മൊബീല്‍ ഇന്റര്‍നെറ്റ് വേഗത: ഇന്ത്യ 109 -ാം സ്ഥാനത്ത്

മൊബീല്‍ ഇന്റര്‍നെറ്റ് വേഗത: ഇന്ത്യ 109 -ാം സ്ഥാനത്ത്

നോര്‍വെ ഒന്നാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: ലോകരാജ്യങ്ങളില്‍ മൊബീല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ 109 -ാം സ്ഥാനത്താണെന്ന് ആഗോള ബ്രോഡ്ബാന്റ് സ്പീഡ് ടെസ്റ്റായ ഊക്ക്‌ലാസിന്റെ നവംബറിലെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡെക്‌സ്. ശരാശരി ഡൗണ്‍ലോഡ് വേഗത 62.66 എബിപിഎസായ നോര്‍വെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഫിക്‌സഡ് ബ്രോഡ്ബാന്റ് വേഗതയില്‍ സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. 153.85 എംബിപിഎസാണ് സിംഗപ്പൂരിലെ ശാരാശരി ഡൗണ്‍ലോഡ് വേഗത. ഫിക്‌സെഡ് ബ്രോഡ്ബാന്റ് വേഗതയില്‍ ഇന്ത്യ 76-ാം സ്ഥാനത്താണ്.

ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ 7.65 എംബിപിഎസായിരുന്നു ഇന്ത്യയിലെ ശരാശരി മൊബീല്‍ ഡൗണ്‍ലോഡ് സ്പീഡ്. കഴിഞ്ഞ നവംബര്‍ മാസമായപ്പോഴേക്കും ഇത് 15 ശതമാനം വര്‍ധിച്ച് 8.80 എംബിപിഎസായി. ഈ വര്‍ഷം ജനുവരിയിലെ ശരാശരി ഫിക്‌സ്ഡ് ബ്രോഡ്ബാന്റ് ഡൗണ്‍ലോഡ് വേഗത 12.12 എംബിപിഎസ് ആണ്. ഇത് നവംബറായപ്പോഴേക്കും ഇത് 18.82 എംബിപിഎസായി ഉയര്‍ന്നതായും ഇന്‍ഡെക്‌സ് സൂചിപ്പിക്കുന്നു.

വിവിധ രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ ഉള്‍പ്പെടുത്തികൊണ്ടാണ് ടെസ്റ്റ് നടത്തിയത്. ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, നെറ്റ്‌വര്‍ക്കിംന്റെ ഗുണനിലവാരവും ശക്തിയും ഉറപ്പുവരുത്തുക, നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം എന്നിവയാണ് ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കാന്‍ ആവശ്യമായ മൂന്നു കാര്യങ്ങളെന്നും ഊക്ക്‌ലാസ് ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: More