ഡിപിഡിഎച്ച്എല്‍ ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് വിഭാഗം ഉടന്‍

ഡിപിഡിഎച്ച്എല്‍ ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് വിഭാഗം ഉടന്‍

മുംബൈ: ഡ്യൂഷേ പോസ്റ്റ് ഡിഎച്ച്എല്ലി (ഡിപിഡിഎച്ച്എല്‍)ന്റെ ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സ് വിഭാഗം ഇന്ത്യയില്‍ വൈകാതെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന അതിശക്തമായ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വ്യാപാരവും ചരക്കു സേവന നികുതി നടപ്പിലാക്കിയതും അടുത്തിടെ ലോജിസ്റ്റിക്‌സ് രംഗത്തിന് നല്‍കിയ പശ്ചാത്തല സൗകര്യഘടകമെന്ന പദവിയും വലിയ വളര്‍ച്ചാ സാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

മാതൃ കമ്പനിയായ ഡിപിഡിഎച്ച്എല്ലിന്റെ അനുബന്ധ സ്ഥാപനം ബ്ലൂ ഡാര്‍ട്ട് എക്‌സ്പ്രസിലൂടെ 2014 മുതല്‍ ഡിഎച്ച്എല്‍ ഇ- കൊമേഴ്‌സ് ഇന്ത്യയില്‍ നിക്ഷേപം നടത്തിവരികയായിരുന്നു.

നിര്‍ദിഷ്ട ഇന്ത്യന്‍ വിഭാഗത്തിന്റെ തലപ്പത്തേക്ക് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിന് ഡിഎച്ച്എല്‍ ഇ-കൊമേഴ്‌സ് സജീവ പ്രവര്‍ത്തനങ്ങളിലാണ്. സിഇഒ ഉള്‍പ്പെടെ നാല്-അഞ്ച് അംഗങ്ങളെ ഇതിനോടകം നിശ്ചയിച്ചുകഴിഞ്ഞു. മാര്‍ച്ചോടു കൂടി കമ്പനി പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്-ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Comments

comments

Categories: Business & Economy