ക്രിസ്മസ് ആഘോഷ പരിപാടികളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ക്രിസ്മസ് ആഘോഷ പരിപാടികളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ഡിസംബര്‍ മാസത്തില്‍ ഇന്ത്യയില്‍ നിന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്ന യാത്രികര്‍ക്കാണ് ഓഫറുകള്‍

കൊച്ചി/ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കായി ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഒരുക്കുന്നു. എല്ലാ ക്യാബിന്‍ കഌസുകളിലും ഉള്ള യാത്രക്കാര്‍ക്ക് ഈ ആഘോഷ പരിപാടികളുടെ ആനുകൂല്യം ലഭിക്കും. ക്രിസ്മസിന്റെ ഭാഗമായി പ്രത്യേക ഭക്ഷണം, ക്രിസ്മസ് സമ്മാനങ്ങള്‍, വിനോദ പരിപാടികള്‍ തുടങ്ങിയവയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ ഇന്ത്യയില്‍ നിന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്ന യാത്രികര്‍ക്കാണ് ഇതിനുള്ള അവസരം ലഭിക്കുക.

ക്രിസ്മസ് ആഘോഷ പരിപാടികളുടെ ഭാഗമായി നിലവില്‍ ലഭ്യമായ പ്രാദേശിക വിഭവങ്ങളെ കൂടാതെ പ്രിയങ്കരങ്ങളായ ക്രിസ്മസ് വിഭവങ്ങള്‍ അടങ്ങിയ ‘ക്രിസ്മസ് മെനു’ ആണ് യാത്രക്കാരുടെ ഒരു പ്രധാന ആകര്‍ഷണം. ഇക്കോണമി ക്ലാസ്, ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് തുടങ്ങിയ വിവിധ യാത്രക്കാര്‍ക്ക് വ്യത്യസ്തമായ ഭക്ഷണങ്ങളും ക്രിസ്മസ് കേക്കുകള്‍, ജൂസുകള്‍, പച്ചക്കറി പഴവര്‍ഗങ്ങള്‍, വിവിധ ഇനം സാലഡുകള്‍, ഡ്രൈ ഫ്രൂട്ടുകള്‍, ചോക്ലേറ്റുകള്‍ സ്വാദിഷ്ടമായ മധുര പലഹാരങ്ങള്‍ തുടങ്ങിയവയും ആസ്വദിക്കാം.

ഇതുവഴി ദുബായ് ഉള്‍പ്പെടെ ലോകമെമ്പാടും ഉള്ള മുപ്പതോളം എമിറേറ്റ്‌സ് ലോഞ്ചുകളില്‍ കൂടി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് വീടുകളില്‍ എത്തുന്നതിനു മുന്‍പായി തന്നെ ആഘോഷങ്ങളില്‍ പങ്കെടുക്കാം.

യാത്രക്കാര്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ വാങ്ങുന്നതിനായി എമിറേറ്റ്‌സ് സ്റ്റോറില്‍ (www.emirates.store) നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

എമിറേറ്‌സില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയും, ഭക്ഷണവും ലഭിക്കും. മികച്ച ഇന്‍ഫ്‌ളൈറ് എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് കരസ്ഥമാക്കിയ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആയി സംഘടിപ്പിക്കുന്ന മികച്ച വിനോദ പരിപാടികള്‍ ആണ് മറ്റൊരു പ്രധാന ആകര്‍ഷണമെന്നു കമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞു. ഉത്സവകാലത്തു സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടുന്നതിന് 20 എംബി സൗജന്യ വൈഫൈ ഡാറ്റ എല്ലാ യാത്രക്കാര്‍ക്കും എമിറേറ്റ്‌സ് ലഭ്യമാക്കും.

യാത്രക്കാര്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ വാങ്ങുന്നതിനായി എമിറേറ്റ്‌സ് സ്റ്റോറില്‍ (www.emirates.store) നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എമിറേറ്റ്‌സ് ഡ്യൂട്ടി ഫ്രീ ശേഖരത്തില്‍ നിന്ന് അവസാന നിമിഷം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുകളും ലഭിക്കും.

Comments

comments

Categories: Arabia