ലെന്‍സ്‌കാര്‍ട്ട് വരുമാനം 80 ശതമാനം വര്‍ധിച്ചു

ലെന്‍സ്‌കാര്‍ട്ട് വരുമാനം 80 ശതമാനം വര്‍ധിച്ചു

വരുമാന വളര്‍ച്ചക്കൊപ്പം കമ്പനിയുടെ ചെലവും നഷ്ടവും വര്‍ധിച്ചിട്ടുണ്ട്

ബെംഗളൂരു: ഐവെയര്‍ സൊലൂഷന്‍സ് കമ്പനിയായ ലെന്‍സ്‌കാര്‍ട്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 80 ശതമാനം വര്‍ധനവ് നേടിയതായി കണക്കുകള്‍. മുന്‍ വര്‍ഷം 100 കോടി രൂപയുടെ വരുമാനം നേടിയ കമ്പനി സാമ്പത്തികവര്‍ഷം 2017ല്‍ 179 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ലാഭകരമായി പ്രവര്‍ത്തിക്കാനാണ് ലെന്‍സ്‌കാര്‍ട്ട് പദ്ധതി. അടുത്ത വര്‍ഷം ഉപഭോക്താക്കളുമായുള്ള ആശയവിനിമയവും ബ്രാന്‍ഡിന്റെ പ്രശസ്തിയും ലാഭവും വര്‍ധിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് ലെന്‍സ്‌കാര്‍ട്ട് സിഒഒ പീയുഷ് ബന്‍സാല്‍ പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ലാഭകരമായി പ്രവര്‍ത്തിക്കാനാണ് ലെന്‍സ്‌കാര്‍ട്ട് ലക്ഷ്യമിടുന്നത്‌

വരുമാന വളര്‍ച്ചക്കൊപ്പം കമ്പനിയുടെ ചെലവും നഷ്ടവും വര്‍ധിച്ചിട്ടുണ്ട്. 2016 സാമ്പത്തികവര്‍ഷം 212 കോടി രൂപയായിരുന്ന മൊത്ത ചെലവ് 2017ല്‍ 38 ശതമാനം വര്‍ധിച്ച് 294 കോടി രൂപയായി. അതുപോലെ ഇക്കാലയവില്‍ നഷ്ടം രണ്ടു ശതമാനം വര്‍ധിച്ച് 115 കോടി രൂപയായി. അടുത്തിടെ ടെക്‌നോളജി മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളില്‍ രണ്ട് തന്ത്രപരമായ നിക്ഷേപ ഇടപാടുകള്‍ ലെന്‍സ്‌കാര്‍ട്ട് നടത്തുകയുണ്ടായി. ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വഴി തങ്ങളുടെ കണ്ണടയിലെ ഗ്ലാസിന്റെ പവര്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഇസ്രയേലി സ്റ്റാര്‍ട്ടപ്പായ 6ഓവര്‍6 ലാണ് ലെന്‍സ്‌കാര്‍ട്ട് അടുത്തിടെ നിക്ഷേപം നടത്തിയത്. 2016 ല്‍ ലെന്‍സ്‌കാര്‍ട്ട് 600 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചിരുന്നു.

Comments

comments

Categories: More