സൗദിയില്‍ നൂണ്‍ ‘ലൈവ്’…

സൗദിയില്‍ നൂണ്‍ ‘ലൈവ്’…

പ്രമുഖ സംരംഭകന്‍ മൊഹമ്മദ് അലബ്ബറിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് നൂണ്‍ ഡോട് കോം

റിയാദ്: സൗദി അറേബ്യയില്‍ നൂണ്‍ ഡോട് കോം പ്രവര്‍ത്തനമാരംഭിച്ചു. വന്‍കിട സംരംഭകനായ മൊഹമ്മദ് അലബ്ബാറിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് നൂണ്‍ ഡോട് കോം.

സൗദി അറേബ്യ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ പുതിയ സാമ്പത്തിക യുഗത്തിലേക്ക് കടക്കുകയാണ്. സൗദിയുടെ വിഷന്‍ 2030 എന്ന പദ്ധതിയുടെ നേതൃത്വത്തിലാണ് അത്-അലബ്ബാര്‍ പറഞ്ഞു.

ഉപഭോക്തൃകേന്ദ്രീകൃതമായ ബിസിനസ് ശൈലിയായിരിക്കും നൂണ്‍ സ്വീകരിക്കുകയെന്നും പുതിയ റീട്ടെയ്ല്‍ അനുഭവം അത് പ്രദാനം ചെയ്യുമെന്നും അലബ്ബാര്‍ പറഞ്ഞു. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നിക്ഷേപമുള്ള സ്ഥാപനമാണ് നൂണ്‍.

റിയാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി സൗദിയുടെ തനത് സവിശേഷതകളിലൂന്നി ഉപഭോക്താക്കളിലേക്ക് എത്താനുള്ള ശ്രമമാണ് നടത്തുന്നത്.

Comments

comments

Categories: Arabia

Related Articles