ അര്‍കാന്‍ ദുബായില്‍

ഐ ലവ് ഫ്‌ളോറന്‍സുമായി സൗദി ബില്‍ഡര്‍ ദാര്‍ അല്‍ അര്‍കാന്‍ ദുബായില്‍

217.8 മില്യണ്‍ ഡോളറിന്റെ സൂപ്പര്‍ പ്രൊജക്റ്റാണ് കമ്പനി പ്രഖ്യാപിച്ചത്

ദുബായ്: ആഗോള വിപണികളിലേക്കുള്ള വിപുലീകരണം പ്രഖ്യാപിച്ച് സൗദി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബില്‍ഡര്‍ ഗ്രൂപ്പ് ദാര്‍ അല്‍ അര്‍കാന്‍.

‘ഐ ലവ് ഫ്‌ളോറന്‍സ്’ എന്നു പേരിട്ടിരിക്കുന്ന പുതിയ പ്രൊജക്റ്റ് ആഡംബര പൂര്‍ണവും മോഹിപ്പിക്കുന്നതുമായ ജീവിതാനുഭവമാണ് ഉപഭോക്താക്കള്‍ക്ക് ഉറപ്പു നല്‍കുകയെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

217.8 മില്യണ്‍ ഡോളറിന്റെ ( എഇഡി 800 മില്യണ്‍) പ്രൊജക്റ്റാണ് കമ്പനി പ്രഖ്യാപിച്ചത്. 32 നിലയുള്ള ഈ വാട്ടര്‍ ഫ്രണ്ട് ബില്‍ഡിംഗിന്റെ ഇന്റീരിയര്‍ ഡിസൈനിംഗുമായി ബന്ധപ്പെട്ട് ആഡംബര ബ്രാന്‍ഡായ റോബര്‍ട്ടോ കവാലിയുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു. അടുത്ത മാസത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

സൗദി അറേബ്യയില്‍ 23 വര്‍ഷങ്ങളായി 15,000 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും 500,000 മീറ്റര്‍ കൊമേഴ്‌സ്യല്‍ സ്‌പേസും വികസിപ്പിച്ച തങ്ങളുടെ ദൃഢമായ ട്രാക്ക് റെക്കോര്‍ഡ് ആഗോളതലത്തിലുള്ള വിപുലീകരണത്തെ പിന്തുണയ്ക്കുമെന്ന് ദാര്‍ അല്‍ അര്‍കാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് ബിന്‍ അബ്ദുല്ല അല്‍ ഷെലാഷ് പറഞ്ഞു.

നിലവിലുള്ള നിക്ഷേപകര്‍ക്കായി കൂടുതല്‍ വൈവിധ്യവല്‍ക്കരണം അവതരിപ്പിക്കാനും നിക്ഷേപ വിഭാഗങ്ങളിലേക്ക് അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

റോബര്‍ട്ടോ കാവാലി ബ്രാന്‍ഡുമായി റിയല്‍ എസ്‌റ്റേറ്റ് രംഗത്തേക്ക് കടന്നു വന്നതില്‍ തങ്ങള്‍ ആവേശത്തിലാണെന്ന് ഗ്രൂപ്പ് സിഇഒ ഗിയാന്‍ ഗിയാകോമോ ഫെരാരിസ് പ്രതികരിച്ചു.

റോബര്‍ട്ടോ കാവാലി ബ്രാന്‍ഡുമായി റിയല്‍ എസ്‌റ്റേറ്റ് രംഗത്തേക്ക് കടന്നു വന്നതില്‍ തങ്ങള്‍ ആവേശത്തിലാണെന്ന് ഗ്രൂപ്പ് സിഇഒ ഗിയാന്‍ ഗിയാകോമോ ഫെരാരിസ്‌

ഫാഷനും ഡിസൈനിനും വളരെ പ്രാധാന്യം നല്‍കുന്ന നഗരമാണ് ദുബായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്‌ളോറന്‍സും ദൂബായും തമ്മില്‍ ശക്തമായ പരസ്പരബന്ധം കാണാന്‍ സാധിക്കുന്നു. തങ്ങള്‍ ചെയ്യുന്നതിലെല്ലാം അഴക്, കല, ഡിസൈന്‍ എന്നിവയെല്ലാം അവരുടേതായ രീതിയില്‍ ഇരു നഗരങ്ങളും സംയോജിപ്പിക്കുന്നു.

സൗന്ദര്യം, ഡിസൈന്‍, ഇറ്റാലിയന്‍ ശില്‍പചാതുര്യം എന്നിവയോട് റോബര്‍ട്ടോ കാവാലിക്കുള്ള അഭിനിവേശമാണ് പുതിയ പ്രൊജക്റ്റില്‍ പ്രതിഫലിക്കുക-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്ക് സ്‌റ്റൈലിലുള്ള ഭവനങ്ങളാണ് ടവറിലുണ്ടാവുക. 1-4 ബെഡ്‌റൂമുകള്‍ ഒരു ഭവനത്തില്‍ ഉണ്ടാകും. വിഎക്‌സ് എക്‌സ്‌പേര്‍ട്ടുകളാണ് ടവര്‍ രൂപകല്‍പ്പന ചെയ്തത്. പദ്ധതിയുമായി ബന്ധപ്പെട്ട് ലാ കാസ എന്‍ജിനീയറിംഗ് കണ്‍സല്‍ട്ടന്റ്‌സിനെയും ദാര്‍ അല്‍ അര്‍കാന്‍ നിയമിച്ചിട്ടുണ്ട്.

Comments

comments

Categories: Arabia