Archive

Back to homepage
Auto

റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലാന്‍ ഹോണ്ട റിബല്‍ 300

ന്യൂ ഡെല്‍ഹി : ഹോണ്ട റിബല്‍ 300 റെട്രോ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ വൈകാതെ പുറത്തിറക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സീരീസ് ബൈക്കുകള്‍ക്കെതിരെ ഹോണ്ട റിബല്‍ 300 നിശ്ചയമായും വിമതനാകും. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ഈയിടെ ഇന്ത്യയില്‍ റിബല്‍

Business & Economy

ബിടുബിയില്‍ വ്യാപനത്തിന് റിലയന്‍സ് റീട്ടെയ്ല്‍

കൊല്‍ക്കത്ത: ബിടുബി (ബിസിനസ് ടു ബിസിനസ്) വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ട് റിലയന്‍സ് റീട്ടെയ്ല്‍. കിരാന സ്റ്റോറുകള്‍ വഴി സ്ത്രം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, വൈറ്റ് ഗുഡ്‌സ് ( റെഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീന്‍) എന്നിവ വിറ്റുകൊണ്ട് പദ്ധതി നടപ്പാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. സംഘടിത റീട്ടെയ്ല്‍ മേഖലയിലെ

Auto

സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിന് പൊതു-സ്വകാര്യ ഫണ്ട് വേണമെന്ന് ചേതന്‍ മെയ്‌നി

ബെംഗളൂരു : ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിന് 500 കോടി രൂപയുടെ പൊതു-സ്വകാര്യ ഫണ്ട് രൂപീകരിക്കണമെന്ന് ചേതന്‍ മെയ്‌നി. കര്‍ണ്ണാടകയില്‍ ഇലക്ട്രിക് വാഹന ഹബ്ബ് നിര്‍മ്മിക്കുന്നതിന് രംഗത്തുള്ള സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനാണ് രേവ ഇലക്ട്രിക് കാര്‍ കമ്പനി സ്ഥാപകന്‍ ഈ നിര്‍ദ്ദേശം

More

മന്ത്രിതല സമിതി ശുപാര്‍ശകള്‍: ടെലികോം കമ്മീഷന്‍ തീരുമാനം 21ന്

ന്യൂഡെല്‍ഹി: ടെലികോം വ്യവസായത്തിന്റെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് മന്ത്രിതല സമിതി മുന്നോട്ടുവെച്ച ശുപാര്‍ശകളില്‍ ടെലികോം കമ്മീഷന്‍ ഡിസംബര്‍ 21ന് തീരുമാനം കൈക്കൊള്ളും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മത്സരത്തിലും അകപ്പെട്ടിരിക്കുകയാണ് ഇന്ത്യയിലെ ടെലികോം വ്യവസായ രംഗം. സ്‌പെക്ട്രം ഇടപാടുകളുമായി ബന്ധപ്പെട്ട 7.7

Banking

28 എക്കൗണ്ടുകളില്‍ വേഗത്തിലുള്ള  തീര്‍പ്പിന് ബാങ്കുകള്‍

ന്യൂഡെല്‍ഹി: വായ്പാ കുടിശ്ശിക വരുത്തിയ 28 എക്കൗണ്ടുകളില്‍ വേഗം തീര്‍പ്പ് കല്‍പ്പിക്കാന്‍ നീക്കമിട്ട് ബാങ്കുകള്‍. പാപ്പരത്ത നടപടികളിലേക്ക് പോയാല്‍ വരുമാന നഷ്ടമുണ്ടാകുമെന്നതിനാലാണിത്. വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, ഉത്തം ഗല്‍വ സ്റ്റീല്‍ തുടങ്ങിയ 28 കമ്പനികളുടെ എക്കൗണ്ടുകളിലാണ് ബാങ്കുകള്‍ പരിഹാരം തേടുന്നത്.

Auto

ടാറ്റ മോട്ടോഴ്‌സ് ജനുവരി മുതല്‍ വില വര്‍ധിപ്പിക്കും

ന്യൂ ഡെല്‍ഹി : ജനുവരി മുതല്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. വര്‍ധിച്ചുവരുന്ന ചെലവുകള്‍ കണക്കിലെടുത്താണ് വില വര്‍ധനയെന്ന് കമ്പനി വ്യക്തമാക്കി. വിവിധ മോഡലുകള്‍ക്ക് 25,000 രൂപയോളം വില കൂടും. 5.85 ലക്ഷം രൂപയില്‍ (ഡെല്‍ഹി എക്‌സ്

Slider Top Stories

നവംബറില്‍ പണപ്പെരുപ്പം ആര്‍ബിഐ പ്രവചിച്ച 4% കടന്നു

ന്യൂഡെല്‍ഹി: കാലം തെറ്റിയെത്തിയ മഴ മൂലം ഭക്ഷ്യ വില ഉയര്‍ന്നതിനാല്‍ റിസര്‍വ് ബാങ്കിന്റെ പണപ്പെരുപ്പ ലക്ഷ്യം നവംബറില്‍ പാളിയെന്ന് വിലയിരുത്തല്‍. ഒക്‌റ്റോബറില്‍ 3.58 ശതമാനമായിരുന്ന് റീട്ടെയ്ല്‍ പണപ്പെരുപ്പം നവംബറില്‍ 4.20 ശതമാനമായി 13 മാസത്തെ ഉയര്‍ച്ചയിലെത്തിയെന്ന് റോയിട്ടേഴ്‌സ് പോള്‍ വ്യക്തമാക്കുന്നു. ഇത്

Slider Top Stories

വൈറ്റില മേല്‍പ്പാലം നിര്‍മാണം തുടങ്ങി

കൊച്ചി: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ബന്ധിപ്പിക്കുന്ന കേരളത്തിലെ പ്രധാന ദേശീയപാതയിലെ തിരക്കേറിയ ജംഗ്ഷനായ വൈറ്റിലയിലെ മേല്‍പ്പാലം നിര്‍മാണത്തിന് തുടക്കം . മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഒന്നര വര്‍ഷംകൊണ്ട് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മേല്‍പ്പാലം

Slider Top Stories

ആന്ധ്രയെയും തെലങ്കാനയെയും കേരളം മാതൃകയാക്കണം

കൊച്ചി: കേരളത്തിലെ നിലവിലെ സാഹചര്യങ്ങള്‍ വ്യവസായങ്ങളെ ഒരു പരിധിയില്‍ കൂടുതല്‍ വളര്‍ത്തുന്നതിന് അനുയോജ്യമല്ലെന്ന് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ സാബു എം ജേക്കബ്. സര്‍ക്കാരിന്റെ ശ്രദ്ധക്കുറവുകൊണ്ടാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ കേരളം പുറകിലെത്തിയത്. ഈ നില തുടര്‍ന്നാല്‍

Slider Top Stories

ബിറ്റ്‌കോയിന്‍ നയമുണ്ടാക്കാന്‍ കേന്ദ്ര സമിതി വരുന്നു

ന്യൂഡെല്‍ഹി: ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ സംബന്ധിച്ച നയം രൂപീകരിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. ബിറ്റ്‌കോയിന്‍ വിനിമയ മൂല്യം റെക്കോഡ് നേട്ടത്തിലെത്തി നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് സൂചന. കഴിഞ്ഞയാഴ്ച ബിറ്റ്‌കോയിന്‍ വിനിമയ മൂല്യം 19,000 ഡോളറിന്

Auto

തീപ്പൊരി ചിതറിക്കാന്‍ മക്‌ലാറന്‍ സെന്ന വരുന്നു

വോക്കിംഗ് (യുകെ) : മക്‌ലാറന്റെ സ്ട്രീറ്റ് ലീഗല്‍ ഹൈപ്പര്‍കാറായ സെന്ന അനാവരണം ചെയ്തു. 778 ബിഎച്ച്പിയെന്ന അത്യുഗ്രന്‍ കരുത്തില്‍ ഈ ഹൈപ്പര്‍കാര്‍ ചീറിപ്പായും. പുതിയ അള്‍ട്ടിമേറ്റ് സീരീസ് സൂപ്പര്‍കാര്‍ പുറത്തിറക്കുന്നതിന്റെ പിന്നാമ്പുറങ്ങളിലായിരുന്നു കുറച്ച് നാളുകളായി മക്‌ലാറന്‍ ഓട്ടോമോട്ടീവ് എന്ന ബ്രിട്ടീഷ് വാഹന

Auto

മഹീന്ദ്ര ഇലക്ട്രിക് സാംഗ്‌യോംഗിനൊപ്പം പ്രവര്‍ത്തിക്കും

ന്യൂ ഡെല്‍ഹി : സാംഗ്‌യോംഗിന്റെ ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ മഹീന്ദ്ര ഇലക്ട്രിക് പ്രധാന പങ്ക് വഹിക്കും. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്കു കീഴിലെ ദക്ഷിണ കൊറിയന്‍ കമ്പനിയാണ് സാംഗ്‌യോംഗ് മോട്ടോര്‍. മഹീന്ദ്ര ഗ്രൂപ്പിനുകീഴിലെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മറ്റൊരു അനുബന്ധ കമ്പനിയാണ് ബെംഗളൂരു

More

‘ശരിയായ നയങ്ങള്‍ ഇന്ത്യയുടെ ഡിജിറ്റല്‍ നേട്ടങ്ങള്‍ക്ക് വേഗം കൂട്ടും’

മുംബൈ: ഉചിതമായ നയ പരിഷ്‌കരണങ്ങളിലൂടെ ഇന്ത്യയുടെ ഡിജിറ്റല്‍ സ്വപ്‌നങ്ങള്‍ വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം ശരിയായ നയങ്ങള്‍ ആവിഷ്‌കരിക്കുന്നതു വഴി 2022ഓടെ സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

More

കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കണം: അസോചം

ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് വ്യവസായ സംഘടനയായ അസോചം. ഖാരിഫ് വിളകളിലുണ്ടായ ഇടിവിനെ തുടര്‍ന്ന് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ കാര്‍ഷിക മേഖല വളര്‍ച്ചാ മാന്ദ്യം അഭിമുഖീകരിച്ചതായും ഇത് കണക്കിലെടുത്ത് പൊതുബജറ്റില്‍ കാര്‍ഷിക രംഗത്തിന്

Tech

പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

സുഹൃത്തുകള്‍ക്ക് വ്യത്യസ്ത തരം അഭിവാദ്യം നല്‍കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. കണ്ണു ചിമ്മല്‍, കൈപ്പത്തികള്‍ ഉയര്‍ത്തി പരസ്പരം തട്ടുക, കെട്ടിപ്പിടിക്കല്‍, കൈവീശല്‍ തുടങ്ങിയ അഭിവാദ്യ രീതികളാണ് ഫേസ്ബുക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. പോക് ഫീച്ചറിന്റെ പത്താം വാര്‍ഷികത്തിലാണ്