ആമസോണ്‍ ഗ്ലോബല്‍ സ്‌റ്റോര്‍ കൂടുതല്‍ ഗള്‍ഫ് വിപണികളിലേക്ക്

ആമസോണ്‍ ഗ്ലോബല്‍ സ്‌റ്റോര്‍ കൂടുതല്‍ ഗള്‍ഫ് വിപണികളിലേക്ക്

സൗക്ക്‌ഡോട് കോമാണ് ആമസോണ്‍ സ്‌റ്റോറുകളുടെ പ്രവര്‍ത്തനങ്ങള്‍ മാനേജ് ചെയ്യുന്നത്

ദുബായ്: ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് ഭീമന്‍ സൗക്ക് ഡോട് കോം ആമസോണ്‍ ഗ്ലോബല്‍ സ്‌റ്റോര്‍ ഗള്‍ഫ് മേഖലയിലെ പുതിയ വിപണികളിലേക്ക് വ്യാപിപ്പിക്കുന്നു. സൗക്ക് ഡോട് കോമിനെ മാസങ്ങള്‍ക്ക് മുമ്പാണ് യുഎസിലെ വമ്പന്‍ കമ്പനിയായ ആമസോണ്‍ ഏറ്റെടുത്തത്. ആമസോണ്‍ ഗ്ലോബല്‍ സ്‌റ്റോര്‍ കൂടുതല്‍ വിപണികളിലേക്ക് വ്യാപിക്കുമെന്ന് സൗക്ക് ഡോട് കോം ചീഫ് എക്‌സിക്യൂട്ടിവും സഹസ്ഥാപകനുമായ റൊണാള്‍ഡോ മൗച്ചവര്‍ പറഞ്ഞു.

നിലവില്‍ യുഎഇ വിപണിയിലാണ് ഞങ്ങള്‍ ശ്രദ്ധ വെച്ചിരിക്കുന്നത്. പക്ഷേ ഉടന്‍ തന്നെ ജിസിസി, ഈജിപ്റ്റ് വിപണികളിലെ ഉപഭോക്താക്കളിലേക്കും ഞങ്ങളെത്തും-മൗച്ചവര്‍ പറഞ്ഞു.

ഉപഭോക്തൃ അനുഭവങ്ങള്‍ ഏറ്റവും മികച്ചതാക്കുക എന്നതിലാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് പെട്ടെന്ന് തന്നെ വിപുലീകരണത്തിന് പോകാതെ യുഎഇയില്‍ മാത്രം ശ്രദ്ധ വെക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചതെന്നും മൗച്ചവര്‍ വ്യക്തമാക്കി.

ഉപഭോക്തൃ അനുഭവങ്ങള്‍ ഏറ്റവും മികച്ചതാക്കുക എന്നതിലാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് പെട്ടെന്ന് തന്നെ വിപുലീകരണത്തിന് പോകാതെ യുഎഇയില്‍ മാത്രം ശ്രദ്ധ വെക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചതെന്നും മൗച്ചവര്‍ വ്യക്തമാക്കി

ആമസോണ്‍ ഡോട് കോമില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഒരു ലക്ഷത്തിലധികം വരുന്നവ യുഎഇ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കുന്നുവെന്നതാണ് ആമസോണ്‍ ഗ്ലോബല്‍ സ്‌റ്റോറിന്റെ പ്രത്യേകത. അറബിക്കിലും ഇംഗ്ലീഷിലും ലഭ്യമാകും. മാത്രമല്ല എഇഡിയില്‍ തന്നെ പേമെന്റ് നടത്തുകയുമാവാം.

ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ സൗക്കിന്റെ ഷേഖ് സയിദ് റോഡിലുള്ള കസ്റ്റമര്‍ എക്‌സ്പീരിയന്‍ സെന്ററിലും അവതരിപ്പിക്കുമെന്ന് മൗച്ചവര്‍ വ്യക്തമാക്കി.

സൗക്ക് ഡോട് കോമിന്റെ വെബ്‌സൈറ്റിലും മൊബീല്‍ ആപ്പിലും ആമസോണ്‍ സ്‌റ്റോര്‍ ലഭ്യമാണ്.

Comments

comments

Categories: Arabia