ബ്രഹ്മപുത്ര;ജല സാമ്പിള്‍ പരിശോധനയുമായി അസമും

ബ്രഹ്മപുത്ര;ജല സാമ്പിള്‍ പരിശോധനയുമായി അസമും

അസം: ബ്രഹ്മപുത്ര നദിയിലെ ജലസാമ്പിളുകള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി ഹൈദരാബാദിലേക്കും ഐഐടി ഗുവാഹത്തിയിലേക്കും പരിശോധനയ്ക്കായി അസം സര്‍ക്കാര്‍ അയച്ചു. സിയാങ് നദി (ബ്രഹ്മപുത്രയുടെ അരുണാചലിലെ പേര്) യിലെ വെള്ളം കറുത്തിരുണ്ട് മലിനമായെന്ന് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് നിനോംഗ് എറിംഗ് ഏതാനും ദിവസം മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് അസം സര്‍ക്കാരിന്റെ നീക്കം.

അസം ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ജല സാമ്പിളുകള്‍ ശേഖരിച്ചത്. അസമിലെ ജോനൈക്കും ദുബ്രിയ്ക്കും ഇടയിലുള്ള 700 കിലോമീറ്റര്‍ ദൂരത്തില്‍ പതിനഞ്ചോളം സ്ഥലങ്ങളില്‍ നിന്നാണ് ജലസാമ്പിളുകള്‍ ശേഖരിച്ചത്. ജലം കറുത്തതിന് കാരണം കണ്ട്പിടിച്ചതിന് ശേഷം റിപ്പോര്‍ട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് അസം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Comments

comments

Categories: Slider, Top Stories