വൈദ്യുത പദ്ധതിക്കായുള്ള ഭൂമി അദാനിക്ക് കൈമാറി

വൈദ്യുത പദ്ധതിക്കായുള്ള ഭൂമി അദാനിക്ക് കൈമാറി

10000 പേര്‍ക്ക് പദ്ധതി തൊഴില്‍ നല്‍കും.

റാഞ്ചി: പുതിയ വൈദ്യുത പ്ലാന്റ് സ്ഥാപിക്കുന്നതിന് ഗൊഡ്ഡ ജില്ലയിലെ 174.84 ഏക്കര്‍ ഭൂമി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ അദാനി പവര്‍ ലിമിറ്റഡിന് കൈമാറി. നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്ത് 1600 മെഗാവാട്ട് പവര്‍ പ്ലാന്റ് കമ്പനി ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10000 പേര്‍ക്ക് ഈ പദ്ധതി തൊഴില്‍ നല്‍കും.
അദാനി പവര്‍ ലിമിറ്റഡിന്റെ സിഇഒ രാജേഷ് ഝായാണ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ കൈപ്പറ്റിയത്. മലിനീകരണ പ്രശ്‌നങ്ങളില്ലാതെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ നിന്ന് 25 ശതമാനം സംസ്ഥാനത്തിന് നല്‍കുമെന്ന് രാജേഷ് ഝാ പറഞ്ഞു.

പ്ലാന്റിന് ആവശ്യമായ 970 ഏക്കര്‍ ഭൂമിയില്‍ 174.84 ഏക്കര്‍ ഏറ്റെടുത്തു

നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ 15000 കോടി രൂപ നിക്ഷേപിക്കും- ഝാര്‍ഖണ്ഡ് ചീഫ് സെക്രട്ടറി രാജ്ബാല വെര്‍മ പറഞ്ഞു. പ്ലാന്റിന് ആവശ്യമായ 970 ഏക്കര്‍ ഭൂമിയില്‍ 174.84 ഏക്കര്‍ ഏറ്റെടുത്തുകഴിഞ്ഞു. അവശേഷിക്കുന്ന ഭൂമിയുടെ ഏറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും അവര്‍ അറിയിച്ചു.
ഗൊഡ്ഡയിലെ പദ്ധതിയില്‍ നിന്ന്് 400 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകും-രാജ്ബാല വ്യക്തമാക്കി.

Comments

comments

Categories: More