ഐസ് ടീ മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ്

ഐസ് ടീ മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ്

കൊച്ചി: രാജ്യത്തെ വളര്‍ന്നു വരുന്ന ഐസ് ടീ മേഖലയെ ലക്ഷ്യമാക്കി മൈറ്റ് ബ്രാന്‍ഡിനു കീഴില്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുകയാണ് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിവറേജ് സ്റ്റാര്‍ട്ടപ്പായ ഇടെന്‍ ക്രാഫ്റ്റ് . ശ്രീലങ്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തേയില സത്ത് സംസ്‌കരിച്ച് ബോട്ടിലുകളിലാക്കിയാണ് കമ്പനി വിപണിയിലെത്തിക്കുന്നതെന്ന് ഇടെന്‍ ക്രാഫ്റ്റ് ഡയറക്റ്റര്‍ പി ജൈനേന്ദ്രന്‍ പറഞ്ഞു.

ആഗോളതലത്തില്‍ തന്നെ മികച്ച തേയില വളരുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയില്‍ ലഭ്യമായ സത്ത് വേര്‍ത്തിരിച്ചെടുക്കുന്ന സൗകര്യങ്ങള്‍ റെഡി ടു ട്രിങ്ക് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ചേരുവകള്‍ ലഭ്യമാക്കുവാന്‍ പര്യാപ്തമല്ല. തേയിലയുടെ സുഗന്ധം നിലനിര്‍ത്തുകയെന്നുള്ളത് ഇക്കാര്യത്തില്‍ പ്രധാനമാണ്. അതുപോലെ തേയിലയുടെ ഗുണഫലങ്ങള്‍ ഉപഭോക്താവിന് ലഭ്യമാക്കുന്നതിനായി സംസ്‌കരണ സമയത്ത് സത്തിന്റെ പ്രധാന കണ്ടന്റ് സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയുമുണ്ട്. ഉയര്‍ന്ന ഗുണനിലവാരമുള്ള ദ്രവ്യ രൂപത്തിലുള്ള സത്തില്‍ നിന്നുമാണ് മൈറ്റ് ഉല്‍പ്പാദിപ്പിക്കുന്നത്. പരമ്പരാഗത തേയില സംസ്‌കരണത്തില്‍ നിന്ന് വ്യതസ്തമായി തേയിലയുടെ യഥാര്‍ത്ഥ മണവും ഗുണവും ഇവിടെ സംരംക്ഷിക്കപ്പെടുന്നു. സുഗന്ധം കൂടുതലുള്ള സിലോണിലെ തേയിലയില്‍ ബോട്ടിലാക്കപ്പെടുമ്പോളും അതേ ഗുണനിലവാരത്തില്‍ തന്നെ തുടരുന്നതാണ്. ഇന്ത്യന്‍ ഉല്‍പ്പാദകരുമായി സഹകരിച്ച് തേയില സത്ത് വികസിപ്പിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.

Comments

comments

Categories: More