സൗദിയില്‍ പെട്രോള്‍ വില 80 ശതമാനം ഉയരും

സൗദിയില്‍ പെട്രോള്‍ വില 80 ശതമാനം ഉയരും

ജനുവരി മുതലാണ് പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടാകുക

റിയാദ്: ആഭ്യന്തര പെട്രോള്‍ വിലയില്‍ വന്‍ വര്‍ധന വരുത്താന്‍ സൗദി പദ്ധതിയിടുന്നു. ജെറ്റ് ഇന്ധന വിലയും കൂടും. ജനുവരി മുതലാണ് വിലവര്‍ധനയുണ്ടാകുക. ഊര്‍ജ്ജ സബ്‌സിഡികള്‍ ഒഴിവാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് വില വര്‍ധന വരുന്നത്. എണ്ണ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥ ഉടച്ചുവാര്‍ക്കാനുള്ള സൗദിയുടെ പരിഷ്‌കരണനയങ്ങളുടെ ഭാഗമായാണ് വിലവര്‍ധന വരുന്നത്.

പെട്രോള്‍ വിലയില്‍ 80 ശതമാനത്തോളം വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയ ഇന്ധനങ്ങളുടെയെല്ലാം വിലയില്‍ വരും വര്‍ഷങ്ങളില്‍ കാര്യമായ വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വിലവര്‍ധനയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ധനകാര്യമന്ത്രാലയം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എണ്ണ വിലയിലെ ഇടിവ് സൗദിയുടെ സമ്പദ് വ്യവസ്ഥയെ ആകെ ഉലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇനി എണ്ണയില്‍ ആകരുത് സൗദിയുടെ നിലനില്‍പ്പ് എന്ന ഉറച്ച തീരുമാനത്തോടെ പരിഷ്‌കരണ പദ്ധതികള്‍ നടപ്പാക്കാന്‍ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ ഇറങ്ങിത്തിരിച്ചത്‌

2020 ആകുമ്പോഴേക്കും എണ്ണ സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. സൗദിയുടെ കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 എന്ന പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനങ്ങള്‍ നടപ്പാക്കുന്നത്.

എണ്ണ വിലയിലെ ഇടിവ് സൗദിയുടെ സമ്പദ് വ്യവസ്ഥയെ ആകെ ഉലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇനി എണ്ണയില്‍ ആകരുത് സൗദിയുടെ നിലനില്‍പ്പ് എന്ന ഉറച്ച തീരുമാനത്തോടെ പരിഷ്‌കരണ പദ്ധതികള്‍ നടപ്പാക്കാന്‍ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ ഇറങ്ങിത്തിരിച്ചത്.

Comments

comments

Categories: Arabia