വരുന്നു, ലോകത്തിലെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്റ്

വരുന്നു, ലോകത്തിലെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്റ്

ഇന്തോനേഷ്യയിലാണ് ലോകത്തിലെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്റ് നിര്‍മിക്കാന്‍ മസ്ദാര്‍ പദ്ധതിയിടുന്നത്

അബുദാബി: ഇന്തോനേഷ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് സോളാര്‍ ഫോട്ടോവോള്‍ട്ടായിക് പവര്‍ പ്ലാന്റ് നിര്‍മിക്കാന്‍ യുഎഇയുടെ മസ്ദാര്‍ പദ്ധതിയിടുന്നു. ഇന്തോനേഷ്യന്‍ പവര്‍ കമ്പനിയായ പി ടി പെമ്പംഗിതന്‍ – ജാവബാലി ( പിടി പിജെബി)യും അബുദാബിയിലെ മസ്ദാറും ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പു വച്ചു. ഇന്തോനേഷ്യ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി കമ്പനിയായ പെരുസഹാന്‍ ലിസ്ട്രിക് നെഗാരയുടെ (പിഎല്‍എന്‍) അനുബന്ധ സ്ഥാപനമാണ് പിടി പിജെബി.

200 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് വെസ്റ്റ് ജാവ പ്രവിശ്യയിലെ സിരാട്ട റിസര്‍വോയറില്‍ 225 ഹെക്റ്ററിലാണ് സ്ഥാപിക്കുക. 6000 ഹെക്റ്ററിലുള്ള സിരാട്ട റിസര്‍വോയറില്‍ നിലവില്‍ ഒരു ജിഗാവാട്ടിന്റെ ശേഷിയുള്ള ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നുണ്ട്.

250 മില്യണ്‍ ജനസംഖ്യയുള്ള ഇന്തോനേഷ്യ 2050 ആകുമ്പോഴേക്കും പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദനം 31 ശതമാനമാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. മസ്ദാറുമായുള്ള സഹകരണത്തെ ആവേശപൂര്‍വം ഉറ്റുനോക്കുകയാണ് പിജെബിയെന്ന് അധികൃതര്‍ പറഞ്ഞു

200 മെഗാവാട്ടിന്റെ നിര്‍ദിഷ്ട ഫ്‌ളോട്ടിംഗ് സൗരോര്‍ജ്ജ പ്ലാന്റ് സിരാട്ട റിസര്‍വോയറില്‍ സ്ഥാപിക്കുന്ന 700,000 ഫ്‌ളോട്ടുകളിലാണ് സ്ഥിതി ചെയ്യുക. ഇലക്ട്രിക്കല്‍ കേബിളുകള്‍ ഉപയോഗിച്ച് ഇവ ഒരു ഓണ്‍ഷോര്‍ ഹൈവോള്‍ട്ടേജ് സബ്‌സ്‌റ്റേഷനുമായി ബന്ധിപ്പിക്കും. ശുദ്ധമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനു പുറമേ പ്ലാന്റ് റിസര്‍വോയറില്‍ നിന്നുള്ള ബാഷ്പീകരണം കുറയ്ക്കുകയും ആല്‍ഗകളുടെ വളര്‍ച്ച കുറയ്ക്കുകയും ചെയ്യും.

250 മില്യണ്‍ ജനസംഖ്യയുള്ള ഇന്തോനേഷ്യ 2050ഓടെ പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദനം 31 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. മസ്ദാറുമായുള്ള സഹകരണത്തെ ആവേശപൂര്‍വം ഉറ്റുനോക്കുകയാണ് പിജെബിയെന്ന് പിടി പിജെബി പ്രസിഡന്റ് ഡയറക്റ്റര്‍ ഇവാന്‍ ആഗ്നസ് ഫിര്‍സ്റ്റന്‍ടാര പറഞ്ഞു. ഈ പദ്ധതി വികസന കരാര്‍ മറ്റു ഫ്‌ളോറ്റിംഗ് പിവി സൗരോര്‍ജ്ജ പ്ലാന്റുകളുടെ വികസനത്തില്‍ നാഴികക്കല്ലാണെന്നും തങ്ങള്‍ വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള ഊര്‍ജ്ജ രംഗത്തെ മുന്‍നിരക്കാരാകുക എന്ന മസ്ദാറിന്റെ ലക്ഷ്യത്തെ യാഥാര്‍ഥ്യമാക്കുന്നതിനൊപ്പം തങ്ങളുടെ വ്യവസായ പങ്കാളിത്തത്തിന്റെ ശക്തി കൂടിയാണ് പിടി പിജെബിയുമായുള്ള കരാറെന്ന് മസ്ദാര്‍ സിഇഒ മൊഹമ്മദ് ജമീല്‍ അല്‍ റമാഹി പറഞ്ഞു.

2006 മുതല്‍ പുനരുപയോഗ ഊര്‍ജ പദ്ധതികളില്‍ മസ്ദാര്‍ നിക്ഷേപം നടത്തുന്നുണ്ട്. ദൂബായിലെ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സൗരോര്‍ജ പാര്‍ക്കിന്റെ 800 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള മൂന്നാം ഘട്ടം നിര്‍മിക്കാന്‍ മസ്ദാര്‍ ഗ്രൂപ്പ് നയിക്കുന്ന കണ്‍സോര്‍ഷ്യത്തെ കഴിഞ്ഞ വര്‍ഷം നിയമിച്ചിരുന്നു.

Comments

comments

Categories: Arabia