എഡല്‍വിസ് ടോക്കിയോ ലൈഫിന്റെ കേരളത്തിലെ മൂന്നാമത് ശാഖ തിരുവനന്തപുരത്ത്

എഡല്‍വിസ് ടോക്കിയോ ലൈഫിന്റെ കേരളത്തിലെ മൂന്നാമത് ശാഖ തിരുവനന്തപുരത്ത്

തിരുവനന്തപുരം: എഡല്‍വിസ് ഗ്രൂപ്പിന്റെയും ടോക്കിയോ മറൈന്‍ ഓഫ് ജപ്പാന്റെയും സംയുക്ത സംരംഭമായ എഡല്‍വിസ്‌ടോക്കിയോ ലൈഫ് ഇന്‍ഷുറന്‍സിന്റെ ഇന്ത്യയിലെ 112-ാമത് ശാഖ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ മൂന്നാമത് ശാഖയാണിത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ശാഖകള്‍ കൂടി കേരളത്തില്‍ തുടങ്ങാന്‍ എഡല്‍വിസ് ടോക്കിയോ ലൈഫിന് പരിപാടിയുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ധനസമ്പാദനം എന്നിങ്ങനെ ആറ് മേഖലകളിലായാണ് എഡല്‍വിസ് ടോക്കിയോ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയില്‍ 25,000-ത്തിലധികം പേഴ്‌സണല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍മാരും രണ്ട് കോര്‍പ്പറേറ്റ് ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. ഔട്ട്‌ലുക്ക് മണി അവാര്‍ഡ്‌സ് 2016-ല്‍ മികച്ച ലൈഫ് ഇന്‍ഷുറര്‍ക്കുള്ള പുരസ്‌കാരവും 2017-ല്‍ മികവിനുള്ള ദേശീയ അവാര്‍ഡും എഡല്‍വിസ് ടോക്കിയോ ലൈഫ് സ്വന്തമാക്കിയിരുന്നു.

Comments

comments

Categories: Business & Economy