രാജഗിരിയില്‍ ടൈം 2017 സംഘടിപ്പിച്ചു

രാജഗിരിയില്‍ ടൈം 2017 സംഘടിപ്പിച്ചു

കാക്കനാട്: രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയും ഐഐടി ബോംബെയും സംയുക്തമായി എട്ടാമത് ദേശിയ ഗണിതശാസ്ത്ര സമ്മേളനം, ടൈം 2017 സംഘടിപ്പിച്ചു. രാജഗിരി കോളെജ് കാംപസില്‍ നടന്ന സമ്മേളനം കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വൈസ് ചാന്‍സിലര്‍ ഡോ. ജെ ലത നിര്‍വഹിച്ചു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ നിലവിലെ വിദ്യാഭ്യാസ മാതൃകയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനം സ്വാഗതാര്‍ഹമാണെന്ന് ചടങ്ങില്‍ ഡോ. ജെ ലത ചൂണ്ടിക്കാട്ടി. സമ്മേളനത്തില്‍, ഗണിതശാസ്ത്ര വിദ്യാഭ്യാസം ഫലപ്രദമാക്കുന്നതിന് നൂതന സാങ്കേതികവിദ്യകള്‍ അധ്യാപനത്തില്‍ ഉള്‍പ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഫാ. ഡോ. വര്‍ഗ്ഗീസ് പന്തലൂക്കാരന്‍ സിഎംഐ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ. ഡോ. ഇന്ദര്‍ കെ റാണ (ഐഐടി മുംബൈ), പ്രൊഫ. ഡോ. പൗലോസ് ജേക്കബ് (മുന്‍ പിവിസി, കുസാറ്റ്), പ്രൊഫ. ഡോ. എ വിജയകുമാര്‍ (കുസാറ്റ്), ഡോ. എ ഉണ്ണികൃഷ്ണന്‍ (പ്രിന്‍സിപ്പാള്‍, ആര്‍എസ്ഇടി), ഡോ. ജോണ്‍ എം. ജോര്‍ജ്ജ് (ഡീന്‍ ആന്‍ഡ് വൈസ് പ്രിന്‍സിപ്പള്‍ എന്നിവര്‍ സംസാരിച്ചു.

Comments

comments

Categories: More