ഫോഡ് വിവിധ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കും

ഫോഡ് വിവിധ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കും

വിവിധ കാറുകള്‍ക്ക് നാല് ശതമാനം വില വര്‍ധിക്കും

ന്യൂഡെല്‍ഹി : 2018 ജനുവരി മുതല്‍ വിവിധ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് ഫോഡ് ഇന്ത്യ അറിയിച്ചു. ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചെന്ന് ഫോഡ് ഇന്ത്യ മാര്‍ക്കറ്റിംഗ്, സെയില്‍സ് ആന്‍ഡ് സര്‍വീസ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ വിനയ് റെയ്‌ന വിശദീകരിച്ചു. വിവിധ കാറുകള്‍ക്ക് നാല് ശതമാനം വില വര്‍ധിക്കും. എന്നാല്‍ മസ്താംഗ് വില വര്‍ധനയ്ക്കും അതീതനാണ്.

20,000 രൂപ മുതല്‍ (ഫിഗോ ഹാച്ച്ബാക്ക്) 1.2 ലക്ഷം രൂപ വരെ (എന്‍ഡവര്‍ എസ്‌യുവി) വില വര്‍ധിക്കും

അടുത്ത മാസം മുതല്‍ ഫോഡ് ഫിഗോ, ആസ്പയര്‍, ഇക്കോസ്‌പോര്‍ട്, എന്‍ഡവര്‍ എന്നിവ വാങ്ങുന്നവര്‍ അധികം വില നല്‍കേണ്ടിവരും. 20,000 രൂപ മുതല്‍ (ഫിഗോ ഹാച്ച്ബാക്ക്) 1.2 ലക്ഷം രൂപ വരെ (എന്‍ഡവര്‍ എസ്‌യുവി) വില വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈയിടെ പുറത്തിറക്കിയ ഫോഡ് ഇക്കോസ്‌പോര്‍ട് ഫേസ്‌ലിഫ്റ്റിന്റെ വിവിധ വേരിയന്റുകള്‍ക്ക് 30,000 രൂപ വില വര്‍ധിക്കും. കോംപാക്റ്റ് സെഡാനായ ആസ്പയറിന് 25,000 രൂപ വില കൂടും. 2018 ജനുവരി മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് വിവിധ കാര്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫോഡ് ഇന്ത്യയുടെ തീരുമാനം.

Comments

comments

Categories: Auto