വിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഫ്‌ളൈദുബായ്ക്ക് നൂതന വായ്പാ സംവിധാനം

വിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഫ്‌ളൈദുബായ്ക്ക് നൂതന വായ്പാ സംവിധാനം

എഎഫ്‌ഐസിയുമായി ധാരണയിലെത്തുന്ന ഏഷ്യന്‍ മേഖലയിലെ പ്രഥമ വിമാനക്കമ്പനിയാണ് ഫ്‌ളൈദുബായ്

ദുബായ്: നേരത്തെ ഓര്‍ഡര്‍ നല്‍കിയ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള പണം സ്വരൂപിക്കുന്നതിനായി ജാപ്പനീസ് ഓപ്പറേറ്റിങ് ലീസ് വിത്ത് കോള്‍ ഓപ്ഷന്‍ (ജോല്‍കോ), എയര്‍ക്രാഫ്റ്റ് ഫിനാന്‍സ് ഇന്‍ഷുറന്‍സ് കണ്‍സോര്‍ഷ്യം (എഎഫ്‌ഐസി) എന്നിവയുമായി ഫ്‌ളൈദുബായ് ധാരണയിലെത്തി.

ജപ്പാനിലെ സ്ഥാപനങ്ങളില്‍ നിന്നുള്ള ഓഹരി പങ്കാളിത്തവും ബാങ്ക് വായ്പയും ചേര്‍ന്നുള്ള സംവിധാനമാണ് ജോല്‍കോ.

ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ വാങ്ങുന്നതിനായി ജോല്‍കോയെ ഉപയോഗപ്പെടുത്തുന്നത് ഇതാദ്യമായാണെന്ന് ഫ്‌ളൈദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഘെയ്ത് അല്‍ ഘെയ്ത് പറഞ്ഞു.

ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ വാങ്ങുന്നതിനായി ജോല്‍കോയെ ഉപയോഗപ്പെടുത്തുന്നത് ഇതാദ്യമായാണെന്ന് ഫ്‌ളൈദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഘെയ്ത് അല്‍ ഘെയ്ത്

വിമാനങ്ങള്‍ വാങ്ങാനുള്ള വായ്പയോടൊപ്പം ഇന്‍ഷുറന്‍സും ലഭ്യമാക്കുന്ന രീതിയാണ് എഎഫ്‌ഐസിയുടേത്. ആലിയാന്‍സ്, ആക്‌സിസ് ക്യാപ്പിറ്റല്‍, ഫിഡലിസ്, സോംപേ ഇന്റര്‍നാഷണല്‍ എന്നീ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ചേര്‍ന്നതാണ് കണ്‍സോര്‍ഷ്യമാണ് ഇന്‍ഷുറന്‍സ് സുരക്ഷ ലഭ്യമാക്കുക. എഎഫ്‌ഐസിയുമായി ധാരണയിലെത്തുന്ന ഏഷ്യന്‍ മേഖലയിലെ പ്രഥമ വിമാനക്കമ്പനിയാണ് ഫ്‌ളൈദുബായ്.

കഴിഞ്ഞ മാസം നടത്തപ്പെട്ട ദുബായ് എയര്‍ ഷോയില്‍ 2700 കോടി ഡോളര്‍ വില വരുന്ന 225 ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ വാങ്ങുന്നതിന് ബോയിങ്ങുമായി ഫ്‌ളൈദുബായ് കരാറിലേര്‍പ്പെടുകയുണ്ടായി. ഇതില്‍ അഞ്ച് ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ കമ്പനി സ്വന്തമാക്കിക്കഴിഞ്ഞു. ഇതില്‍ ഒരെണ്ണം ജോല്‍കോയില്‍ നിന്നും മൂന്നെണ്ണം എഎഫ്‌ഐസിയില്‍ നിന്നുമുള്ള ധനസഹായത്തോടെയാണ് വാങ്ങിയത്. ഈ വര്‍ഷാവസാനത്തോടെ കുറച്ച് വിമാനങ്ങള്‍ കൂടി ലഭിക്കും. 2023- ആകുമ്പോഴേക്കും 70 ബോയിങ് 737 മാക്‌സ് കൂടി എത്തുന്നതാണ്.

Comments

comments

Categories: Arabia