മരണത്തെ തോല്‍പ്പിച്ച കാടിന്റെ മക്കള്‍

മരണത്തെ തോല്‍പ്പിച്ച കാടിന്റെ മക്കള്‍

രോഗം മരണതാണ്ഡവമാടിയ ഒരു ഗോത്രം വംശനാശത്തില്‍ നിന്നു കര കയറിയതെങ്ങനെ

ആമസോണിലെ മഴനിഴല്‍ക്കാടുകളിലെ അപ്പര്‍ ക്‌സിംഗു പ്രദേശത്തുള്ള ഇപാവു നദീതീരത്ത് ജീവിക്കുന്ന ചെറിയ ഗോത്രമാണ് കാമേയുറ. 500-ലധികം പേര്‍ മാത്രമുള്ള ഈ സമുദായത്തിന്റെ അതിജീവന കഥകള്‍ നമ്മെ അമ്പരപ്പിക്കും. മരണം വിതച്ച രോഗങ്ങളെ മരുന്നില്ലാതെ പ്രതിരോധിച്ച വംശം. ബ്രസീലിലെ ആദിമനിവാസികളാണ് ഇവരെന്നു കരുതുന്നു. റെഡ് ഇന്ത്യന്‍ ആദിമ നിവാസികളെ ഓര്‍മ്മിപ്പിക്കുന്ന വേഷവിധാനങ്ങളാണ് ഇവരുടേത്. നിറച്ചാര്‍ത്തുകളോടു കൂടിയ പക്ഷിത്തൂവലുകളും നൂലുകളുമാണ് ഇവര്‍ ധരിക്കാറ്.

കാമേയുറ എന്ന വാക്കിനര്‍ത്ഥം തട്ടകം എന്നാണ്. ഇറച്ചിയും അടുക്കളപാത്രങ്ങളും സൂക്ഷിക്കുന്ന അറയില്‍ നിന്നാകാം ഈ പേര് ഉല്‍ഭവിച്ചത്. 1884-ലാണ് ഇങ്ങനെയൊരു ഗോത്രം ഇവിടെ അധിവസിക്കുന്നുവെന്ന് പുറം ലോകമറിഞ്ഞത്. 1950-കളില്‍ വസൂരി രോഗബാധയാല്‍ ഗോത്രത്തിന് കനത്ത ആള്‍നാശമുണ്ടായി. എന്നാല്‍ സാംക്രമികരോഗം പടരുന്നത് തടയാന്‍ സര്‍ക്കാര്‍ സത്വര നടപടികളെടുത്തു. മാത്രമല്ല, 1961-ല്‍ പ്രദേശത്തെ അധികൃതര്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കുകയും ചെയ്തു.വസൂരിബാധയ്ക്കു ശേഷം 1954-ല്‍ കണക്കെടുത്തപ്പോള്‍ ഇവരില്‍ 94പേരേ ജീവനോടെ അവശേഷിച്ചിരുന്നുള്ളൂ. 2002-ല്‍ ഇവരുടെ ജനസംഖ്യ 355 ആയിരുന്നു. എന്നാല്‍ 2010 ആയപ്പോള്‍ ഇവരുടെ എണ്ണം 544 ആയി ഉയര്‍ന്നു. 1884-ല്‍ ഇവരെ കണ്ടെത്തിയപ്പോള്‍ ജനസംഖ്യ 264 ആയിരുന്നു.

കുലുവേന്‍ നദീതടത്തിലെ നിരവധി ഗ്രാമങ്ങളിലായി വസിക്കുന്ന ഇവരുടെ പ്രധാനഭക്ഷണം കപ്പ, മീന്‍, കഞ്ഞി, വാഴപ്പഴം, തേന്‍  എന്നിവയാണ്. കാട്ടു പഴങ്ങളും പക്ഷികളും ആഹരിക്കാറുണ്ടെങ്കിലും രോമമുള്ള മൃഗങ്ങള്‍ ഇവര്‍ക്കു വര്‍ജ്യമാണ്.  ഇവ പൈതൃകനിയന്ത്രിത സമൂഹമാണിവരുടേത്. വീട്ടിലെ മുതിര്‍ന്ന സഹോദരന്മാര്‍ക്കാണ് കുടുംബ ചുമതല. ഒരോ കുടുംബാംഗവും ചെയ്യേണ്ട ജോലികള്‍ നിര്‍ദേശിക്കുന്നത് ഇവരാണ്. ആരെല്ലാം എന്തു ചെയ്യണം എന്തു ചെയ്യരുത് എന്നെല്ലാം ഇവര്‍ നിര്‍ദേശിക്കും.

എന്നാല്‍ വിവാഹം കഴിഞ്ഞാല്‍ പുരുഷന്‍ ഭാര്യയുടെ വീട്ടിലേക്കു മാറണം. ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ശിഷ്ടജീവിതം. ശക്തമായ ബന്ധങ്ങളാണ് വിവാഹത്തിലൂടെ ഇവര്‍ ഉണ്ടാക്കുന്നത്. പ്രായപൂര്‍ത്തിയാകുന്നതോടെ  ആണ്‍കുട്ടികളും പെണ്‍കുട്ടികളും വീട്ടില്‍ നിന്നു വേര്‍പിരിഞ്ഞു ജീവിക്കാന്‍ തുടങ്ങുന്നു. ആണ്‍കുട്ടികള്‍ അമ്പുംവില്ലും ഉപയോഗിച്ച് വേട്ടയാടാനും കായികജോലികളില്‍ ഏര്‍പ്പെടാനും വട്ടി നിര്‍മാണം പോലുള്ള കൈത്തൊഴിലുകള്‍ ചെയ്യാനും തുടങ്ങുന്നു.

കാമേയുറ എന്ന വാക്കിനര്‍ത്ഥം തട്ടകം എന്നാണ്. ഇറച്ചിയും അടുക്കളപാത്രങ്ങളും സൂക്ഷിക്കുന്ന അറയില്‍ നിന്നാകാം ഈ പേര് ഉല്‍ഭവിച്ചത്. 1884-ലാണ് ഇങ്ങനെയൊരു ഗോത്രം ഇവിടെ അധിവസിക്കുന്നുവെന്ന് പുറം ലോകമറിഞ്ഞത്. 1950-കളില്‍ വസൂരി രോഗബാധയാല്‍ ഗോത്രത്തിന് കനത്ത ആള്‍നാശമുണ്ടായി വിവാഹം കഴിഞ്ഞാല്‍ പുരുഷന്‍ ഭാര്യയുടെ വീട്ടിലേക്കു മാറണം. ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ശിഷ്ടജീവിതം. ശക്തമായ ബന്ധങ്ങളാണ് വിവാഹത്തിലൂടെ ഇവര്‍ ഉണ്ടാക്കുന്നത്. പ്രായപൂര്‍ത്തിയാകുന്നതോടെ  ആണ്‍കുട്ടികളും പെണ്‍കുട്ടികളും വീട്ടില്‍ നിന്നു വേര്‍പിരിഞ്ഞു ജീവിക്കാന്‍ തുടങ്ങുന്നു

ഇവര്‍ ഗുസ്തിപ്രിയരാണ്. ദിവസവും ഗുസ്തി പിടിക്കും. ഇവരെ സംബന്ധിച്ചിടത്തോളം വിനോദത്തേക്കാളുപരി വ്യായാമമാണിത്. കായികവിനോദങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ജലാശയങ്ങളില്‍ മുങ്ങാംകുളിയിട്ടു നീങ്ങുകയും മരച്ചില്ലകളിലൂടെ ഊഞ്ഞാലാടി തെന്നി നീങ്ങുകയുമൊക്കെയാണ് ഇവരുടെ സഞ്ചാര രീതി.
യുദ്ധം ചെയ്യാനും നേതൃത്വം വഹിക്കാനുമുള്ള പരിശീലനവും ആണ്‍കുട്ടികള്‍ക്ക് കൊടുക്കുന്നു. വീട്ടില്‍ നിന്നു മാറി നിന്ന് ഗുരുകുല സമ്പ്രദായത്തിനു തുല്യമാണ് പരിശീലനകാലം. അഞ്ചു വര്‍ഷം കഴിഞ്ഞ് ഇവരെ നല്ല ഗൃഹനാഥന്മാരാകാന്‍ യോഗ്യരാക്കി തിരിച്ചയയ്ക്കുന്നു. പെണ്‍കുട്ടികള്‍ക്കും വീട്ടില്‍ നിന്നകന്നുള്ള പരിശീലനകാലമുണ്ട്. ഇക്കാലയളവിലാണ് ഇവര്‍ വീട്ടുജോലികളും നൃത്തവും പായനെയ്ത്തുമെല്ലാം പഠിക്കുന്നത്. പരിശീലനം കഴിയുമ്പോള്‍ ഇവര്‍ക്കു പുതിയ പേരിട്ട് കാതുകുത്തി കല്യാണത്തിനു സജ്ജരാക്കുന്നു. ഇവര്‍ ഉടന്‍ ഉത്തമ കുടുംബിനികളായി മാറുന്നു.

നിരവധി ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നവകരാണിവര്‍. മരണാനന്തര ചടങ്ങുകള്‍, യോദ്ധാവിനെ എതിരേല്‍ക്കല്‍ തുടങ്ങിയവ അവയില്‍ ചിലതുമാത്രം. വിവിധ ഗ്രാമവാസികള്‍ ഒത്തൊരുമിക്കുന്ന ചടങ്ങുകളാണിവ. അമ്പും വില്ലും, ഒച്ചിന്‍തോട് കൊണ്ടുള്ള അരപ്പട്ട, മണ്‍പാത്രങ്ങള്‍ എന്നിവയാണ് ഇവര്‍ പ്രധാനമായും കച്ചവടം ചെയ്യുന്നത്. ഇതു കൂടാതെ മീന്‍വല, ഒറ്റത്തടിവള്ളം, ഓടക്കുഴല്‍, തൊട്ടില്‍ തുടങ്ങിയ  വ്യത്യസ്ത ഉല്‍പ്പന്നങ്ങളും ഉണ്ടാക്കി വില്‍ക്കുന്നു.

പ്രകൃതിയോട് വളരെ ഇണങ്ങി ജീവിക്കുന്നവരാണിവര്‍. കുതിരകളെയും യാത്രയ്ക്ക് ഉപയോഗിക്കുന്നു. പ്രകൃതിയുടെ ഒട്ടേറെ വെല്ലുവിളികളെ നേരിടുകയും അതിജീവിക്കുകയും ചെയ്ത ഇവര്‍ മികച്ച യോദ്ധാക്കളാണ്. പ്രകൃതിയെ അത്യധികം സ്‌നേഹിക്കുന്ന ഇവര്‍ അതിന്റെ സംരക്ഷണത്തിനു വേണ്ടി ആരോടും യുദ്ധം ചെയ്യാന്‍ വരെ തയാറാണ്. വനനശീകരണത്തിനെതിരേ ശക്തമായി പ്രതികരിക്കുന്ന ഇവര്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ യുഗത്തില്‍ ഭൂമിക്ക് അനിവാര്യരാണ്.

Comments

comments

Categories: FK Special, Slider