ദുബായ് സഫാരി പാര്‍ക്ക് തുറന്നു

ദുബായ് സഫാരി പാര്‍ക്ക് തുറന്നു

270 മില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിച്ച പാര്‍ക്ക് രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് തുറന്നു പ്രവര്‍ത്തിക്കുക

ദുബായ്: കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ദുബായ് സഫാരിയുടെ വാതിലുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു. വന്യമൃഗങ്ങളെ അവയുടെ ആവാസവ്യവസ്ഥകള്‍ പുനരാവിഷ്‌കരിച്ചുകൊണ്ടുതന്നെ സംരക്ഷിക്കാനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ സംരംഭമാണ് ദുബായ് സഫാരി.

കുട്ടികളെയും മുതിര്‍ന്നവരെയും ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് വന്യജീവി സങ്കേതത്തിന്റെ ഫസ്റ്റ് ലുക്ക് കാമറയില്‍ പകര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.

കാഴ്ചകള്‍ക്കൊപ്പം അവബോധവും നല്‍കുന്ന സംവിധാനം ഒരു വന്യജീവിസങ്കേതം എന്നതിനപ്പുറമുള്ള കാര്യങ്ങളും സവിശേഷതകളുമാണ് ദുബായ് സഫാരിയില്‍ ഒരുക്കിയിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി ഡയറക്റ്റര്‍ ജനറല്‍ ഹുസൈന്‍ നാസിര്‍ ലൂത്ത പറഞ്ഞു.

ഈ ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടാണ് 119 ഹെക്റ്ററുകളിലായി വ്യാപിച്ചു കിടക്കുന്ന പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ക്ക് സന്ദര്‍ശിച്ചു മടങ്ങുന്ന ഓരോ വ്യക്തിയും വന്യജീവികള്‍ക്കും വന്യ ജീവി സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്നുവെന്ന് ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

250 വര്‍ഗങ്ങളിലുള്ള 2500 മൃഗങ്ങളാണ് ദുബായ് സഫാരിയിലുള്ളത്. വനത്തിന്റെ പ്രാധാന്യവും ആവാസവ്യവസ്ഥകളെക്കുറിച്ചുള്ള അവബോധവും സൃഷ്ടിക്കാനുതകുന്ന സംവിധാനമാണ് ഇവിടെയുള്ളത്. വനസംരക്ഷണത്തിന്റെ പ്രാധാന്യവും ഇവിടെയെത്തുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാവും.

മൃഗങ്ങളെ വിവിധ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഏഷ്യന്‍ സഫാരി, ആഫ്രിക്കന്‍ സഫാരി, അറേബ്യന്‍ വില്ലേജ് എന്നിങ്ങനെ വിവിധസങ്കേതങ്ങളിലായി ഇവയെ കാണാനാവും

സുരക്ഷിതവും ആരോഗ്യപ്രദവുമായ പരിതസ്ഥിതിയില്‍ മൃഗങ്ങളുമായി ഇടപെടാനുള്ള അവസരമാണ് ഇവിടെയുള്ളതെന്ന് ലൂത്ത പറയുന്നു. അറേബ്യന്‍, ആഫ്രിക്കന്‍, ഏഷ്യന്‍ എന്നിവിടങ്ങളിലെ വന്യജീവികളെ കാണാനും മറ്റുമുള്ള അവസരം ഇവിടെയുള്ള കിഡിസ് ഫാമില്‍ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ക്ലാസ്സ് മുറി പോലെയാണ് സഫാരിയുടെ സംവിധാനം.

മൃഗങ്ങളെ വിവിധ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഏഷ്യന്‍ സഫാരി, ആഫ്രിക്കന്‍ സഫാരി, അറേബ്യന്‍ വില്ലേജ് എന്നിങ്ങനെ വിവിധസങ്കേതങ്ങളിലായി ഇവയെ കാണാനാവും.

270 മില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിച്ച പാര്‍ക്ക് രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് തുറന്നു പ്രവര്‍ത്തിക്കുക. അല്‍ വര്‍ഖ അഞ്ചില്‍ 119 ഹെക്ടറിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടാഴ്ച പാര്‍ക്കിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ജനുവരി ഒന്നു മുതല്‍ നിരക്ക് ഈടാക്കും. പാര്‍ക്ക് മുഴുവനായി സന്ദര്‍ശിക്കുന്നതിന് കുട്ടികള്‍ക്ക് 30 ദിര്‍ഹവും മുതിര്‍ന്നവര്‍ക്ക് 85 ദിര്‍ഹവുമാണ് ചാര്‍ജ് ഈടാക്കുക. സഫാരി വില്ലേജ് ഒഴികെയുള്ള മറ്റു വില്ലേജുകളിലെ പ്രവേശനത്തിന് കുട്ടികളില്‍ നിന്ന് 20 ദിര്‍ഹവും മുതിര്‍ന്നവരില്‍ നിന്ന് 50 ദിര്‍ഹവും ഈടാക്കും. പാര്‍ക്ക് ഔദ്യോഗികമായി തുറന്നാലും മൂന്ന് വയസിന് താഴെയുള്ളവര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും പ്രവേശനം സൗജന്യമാണ്.

50 വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷം അടച്ച ജുമേരിയയിലെ ദുബായ് മൃഗശാലയ്ക്ക് പകരമാകും നഗരത്തിലെ ഈ പുതിയ ആകര്‍ഷണം. ദുബായ് മൃഗശാലയിലുണ്ടായിരുന്ന മൃഗങ്ങളെ ദുബായ് സഫാരിയിലെ അവയുടെ പുതിയ വാസസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

Comments

comments

Categories: Arabia