ഹിമാലയത്തിന്റെ നെറുകയില്‍ ചുവപ്പ് നക്ഷത്രം

ഹിമാലയത്തിന്റെ നെറുകയില്‍ ചുവപ്പ് നക്ഷത്രം

ചരിത്ര വിജയത്തിലേക്ക് നീങ്ങുകയാണ് നേപ്പാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) എന്നീ കക്ഷികള്‍ ചേര്‍ന്നുള്ള സഖ്യമാണ് മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയിരിക്കുന്നത്

എസ് എഫ് ഐയുടെ ഒരു സമ്മേളനം നടക്കുകയാണ് തിരുവനന്തപുരത്ത്. അതേ, ആദ്യ സമ്മേളനം തന്നെ. മംഗോളിയന്‍ മുഖമുള്ള ഒരാള്‍ സമ്മേളന സ്ഥലത്തിനു പുറത്ത് അലയുന്നു. സഖാക്കള്‍ക്ക് സംശയമായി. മാറ്റിനിറുത്തി ചോദിച്ചു. ഇട്ടിരിക്കുന്ന വസ്ത്രം അവിടവിടെ കീറിയിരിക്കുന്നു. പരവേശമാണ് മുഖഭാവം. ചോദിച്ച ഞങ്ങള്‍ അമ്പരന്നു. നേപ്പാളിലെ മാവോയിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാണ്, ഭട്ടറായ്. പത്തുദിവസം മുന്‍പ് നേപ്പാളിലെ പ്രധാനമന്ത്രിയായിരുന്നു. ഭരണം മാറിയപ്പോള്‍ അത്ര പന്തിയല്ല എന്നു തോന്നി, അവിടെ. അറിയപ്പെടുന്ന നേതാക്കളൊക്കെ ഒളിവില്‍പ്പോകാന്‍ പാര്‍ട്ടി തീരുമാനിച്ചു. അങ്ങനെ ഭട്ടറായ് കല്‍ക്കത്ത വഴി തിരുവനന്തപുരത്ത് എത്തിയതാണ്. ഇവിടത്തെ സി പി ഐ എം നേതാക്കളുമായി നല്ല ബന്ധമാണ്. ആരെയും കണ്ടില്ല. ട്രെയ്‌നില്‍ റിസര്‍വേഷനൊന്നും കൂടാതെ വന്നു. തലേദിവസം റെയ്ല്‍വേ സ്‌റ്റേഷനില്‍ കിടന്നുറങ്ങി. ഭക്ഷണം കഴിച്ചിട്ടില്ല. ഞാനാകെ അമ്പരന്നു. അപ്പോള്‍ തന്നെ പാര്‍ട്ടി ഓഫീസില്‍ കൊണ്ടുപോയി. എ കെ ജിയുടെ അടുത്തെത്തിച്ചു. ചിരപരിചിതരെപ്പോലെയായിരുന്നു പെരുമാറ്റം. ഭക്ഷണം കഴിച്ചിട്ടില്ല എന്നും പോകാന്‍ വഴിച്ചെലവിനും വണ്ടിക്കൂലിക്കും പണമില്ല എന്നും എനിക്കു തന്നെ പറയേണ്ടിവന്നു. ഭട്ടറായ് പറയാന്‍ മടിച്ചു നില്‍ക്കുകയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി എച്ച് കണാരന്‍ അല്‍ഭുതത്തോടെയാണ് ഇതൊക്കെ കേട്ടത്. ഉടന്‍ മസ്‌കറ്റ് ഹോട്ടലില്‍ മുറിയും ഫ്‌ളൈറ്റ് ടിക്കറ്റും നേപ്പാള്‍ വരെ എത്താനുള്ള വഴിച്ചെലവും കൊടുത്തു. ഇപ്പോള്‍ അല്‍ഭുതപ്പെട്ടത് ഭട്ടറായ്‌യാണ്. ഡെല്‍ഹിയില്‍ ചെന്നാല്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ മെമ്പറായ സുര്‍ജിത്തിനെ കാണാന്‍ പറഞ്ഞു. സുര്‍ജിത്തിനെ വിളിച്ചു പറയുകയും ചെയ്തു. അടിയന്തിരമായി തിരുവനന്തപുരത്തുണ്ടായിരുന്ന പി സുന്ദരയ്യ, ഇ എം എസ് എന്നിവരെ വിളിച്ചുവരുത്തി. അവരും ആകെ അമ്പരന്നു. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതികായരില്‍ ഒരാളും കുറച്ചുകാലം അവിടെ പ്രധാനമന്ത്രിയും ആയിരുന്ന ഒരാളുടെ ദാരിദ്ര്യത്തിന്റെ കഥയാണ് ഇത്. അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്തത് ഇല്ലായ്മയില്‍ക്കൂടിയാണ്.

വളരെക്കാലം ഭരണകക്ഷിയായിരിക്കുകയും കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വേട്ടയാടുകയും ചെയ്ത നേപ്പാളി കോണ്‍ഗ്രസ് അതിദയനീയമായ തോല്‍വിയാണ് ഏറ്റുവാങ്ങിയിട്ടുള്ളത്. യു എം എല്‍ നേതാവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ കെ പി ശര്‍മ്മ ഓലി, മുന്‍ പ്രധാനമന്ത്രിയും യു എം എല്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന മാധവ് കുമാര്‍ നേപ്പാള്‍, മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാന്‍ പ്രചണ്ഡ എന്നിവര്‍ വന്‍ ഭൂരിപക്ഷത്തിലാണ് ജയിച്ചിട്ടുള്ളത്

ആ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഇന്ന് സഖ്യമുണ്ടാക്കി നേപ്പാളില്‍ അധികാരത്തിലേറാന്‍ പോകുന്നത്. പാര്‍ട്ടിയുടെ ഘടനയനുസരിച്ച് പാര്‍ലമെന്ററി പ്രവര്‍ത്തനം അത്ര പ്രസക്തമല്ല ഒരിടത്തും. ചരിത്ര വിജയത്തിലേക്ക് നീങ്ങുകയാണ് നേപ്പാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) എന്നീ കക്ഷികള്‍ ചേര്‍ന്നുള്ള സഖ്യമാണ് മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയിരിക്കുന്നത്. വളരെക്കാലം ഭരണകക്ഷിയായിരിക്കുകയും കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വേട്ടയാടുകയും ചെയ്ത നേപ്പാളി കോണ്‍ഗ്രസ് അതിദയനീയമായ തോല്‍വിയാണ് ഏറ്റുവാങ്ങിയിട്ടുള്ളത്. യു എം എല്‍ നേതാവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ കെ പി ശര്‍മ്മ ഓലി, മുന്‍ പ്രധാനമന്ത്രിയും യു എം എല്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന മാധവ് കുമാര്‍ നേപ്പാള്‍, മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാന്‍ പ്രചണ്ഡ എന്നിവര്‍ വന്‍ ഭൂരിപക്ഷത്തിലാണ് ജയിച്ചിട്ടുള്ളത്. ആനുപാതിക പ്രാതിനിധ്യമാണ് അവിടെ തെരഞ്ഞെടുപ്പിന്റെ രീതി. അങ്ങനെയാവണം താനും. എന്നാലേ ജനങ്ങളുടെ പ്രാതിനിധ്യ സ്വഭാവത്തിന് അര്‍ത്ഥമുണ്ടാവുകയുള്ളൂ. ഏഴു പ്രവശ്യകളിലേക്കും 110 സീറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തമായ മേല്‍ക്കൈ നേടി.

നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ നശിപ്പിക്കാന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തു. അതിനു ഇന്ത്യയില്‍ നിന്നു ആവുന്ന സഹായം ലഭ്യമാക്കാന്‍ ഇവിടത്തെ കോണ്‍ഗ്രസും തയാറായി. അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചപ്പോള്‍ അതിര്‍ത്തി സീല്‍ ചെയ്തു ഇന്ത്യയിലേക്ക് കടക്കാതിരിക്കാനുള്ള പഴുതടയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇന്ത്യയുടെ തൊട്ടടുത്തു കിടക്കുന്ന നേപ്പാളിന് ഇവിടത്തെ സാഹചര്യങ്ങളാണുള്ളത്. നേപ്പാളി കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്നത് ജന്മി മുതലാളിത്ത ശക്തികളെയാണ്. അവരുമായി സഖ്യം ഉണ്ടാക്കുക ആത്മഹത്യാപരമാണ്. വിപ്ലവ പാര്‍ട്ടിയെ, അവിടത്തെ വര്‍ഗ്ഗ ബഹുജനങ്ങളെ വഞ്ചിക്കലാണ്. നേപ്പാള്‍ രാജാവിനെ എതിര്‍ത്ത് രാജഭരണം അവസാനിപ്പിക്കേണ്ട സമരത്തിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ അവിടത്തെ വിപ്ലവ പാര്‍ട്ടികള്‍ തയാറായില്ല. ഇന്ത്യയിലും ആര്‍ എസ് എസ്, വിശ്വഹിന്ദു പരിഷത്ത് നേതൃത്വം കൊടുക്കുന്ന ബി ജെ പി ആയാലും ജന്മി-ബൂര്‍ഷ്വാ വര്‍ഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസായാലും ഒരു നാണയത്തിന്റെ രണ്ടുപുറമാണ്. ഒരേ നയങ്ങളാണ് ഈ ഭരണവര്‍ഗ്ഗ പാര്‍ട്ടികള്‍ സ്വീകരിച്ചുപോരുന്നത്. ഒരു കക്ഷിയെ പിന്താങ്ങി മറ്റൊന്നിനെ നശിപ്പിക്കാന്‍ നോക്കുന്നത് ചേര ചേരയെ വിഴുങ്ങുന്നതു പോലെയാവും. തൊഴിലാളി വര്‍ഗത്തെ വഞ്ചിക്കലാവും. ഇന്ത്യക്കു അനുകരിക്കാവുന്ന പാഠമാണ് നേപ്പാള്‍ ഈ തെരഞ്ഞടുപ്പില്‍ കാണിച്ചുതന്നത്. യുക്തിയുടെ പ്രതിയോഗിയായ വിരാട് പുരുഷനാവാതെ മാറാതിരിക്കാന്‍ ഞാനും നിങ്ങളും ശ്രദ്ധിക്കണം. പരാജയം വിജയത്തെപ്പോലെ മറ്റൊരു സുഖതീവ്രതയായി കണ്ടിട്ടുണ്ട് പണ്ടും ഇന്നും കമ്യൂണിസ്റ്റുകാര്‍. പരീക്ഷണം അനുഭവത്തില്‍ നിന്നാവണം. അടവു നയങ്ങള്‍ സ്വീകരിക്കേണ്ടത് മൂര്‍ത്തമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുള്ള പോക്കിനെ സാധൂകരിക്കാന്‍ തക്കമാവണം. പണ്ടും ബദല്‍ രേഖകള്‍ പാര്‍ട്ടി ഭരണഘടനക്ക് വിഘാതമാവാത്ത വിധത്തില്‍ അവതരിപ്പിക്കാനും അത് ചര്‍ച്ച ചെയ്തു ശരിയായ പാത തെരഞ്ഞെടുക്കാനും കഴിഞ്ഞിട്ടുണ്ട്. ഒരാള്‍ അവതരിപ്പിച്ച രേഖ അപ്പോള്‍ തള്ളിക്കളയുകയും പിന്നീട് അത് പാര്‍ട്ടിയുടെ അടവു നയമാവുകയും ചെയ്തിട്ടുണ്ട്. അതിനായുള്ള കാത്തിരിപ്പാണ് ആവശ്യം. അസഹിഷ്ണുതയല്ല. അസഹിഷ്ണുത കാണിച്ചു പാരമ്പര്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ അച്ചടക്കം ലംഘിച്ചു തുടരാന്‍ അനുവദിച്ചതും നമ്മള്‍ കണ്ടു.

നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ നശിപ്പിക്കാന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തു. അതിനു ഇന്ത്യയില്‍ നിന്നു ആവുന്ന സഹായം ലഭ്യമാക്കാന്‍ ഇവിടത്തെ കോണ്‍ഗ്രസും തയാറായി. അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചപ്പോള്‍ അതിര്‍ത്തി സീല്‍ ചെയ്തു ഇന്ത്യയിലേക്ക് കടക്കാതിരിക്കാനുള്ള പഴുതടയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു

വന്‍ ഭൂരിപക്ഷമാണ് അസംബ്ലിയിലും പ്രവിശ്യ കൗണ്‍സിലിലും നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും സഹോദര പാര്‍ട്ടികളും കൂടി നേടിയിരിക്കുന്നത്. നേപ്പാള്‍ കോണ്‍ഗ്രസിന് വെറും പത്തു സീറ്റുകളെ നേടാനായുള്ളൂ. പ്രതിപക്ഷ കക്ഷിയായി ഇരിക്കാന്‍ പോലുമുള്ള യോഗ്യത നേടാന്‍ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിക്കായില്ല. പ്രാചീനമായ പരാജയ സിദ്ധാന്തം കൊണ്ട് നിഷ്‌ക്രിയമായിപ്പോയിരിക്കുകയാണ് ആ പാര്‍ട്ടി. ഇതു തന്നെയാവും ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ സ്ഥിതിയും. തലകുനിക്കാതെ നില്‍ക്കാന്‍ അറിയാത്ത രാജകുമാരന്റെ സ്ഥിതി ഇനിയെന്താവും എന്നാര്‍ക്കറിയാം ? തലമുറകളെ സ്‌നേഹിക്കുന്ന, നെഹ്‌റു കുടുംബത്തിലെ നേരവകാശിയെ സ്‌നേഹിക്കാന്‍ മാത്രമറിയുന്ന, കോണ്‍ഗ്രസുകാരുടെ പ്രാണസ്ഥലിയെക്കുറിച്ചോര്‍ത്തു ദുഃഖിക്കാനേ നമുക്കാവൂ.

Comments

comments

Categories: FK Special, Slider