Archive

Back to homepage
Auto

ഡുകാറ്റി സ്‌ക്രാംബ്ലര്‍ മെഷ് 2.0 പുറത്തിറക്കി

ന്യൂ ഡെല്‍ഹി : ഡുകാറ്റിയുടെ എന്‍ട്രി ലെവല്‍ സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളിന്റെ പുതിയ വേരിയന്റായ സ്‌ക്രാംബ്ലര്‍ മെഷ് 2.0 ഇന്ത്യയില്‍ അവതരിപ്പിച്ചു. 8.52 ലക്ഷം രൂപയാണ് ഇന്ത്യയിലുടനീളം എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് സ്‌ക്രാംബ്ലറിനേക്കാള്‍ മെഷ് 2.0 ല്‍ വിഷ്വല്‍ അപ്‌ഗ്രേഡുകള്‍ കാണാം.

Business & Economy

കര്‍ലോണിന്റെ ഓഹരികളില്‍  താല്‍പര്യപ്പെട്ട് നിക്ഷേപ സ്ഥാപനങ്ങള്‍

മുംബൈ: പ്രമുഖ മെത്ത നിര്‍മാതാക്കളായ കര്‍ലോണിന്റെ നിയന്ത്രിത ഓഹരികള്‍ വാങ്ങുന്നതിന് കാര്‍ലൈല്‍, കെകെആര്‍, ബ്ലാക്ക്‌സ്റ്റോണ്‍, ബെയ്ന്‍, ടിഎ അസോസിയേറ്റ്‌സ്, വാര്‍ബര്‍ഗ് പിന്‍കസ് എന്നീ ആഗോള സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. നിക്ഷേപ സമാഹരണത്തിന് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്(ഐപിഒ) നടത്താന്‍

Auto

വോള്‍വോ എക്‌സ്‌സി 60 അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : വോള്‍വോയുടെ പ്രീമിയം എസ്‌യുവിയായ എക്‌സ്‌സി 60 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 55.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. വോള്‍വോയുടെ പുതിയ സ്‌കേലബിള്‍ പ്രൊഡക്റ്റ് ആര്‍ക്കിടെക്ച്ചര്‍ (എസ്പിഎ) പ്ലാറ്റ്‌ഫോമിലാണ് ന്യൂ ജെന്‍ വോള്‍വോ എക്‌സ്‌സി 60 നിര്‍മ്മിച്ചിരിക്കുന്നത്.

Business & Economy

പാക്കേജിംഗിന് ഉപഭോക്താക്കള്‍ അധിക പണം നല്‍കേണ്ടതില്ല: അലി ഹാരിസ് ഷേര്‍

ന്യൂഡെല്‍ഹി: പാക്കേജിംഗിന് വേണ്ടി ഉപഭോക്താക്കള്‍ അധിക പണം നല്‍കേണ്ടതില്ലെന്ന് മുന്‍നിര ഭക്ഷ്യ ഉല്‍പ്പന്ന കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് അലി ഹാരിസ് ഷേര്‍. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കേജിംഗില്‍ രണ്ട് കാര്യങ്ങളാണ്

Slider Top Stories

ലൈറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്ന് 5700 ശതമാനത്തിന് മുകളില്‍

ന്യൂഡെല്‍ഹി: വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നാലാമത്തെ വലിയ ക്രിപ്‌റ്റോകറന്‍സിയായി ലൈറ്റ്‌കോയിന്‍ ഉയരുന്നു. അയോട്ടയേയും റിപ്പിളിനേയും കടത്തിവെട്ടിയാണ് ബിറ്റ്‌കോയിന്‍, എതേറിയം, ബിറ്റ്‌കോയിന്‍ കാഷ് എന്നിവയ്ക്ക് പിന്നില്‍ ഡിജിറ്റല്‍ കറന്‍സിയായ ലൈറ്റ്‌കോയിനെത്തിയിരിക്കുന്നത്. കോയിംഗ്‌ക്കോ ഡോട്ട് കോമില്‍ നിന്ന് ലഭിക്കുന്ന വിവരപ്രകാരം ലൈറ്റ്‌കോയിന്റെ വിപണി മൂല്യം

Slider Top Stories

മൊബീല്‍ കംപോണന്റുകളുടെ ഇറക്കുമതി തീരുവയില്‍ ഇളവ് വേണമെന്ന് ആപ്പിള്‍

ന്യൂഡെല്‍ഹി: മൊബീല്‍ ഫോണ്‍ കംപോണന്റുകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ആപ്പിളും കേന്ദ്ര സര്‍ക്കാരുമായുള്ള തര്‍ക്കം നീളുന്നു. മൊബീല്‍ ഫോണ്‍ അനുബന്ധ സാധനങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള തീരുമാനം നീട്ടിവെക്കണമെന്നാണ് ആപ്പിളിന്റെ ആവശ്യം. ഇതുവഴി ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം വ്യാപിപ്പിക്കാന്‍ കമ്പനിക്ക്

Slider Top Stories

‘കേരളത്തിന് നല്‍കുന്നത് പത്തില്‍ അഞ്ച് മാര്‍ക്ക്’

കൊച്ചി: ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ ആദ്യ പത്തില്‍ വരുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും കേരളം അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെടുകയാണ്. ഇതിന് സര്‍ക്കാര്‍ മാത്രമല്ല കാരണക്കാര്‍, സര്‍ക്കാര്‍ പദ്ധതികളെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താത്ത സംരംഭകരും ഏത് സംരംഭം വന്നാലും വികസനം

Auto

പുതിയ മോഡലുകള്‍ക്ക് പഴയ ബ്രാന്‍ഡ് നാമങ്ങള്‍ തേടി വാഹന നിര്‍മ്മാതാക്കള്‍

ന്യൂ ഡെല്‍ഹി : പുതിയ മോഡലുകള്‍ക്ക് വാഹന നിര്‍മ്മാതാക്കള്‍ പഴയ ബ്രാന്‍ഡ് നാമങ്ങള്‍ സ്വീകരിക്കുന്ന പ്രവണത ഇന്ത്യന്‍ വിപണിയിലും കണ്ടുതുടങ്ങി. പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി പഴയ ബ്രാന്‍ഡുകള്‍ റീ-ലോഞ്ച് ചെയ്യുന്നതാണ് തടികേടാകാതെ മുന്നോട്ടുപോകുന്നതിന് നല്ല മാര്‍ഗ്ഗമെന്ന് ഇവര്‍ മനസ്സിലാക്കിയിരിക്കുന്നു. പൂര്‍ണ്ണമായും പുതിയ

Arabia

ഈ മാറ്റം വിപ്ലവകരം; സൗദിയില്‍ പുതുവസന്തം

റിയാദ്: വിഷന്‍ 2030 എന്ന പരിഷ്‌കരണ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ പലരും വിധിയെഴുതിയതാണ് സൗദി മാറാന്‍ പോകുന്നുവെന്ന്. കാരണം ഇച്ഛാശക്തിയോടെ മാറ്റം നടപ്പാക്കാന്‍ ശേഷിയുള്ള ഊര്‍ജ്ജസ്വലനായ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ ആയിരുന്നു അതിന്റെ സൂത്രധാരന്‍ എന്നതിനാല്‍ തന്നെ. അതിനുശേഷമാണ് നിയോം

Arabia

സൗദിയില്‍ പെട്രോള്‍ വില 80 ശതമാനം ഉയരും

റിയാദ്: ആഭ്യന്തര പെട്രോള്‍ വിലയില്‍ വന്‍ വര്‍ധന വരുത്താന്‍ സൗദി പദ്ധതിയിടുന്നു. ജെറ്റ് ഇന്ധന വിലയും കൂടും. ജനുവരി മുതലാണ് വിലവര്‍ധനയുണ്ടാകുക. ഊര്‍ജ്ജ സബ്‌സിഡികള്‍ ഒഴിവാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് വില വര്‍ധന വരുന്നത്. എണ്ണ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥ ഉടച്ചുവാര്‍ക്കാനുള്ള

Arabia

സൗദിയില്‍ നൂണ്‍ ‘ലൈവ്’…

റിയാദ്: സൗദി അറേബ്യയില്‍ നൂണ്‍ ഡോട് കോം പ്രവര്‍ത്തനമാരംഭിച്ചു. വന്‍കിട സംരംഭകനായ മൊഹമ്മദ് അലബ്ബാറിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് നൂണ്‍ ഡോട് കോം. സൗദി അറേബ്യ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ പുതിയ സാമ്പത്തിക യുഗത്തിലേക്ക് കടക്കുകയാണ്. സൗദിയുടെ വിഷന്‍ 2030 എന്ന പദ്ധതിയുടെ

Arabia

ആമസോണ്‍ ഗ്ലോബല്‍ സ്‌റ്റോര്‍ കൂടുതല്‍ ഗള്‍ഫ് വിപണികളിലേക്ക്

ദുബായ്: ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് ഭീമന്‍ സൗക്ക് ഡോട് കോം ആമസോണ്‍ ഗ്ലോബല്‍ സ്‌റ്റോര്‍ ഗള്‍ഫ് മേഖലയിലെ പുതിയ വിപണികളിലേക്ക് വ്യാപിപ്പിക്കുന്നു. സൗക്ക് ഡോട് കോമിനെ മാസങ്ങള്‍ക്ക് മുമ്പാണ് യുഎസിലെ വമ്പന്‍ കമ്പനിയായ ആമസോണ്‍ ഏറ്റെടുത്തത്. ആമസോണ്‍ ഗ്ലോബല്‍ സ്‌റ്റോര്‍

Tech

എഐ ഫോര്‍ എര്‍ത്തിനായി 50 മില്യണ്‍

തങ്ങളുടെ എഐ ഫോര്‍ എര്‍ത്ത് പദ്ധതി വിപുലീകരിക്കുന്നതിനായി അഞ്ചു വര്‍ഷത്തിനുള്ളില്‍ 50 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. കാലാവസ്ഥ വ്യതിയാനം തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ മികവ് പ്രയോജനപ്പെടുത്തുന്ന പദ്ധതി ആറുമാസം മുമ്പാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്.

Tech

ഗര്‍ഭിണികള്‍ക്ക് സീറ്റ് കണ്ടെത്താന്‍ ആപ്പ്

ഗര്‍ഭിണികള്‍ക്ക് യാത്രകളില്‍ സീറ്റ് കണ്ടെത്താന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ ടോക്യോ മെട്രോ പുറത്തിറക്കി. രണ്ട് ജപ്പാനീസ് ടെലികോം കമ്പനികളുമായി ചേര്‍ന്നാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ട്രെയ്‌നില്‍ കയറിയ ശേഷം ഗര്‍ഭിണികള്‍ക്ക് ആപ്പ് വഴി അത് അറിയിക്കാം. അടുത്തുതന്നെയുള്ള സീറ്റുകളിലെ മറ്റ് യാത്രികര്‍ക്ക് ആ സന്ദേശം

More

ഇന്ത്യന്‍ സ്ത്രീകളുടെ തൊഴില്‍ അഭിലാഷങ്ങള്‍

ഇന്ത്യയിലെ തൊഴിലെടുക്കുന്ന സ്ത്രീകളില്‍ 87 ശതമാനവും തങ്ങളുടെ കരിയറില്‍ പുരോഗതി ലക്ഷ്യമിടുന്നവരാണെന്ന് സര്‍വേ ഫലം. സ്ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് തൊഴില്‍ അഭിലാഷങ്ങള്‍ കുറഞ്ഞവരാണെന്ന ധാരണയെ തിരുത്തുന്ന സര്‍വേ ഫലം ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പാണ് പുറത്തുവിട്ടത്. 1500ഓളം തൊഴിലാളികളില്‍ നിന്നാണ് അഭിപ്രായം തേടിയത്.

Tech

ഗൂഗിളിന്റെ പുതിയ ഫോട്ടോഗ്രഫി ആപ്പുകള്‍

ഫോട്ടോകളിലും വീഡിയോകളിലും കൂടുതല്‍ രസകരമായ പരീക്ഷണങ്ങളുമായി ഗൂഗിള്‍ മൂന്ന് പുതിയ ആപ്ലിക്കേഷനുകള്‍ അവതരിപ്പിച്ചു. സ്‌റ്റോറിബോര്‍ഡ്, സെല്‍ഫിസ്സിമോല്‍, സ്‌ക്രബ്ബിള്‍സ് എന്നീ ആപ്പുകളാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. സ്റ്റോറിബോര്‍ഡ് ആന്‍ഡ്രോയ്ഡില്‍ മാത്രവും സ്‌ക്രബ്ബിള്‍സ് ഐഒഎസില്‍ മാത്രവുമാണ് ലഭ്യമായിട്ടുള്ളത്.

World

ഡബ്ല്യുടിഒയില്‍ വ്യാപാര ഇതര പ്രശ്‌നങ്ങളുടെ ചര്‍ച്ചയെ എതിര്‍ത്ത് ഇന്ത്യ

ബ്യൂണോസ്‌ഐറസ്: മനുഷ്യാവകാശങ്ങള്‍, തൊഴില്‍ നിലവാരങ്ങള്‍, ലിംഗ സമത്വം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളെ ആഗോള വ്യാപാര ചര്‍ച്ചയയുടെ ഭാഗമാക്കാനുള്ള വികസിത രാജ്യങ്ങളുടെ ശ്രമങ്ങളെ എതിര്‍ത്ത് ഇന്ത്യ. ഇത്തരത്തിലുള്ള വ്യാപാര ഇതര പ്രശ്‌നങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള ചട്ടങ്ങള്‍ ലോക വ്യാപാര സംഘടന നടപ്പാക്കുന്നതിനോട് ശക്തമായ

More

ടവര്‍ കമ്പനികളുടെ ഓഹരി വില്‍പ്പന 90,000 കോടി രൂപയുടെ കടബാധ്യത കുറയ്ക്കും

ന്യൂഡെല്‍ഹി: ടവര്‍ കമ്പനികളുടെ ഓഹരി വില്‍പ്പന ടെലികോം രംഗത്തെ പത്തു ശതമാനം കടബാധ്യത കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് റേറ്റിംഗ്‌സ് ഏജന്‍സിയായ ഐസിആര്‍എ. ടവര്‍ ആസ്തികളുടെ ഓഹരി വില്‍പ്പന നടക്കുന്നതോടെ ടെലികോം മേഖലയിലെ 80,000 കോടി രൂപ മുതല്‍ 90,000 കോടി രൂപ വരെ

Business & Economy

ടെലികോം കമ്പനികളുടെ വരുമാനം 5-7 % വരെ ഇടിയുമെന്ന് അനലിസ്റ്റുകള്‍

കൊല്‍ക്കത്ത: ഡിസംബര്‍ പാദത്തില്‍ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നീ ടെലികോം കമ്പനികളുടെ വരുമാനം 5-7 ശതമാനം വരെ ഇടിഞ്ഞേക്കുമെന്ന് അനലിസ്റ്റുകള്‍. ഇന്റര്‍കണക്റ്റ് യൂസേജ് ചാര്‍ജ് (ഐയുസി) 57 ശതമാനം വെട്ടിക്കുറച്ചതും റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന തുടര്‍ച്ചയായ നിരക്ക്

More

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.2 ശതമാനമായേക്കുമെന്ന് യുഎന്‍

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യയുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ച 7.2 ശതമാനമാകാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 2019ല്‍ വളര്‍ച്ചാ നിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ഉപഭോഗത്തിലെ വര്‍ധന, പൊതുനിക്ഷേപം, ഘടനാപരമായ പരിഷ്‌കരണങ്ങള്‍ എന്നിവ