യുഎഇയില്‍ വാറ്റ് സംവിധാനം ജനുവരി ഒന്നു മുതല്‍ തന്നെ ആരംഭിക്കും

യുഎഇയില്‍ വാറ്റ് സംവിധാനം ജനുവരി ഒന്നു മുതല്‍ തന്നെ ആരംഭിക്കും

കമ്പനികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി അവസാനിക്കാനിരിക്കെ രജിസ്‌ട്രേഷനില്‍ വന്‍ കുതിപ്പാണ് കാണുന്നത്

അബുദാബി: യുഎഇയില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) അവതരിപ്പിക്കാന്‍ ഇനി കാലതാമസമില്ലെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി ഡയറക്റ്റര്‍ ജനറല്‍ ഖാലിദ് അല്‍ ബസ്താനി.

2018 ജനുവരി ഒന്നു മുതല്‍ വാറ്റ് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി അവസാനിക്കാനിരിക്കെ രജിസ്‌ട്രേഷനില്‍ വന്‍ കുതിപ്പാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വാറ്റ് പ്രാബല്യത്തില്‍ വരുത്തുന്നത് നീട്ടി വെക്കണമെന്നുള്ള യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ അസീസ് അല്‍ ഗുറൈര്‍ ആവശ്യപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് ബസ്താനിയുടെ പ്രസ്താവന. വാറ്റ് നടപ്പാക്കുന്നതിന് യുഎഇയിലെ ധരനകാര്യ സ്ഥാപനങ്ങള്‍ ഇനിയും സജ്ജരായിട്ടില്ലെന്നും തയാറാകാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നുമാണ് അല്‍ ഗുര്‍റൈര്‍ പറഞ്ഞത്. ബാങ്കുകളോ ഇന്‍ഷുറന്‍സ് കമ്പനികളോ പുതിയ നികുതി സംവിധാനത്തിനായി ഒരുങ്ങിയിട്ടില്ലെന്ന് അബുദാബിയില്‍ നടന്ന ബാങ്കിംഗ് ഇവന്റില്‍ അദ്ദേഹം പ്രസ്താവിച്ചിരുന്നു. എല്ലാ മേഖലയുടെയും വിശദാംശങ്ങള്‍ തയാറാക്കിയും ഉല്‍പ്പന്നങ്ങള്‍ക്കു പ്രത്യേകം നികുതി കണക്കാക്കിയും വാറ്റ് നടപ്പിലാക്കാന്‍ ഇനിയും ചുരുങ്ങിയത് ആറുമാസം സമയമെങ്കിലും തങ്ങള്‍ക്കു വേണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

പുതിയ വര്‍ഷത്തില്‍ പുതിയ നികുതി സംവിധാനം നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നു ബസ്താനി പറഞ്ഞു. ജനുവരി ഒന്നു മുതലാണ് തുടക്കമെന്ന് വാറ്റുമായി ബന്ധപ്പെട്ട നിയമത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരുമാനസ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഗള്‍ഫ് രാജ്യങ്ങള്‍ പുതിയ നികുതി സംവിധാനങ്ങളിലേക്ക് കടക്കുന്നത്

ബിസിനസ് രംഗത്തു നിന്നുള്ള സഹകരണം എടുത്തു പറയേണ്ടതാണെന്ന് നേരത്തെ അല്‍ ബസ്താനി പറഞ്ഞിരുന്നു. ബിസിനസുകളും ബിസിനസ് സ്ഥാപനങ്ങളും തങ്ങളുടെ നികുതി ബാധ്യതകള്‍ നിറവേറ്റുന്നതിനുള്ള അവസരമായി ഇതെടുത്തുവെന്നും സംവിധാനത്തിനു പൂര്‍ണമായ പാലനം ഉറപ്പു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ പരിധിയായി നിശ്ചയിച്ചിട്ടുള്ളത് 375,000 ദിനാറാണ്. കഴിഞ്ഞ 12 മാസത്തിനിടയില്‍ നികുതിക്ക് വിധേയമായ, വിതരണം ചെയ്ത ഉല്‍പ്പന്നങ്ങളുടെ മൂല്യം രജിസ്‌ട്രേഷന്‍ പരിധില്‍ കവിഞ്ഞിട്ടുണ്ടെങ്കില്‍ ബിസിനസ് രജിസ്റ്റര്‍ ചെയ്യേണ്ടി വരും.

വരുമാനസ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഗള്‍ഫ് രാജ്യങ്ങള്‍ പുതിയ നികുതി സംവിധാനങ്ങളിലേക്ക് കടക്കുന്നത്.

Comments

comments

Categories: Arabia