എംജി മോട്ടോര്‍ അഞ്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു

എംജി മോട്ടോര്‍ അഞ്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു

മുംബൈ: ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളായ എംജി മോട്ടോഴ്‌സിന്റെ ഇന്നൊവേഷന്‍ പ്രോഗ്രാമായ ‘എംജി ഡ്രൈവ്‌സ് ഇന്നൊവേഷന്‍ പ്രോഗ്രാമിലേക്ക് അഞ്ചു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു. കാര്‍ഐക്യു, സ്റ്റെറാഡിയന്‍ സെമി, അള്‍ട്ടിഗ്രീന്‍ പ്രൊപ്പല്‍ഷന്‍ ലാബ്‌സ്, എക്‌സ്‌പ്ലോറൈഡ്, സപ്പര്‍ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍.

തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ ഈ മാസം 15, 16 തിയതികളില്‍ ന്യൂഡെല്‍ഹിയില്‍ നടക്കുന്ന ടെകോണിനോട് അനുബന്ധമായി നടക്കുന്ന എംജി ഇന്നൊവേഷന്‍ ലൗഞ്ചില്‍ അവതരിപ്പിക്കപ്പെടും. സ്റ്റാര്‍ട്ടപ്പുകളുടെ പ്രസക്തിയുള്ള സേവനങ്ങള്‍ക്ക് കമ്പനിയുടെ നേതൃനിരയുടെ ഉപദേശങ്ങള്‍ ലഭ്യമാക്കുന്ന ഒരു ‘മെന്ററിംഗ് ഗാരേജ്’ പരിപാടിയും എംജി മോട്ടോഴ്‌സ് സംഘടിപ്പിക്കുന്നുണ്ട്. കമ്പനിയുടെ ഓട്ടോമൊബീല്‍ പ്രവര്‍ത്തനങ്ങളില്‍ ഇവരെയും പങ്കാൡകളാക്കാനാണ് ഉദ്ദേശ്യം. ഓട്ടോ ടെക്, ഗതാഗത മേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി അവരെ സഹായിക്കുന്നതിന് ഇക്കഴിഞ്ഞ നവംബര്‍ 16 നാണ് എംജി മോട്ടേഴ്‌സ് എംജി ഡ്രൈവസ്് ഇന്നൊവേഷന്‍ പ്രോഗ്രാം ആരംഭിക്കുന്നത്.

പ്രോഗ്രാമില്‍ ഭാഗമാകുന്നതിന് ആകെ 200 അപേക്ഷകളാണ് എംജി മോട്ടോഴ്‌സ് ഇന്ത്യക്കു ലഭിച്ചത്. ടെലിമാറ്റിക് വിഭാഗത്തില്‍ നിന്നാണ് ഏറ്റവുമധികം അപേക്ഷകള്‍ ലഭിച്ചത്. 15 ശതമാനം അപേക്ഷകളും ഈ വിഭാഗത്തില്‍ നിന്നാണ്. ഓഗ്മെന്റ്ഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി/ മിക്‌സ്ഡ് റിയാലിറ്റി വിഭാഗത്തില്‍ നിന്ന് 9 ശതമാനവും ഇലക്ട്രിക് വാഹന വിഭാഗത്തില്‍ നിന്ന് എട്ട് ശതമാനവും അപേക്ഷകള്‍ ലഭിച്ചു. 20 ദിവസം ദൈര്‍ഘ്യമുള്ള പരിപാടിയില്‍ പങ്കെടുക്കുന്ന ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എല്ലാ സേവനങ്ങളും നല്‍കപ്പെടുന്നതാണ്. എംജി മോട്ടോര്‍ ഇന്ത്യ നേതൃസംഘത്തെ കൂടാതെ ഓട്ടോ ഇന്‍ഡസ്ട്രിയിലെ പ്രമുഖനായ ജയന്ത ദെബ്, ഐഎസ്ആര്‍ഒ ടീം ഇന്‍ഡക്‌സ് സ്ട്രക്‌ച്ചേഴ്‌സ് മുന്‍ മേധാവി ഡോ. എസ് പി എസ് നായര്‍, ഐഐടി ഡെല്‍ഹിയിലെ എഫ്‌ഐടിടി എംഡി ഡോ അനില്‍ വാലി, ഗോ മാസീവ് സഹസ്ഥാപകന്‍ ശൈലേഷ് വിക്രം, ഇന്ത്യന്‍ എയ്ഞ്ച്ല്‍ നെറ്റ്‌വര്‍ക്ക് സിഇഒയും സഹസ്ഥാപകയുമായ പദ്മജ റുപാരെല്‍ എന്നിവരടങ്ങിയ ജൂറിയാണ് സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തത്.

‘ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ നിലവാരമുള്ള ആശയങ്ങള്‍ കാണുന്നത് പ്രോല്‍സാഹജനകമാണ്. സ്ഥിരമായ ഇന്നൊവേഷന്‍ സംസ്‌കാരത്തെ പ്രോല്‍സാഹിപ്പിക്കുകയെന്നുള്ളതാണ് കമ്പനിയുടെ ലക്ഷ്യം. രാജ്യത്തെ യുവാക്കളുടെ അടിസ്ഥാനതലത്തിലുള്ള ഹാര്‍ഡ് വെയര്‍, ഉല്‍പ്പന്ന ഇന്നൊവേഷനുകള്‍ മനസിലാക്കുന്നതിന് കമ്പനി ഉല്‍സാഹഭരിതരാണ്. സ്റ്റാര്‍ട്ടപ്പുകളുടെ കഴിവുകള്‍ വിലയിരുത്തിയശേഷം അവര്‍ക്ക് ബിസിനസിന്റെ മൂല്യമുയര്‍ത്തുന്നതിനുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കും’ എംജി മോട്ടോഴ്‌സ് ഇന്ത്യ എംഡിയും പ്രസിഡന്റുമായ രാജീവ് ചാബ പറഞ്ഞു.

Comments

comments

Categories: More