‘ മരുന്നിനോട് കച്ചവട മനോഭാവമില്ല ‘

‘ മരുന്നിനോട് കച്ചവട മനോഭാവമില്ല ‘

നാലു ദശാബ്ദത്തിലേറെയായി മരുന്ന് വിതരണ രംഗത്ത് പാലക്കാട് ജില്ലയിലെ സജീവ സാന്നിധ്യമാണ് അയ്യപ്പ ഏജന്‍സീസ്. കേരളത്തിലെ ഡ്രഗ് ഡിപ്പാര്‍ട്ട്‌മെന്റ് നിലവില്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാണെന്നും ഇന്ത്യയില്‍ തന്നെ കേരളത്തിലെ ആരോഗ്യ മേഖലയാണ് ഏറ്റവും മികച്ചതെന്നും അയ്യപ്പ ഏജന്‍സീസ് ചെയര്‍മാന്‍ ടി രമേശ് ഫ്യൂച്ചര്‍ കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

1973ല്‍ പാലക്കാട് സ്വദേശിയായ തങ്കപ്പന്‍ നായരാണ് അയ്യപ്പയ്ക്കു തുടക്കമിട്ടത്. തുടക്കത്തില്‍ പങ്കാളികള്‍ക്കൊപ്പം ആരംഭിച്ച സ്ഥാപനം പിന്നീട് പൂര്‍ണമായും മകന്‍ രമേശിന്റെ കൈകളിലേക്ക് എത്തിച്ചേര്‍ന്നു. 2000 ഓടു കൂടി തങ്കപ്പന്‍ നായര്‍ ബിസിനസില്‍ നിന്നും വിരമിച്ചു. സ്ഥാപനം തുടങ്ങി നാലു ദശാബ്ദത്തിലേറെ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 40 ഓളം മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ നിന്നായി ആറായിരത്തില്‍പരം മരുന്നുകള്‍ ഈ സ്ഥാപനത്തിലൂടെ വിതരണം ചെയ്യപ്പെടുന്നുണ്ട്. എറണാകുളത്ത് സ്ഥിതി ചെയ്യുന്ന നാല്‍പതോളം മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ഡിപ്പോയില്‍ നിന്നുമെത്തുന്ന മരുന്നുകള്‍ പാലക്കാട് ജില്ലയിലെ ആയിരത്തിലധികം മെഡിക്കല്‍ ഷോപ്പുകളിലും ഹോസ്പിറ്റലുകളിലും മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സിനും അയ്യപ്പ വിതരണം ചെയ്യുന്നു. പാലക്കാട് കൂടാതെ തൃശൂരിന്റെയും മലപ്പുറത്തിന്റെയും ചെറിയൊരു ഭാഗത്തും ഇവര്‍ വിതരണം നടത്തി വരുന്നുണ്ട്. ഇന്‍സുലില്‍, വാക്‌സിന്‍, ആന്റി ബയോട്ടിക് തുടങ്ങി ആയുര്‍വേദ പിന്തുണയുള്ള മരുന്നുകളടക്കം 6000ല്‍ പരം മരുന്നുകളാണ് നിലവില്‍ അയ്യപ്പയിലൂടെ വിതരണം ചെയ്യപ്പെടുന്നത്.

ആയുര്‍വേദത്തിന്റെ സാധ്യതകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യം അലോപ്പതിയെ ഏതെല്ലാം തരത്തില്‍ ബാധിക്കും?

സ്വാഭാവികമായും ഒരു മനുഷ്യശരീരത്തിന് ഏറ്റവും നല്ലത് ആയുര്‍വേദമാണ്. എങ്കിലും ആയുര്‍വേദ മരുന്നുകളെ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയില്ല. അതായത് മരണത്തോടു മല്ലിടുന്നവരെ ദ്രുതഗതിയില്‍ രക്ഷിക്കാന്‍ ആയുര്‍വേദത്തിന് സാധിക്കുന്നില്ല. ശരീരത്തില്‍ കടന്നു കൂടിയ വൈറസിനെ അറസ്റ്റ് ചെയ്യാന്‍ അലോപ്പതി അത്യാവശ്യമാണ്, അത് കഴിഞ്ഞുള്ള പരിപാലനത്തിന് ആയുര്‍വേദമാണ് മികച്ചത്. പ്രാഥമിക ശുശ്രൂഷ അലോപ്പതിയിലൂടെ നല്‍കിയശേഷം 100 ശതമാനം സുഖപ്പെടുത്താന്‍ ആയുര്‍വേദം തെരഞ്ഞെടുക്കാവുന്നതാണ്. ഒരു ചികില്‍സാരീതിയുടെ സാധ്യത കൂടി എന്നു കരുതി മറ്റൊന്നിന്റെ സാധ്യത കുറയില്ല. ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ട്. അലോപ്പതി സൃഷ്ടിക്കുന്ന പാര്‍ശ്വഫലങ്ങളാണ് ഒട്ടുമിക്കരെയും ആകുലരാക്കുന്നത്. ആദ്യം ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാം. അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള ചിന്ത പിന്നീടാകാം. അലോപ്പതിയുടെ സാധ്യതകള്‍ ഒരിക്കലും കുറയാന്‍ പോകുന്നില്ല. ഒപ്പം ആയുര്‍വേദത്തിന്റെയും.

എറണാകുളത്ത് സ്ഥിതി ചെയ്യുന്ന നാല്‍പതോളം മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ഡിപ്പോയില്‍ നിന്നുമെത്തുന്ന മരുന്നുകള്‍ പാലക്കാട് ജില്ലയിലെ ആയിരത്തിലധികം മെഡിക്കല്‍ ഷോപ്പുകളിലും ഹോസ്പിറ്റലുകളിലും മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സിനും അയ്യപ്പ വിതരണം ചെയ്യുന്നു. ഇന്‍സുലില്‍, വാക്‌സിന്‍, ആന്റി ബയോട്ടിക് തുടങ്ങി ആയുര്‍വേദ പിന്തുണയുള്ള മരുന്നുകളടക്കം 6000ല്‍ പരം മരുന്നുകള്‍ നിലവില്‍ അയ്യപ്പ വിതരണം ചെയ്തു വരുന്നുണ്ട്

കേരളത്തിലെ ഡ്രഗ് ഡിപ്പാര്‍ട്ട്‌മെന്റിനെകുറിച്ച്?

കേരള സര്‍ക്കാരിന്റെ ഡ്രഗ് ഡിപ്പാര്‍ട്ട്‌മെന്റ് നിലവില്‍ വളരെ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ തന്നെ കേരളത്തിലെ ആരോഗ്യ മേഖലയാണ് ഏറ്റവും മികച്ചതെന്നാണ് എന്റെ വിലയിരുത്തല്‍. ലൈസന്‍സ് ഇല്ലാത്ത ഒരു മരുന്നു പോലും കേരളത്തിലിപ്പോള്‍ വിതരണം ചെയ്യാത്തതിനു പിന്നിലും ഡ്രഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശക്തമായ ഇടപെടലുകളാണ്. അനധികൃതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കൃത്യതയാര്‍ന്ന നടപടി സ്വീകരിക്കാനും കഴിയുന്നുണ്ട്. മേഖലയിലെ നിയമങ്ങളെല്ലാം തന്നെ വളരെ നല്ല രീതിയില്‍ ഇവര്‍ പ്രാവര്‍ത്തികമാക്കിയിട്ടുമുണ്ട്.

ജിഎസ്ടി മരുന്നു വിപണിയെ ബാധിച്ചിട്ടുണ്ടോ?

ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ യാതൊരുവിധ ബുദ്ധിമുട്ടും കൂടാതെ സ്വീകരിക്കാന്‍ കഴിയുന്ന ഒന്നായിരുന്നു മരുന്ന് വിതരണ മേഖല. ജിഎസ്ടി എല്ലാ മേഖലകളെയും വളരെ മോശമായി ബാധിച്ചപ്പോള്‍ ഈ മേഖലയ്ക്ക് ഒരു പോറല്‍പോലും ഉണ്ടാക്കിയിട്ടില്ല എന്നതാണ് വാസ്തവം. ജിഎസ്ടി ബാധിക്കാത്ത ഏക മേഖല ഇതുതന്നെ എന്നും പറയാം. കാരണം ഇക്കൂട്ടര്‍ ആദ്യം മുതല്‍ക്കെ അതേ ട്രാക്കില്‍ തന്നെയാണ് മുന്നോട്ടു പോയിരുന്നത്. വാങ്ങല്‍, വില്‍ക്കല്‍ എല്ലാത്തിനും കൃത്യമായ രേഖകള്‍ സൂക്ഷിച്ചിരുന്നു. ഈ മേഖലയില്‍ കള്ളത്തരങ്ങള്‍ പൊതുവെ കുറവാണ്. ജിഎസ്ടി അയ്യപ്പയുടെ വിതരണത്തെ മോശമായി ബാധിച്ചിട്ടില്ല. കാരണം അത്രയ്ക്ക് സിസ്റ്റമാറ്റിക് രീതിയിലാണ് ഈ മേഖലയില്‍ ഞങ്ങളുടെ പ്രവര്‍ത്തനം. നികുതികളില്‍ ഒരു മാറ്റം വന്നു എന്നല്ലാതെ യാതൊരു ബുദ്ധിമുട്ടും ജിഎസ്ടി ഉണ്ടാക്കിയിട്ടില്ല. സ്ഥാപനത്തിന്റെ ടേണോവറില്‍ മാറ്റമൊന്നും വരുത്താന്‍ ജിഎസ്ടി ഇടയാക്കിയിട്ടില്ല. ഒരു മാസം 60 ലക്ഷത്തിന്റെ ടേണോവര്‍ ഇന്ന് അയ്യപ്പയ്ക്കുണ്ട്.

മരുന്നു വിതരണ മേഖലയിലെ എല്ലാവിധ നിയമ വശങ്ങളും പൂര്‍ണമായും ഉള്‍ക്കൊണ്ട് അണുവിട തെറ്റാതെയാണ് കഴിഞ്ഞ 44 വര്‍ഷക്കാലവും അയ്യപ്പ ഏജന്‍സീസ് പ്രവര്‍ത്തന മേഖലയില്‍ മുന്നോട്ടുപോയത്. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് അയ്യപ്പയോടുള്ള വിശ്വാസ്യതയ്ക്ക് ഇക്കാലമത്രയും യാതൊരു കളങ്കവും ഉണ്ടാക്കിയിട്ടില്ല

ടി രമേശ്

ചെയര്‍മാന്‍

അയ്യപ്പ ഏജന്‍സീസ്

അയ്യപ്പ ഏജന്‍സിയെകുറിച്ച്? മറ്റ് മേഖലകളിലെ ഇടപെടലുകള്‍?

1973ല്‍ അച്ഛന്‍ തങ്കപ്പന്‍ നായര്‍ തുടക്കം കുറിച്ച സ്ഥാപനമാണ് അയ്യപ്പ ഏജന്‍സീസ്. തുടക്കത്തില്‍ ഒരു പാര്‍ട്‌നര്‍ഷിപ്പ് സ്ഥാപനമായിരുന്നു്. 1984ല്‍ അയ്യപ്പയിലേക്ക് അച്ഛന്‍ എന്നെയും ഒപ്പം കൂട്ടി. അന്നുമുതല്‍ അയ്യപ്പയുടെ പാര്‍ട്‌നര്‍ ആയിരുന്ന ഞാന്‍ അച്ഛന്റെ ആദര്‍ശങ്ങളാണ് ജീവിതത്തിലും ബിസിനസിലും മുറുകെ പിടിക്കുന്നത്. ഒരു മനുഷ്യന്‍ ജീവിതത്തിലും ബിസിനസിലും എങ്ങനെയാവണമെന്ന് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്. അച്ഛന്‍ എന്നതിനപ്പുറം ഒരു സുഹൃത്തും ഗുരുവും റോള്‍ മോഡലുമൊക്കെയാണ് എനിക്കദ്ദേഹം. പ്രധാനമായും പാലക്കാടാണ് ഞങ്ങള്‍ വിതരണം ചെയ്യുന്നത്. തൃശൂരിന്റെയും മലപ്പുറത്തിന്റെയും ചെറിയൊരു ഭാഗത്തും വിതരണം നടത്തി വരുന്നുണ്ട്. മരുന്നു വിതരണ മേഖലയ്ക്കു പുറമെ ഭദ്രം പ്രോപ്പര്‍ട്ടീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ നിര്‍മാണ മേഖലയിലും ഓട്ടോ ക്ലിനിക് എന്ന പേരില്‍ മള്‍ട്ടി വാന്‍ വര്‍ക്ക്‌ഷോപ്പും നടത്തി വരുന്നുണ്ട്.

അയ്യപ്പയുടെ 44 വര്‍ഷത്തെ വിശ്വാസ്യതയെകുറിച്ച് ?

മരുന്നു വിതരണ മേഖലയിലെ എല്ലാവിധ നിയമ വശങ്ങളും പൂര്‍ണമായും ഉള്‍ക്കൊണ്ട് അണുവിട തെറ്റാതെയാണ് കഴിഞ്ഞ 44 വര്‍ഷക്കാലവും അയ്യപ്പ ഏജന്‍സീസ് പ്രവര്‍ത്തന മേഖലയില്‍ മുന്നോട്ടുപോയത്. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ക്ക് അയ്യപ്പയോടുള്ള വിശ്വാസ്യതയ്ക്ക് ഇക്കാലമത്രയും യാതൊരു കളങ്കവും ഉണ്ടാക്കിയിട്ടില്ല. അയ്യപ്പയെ ഒരിക്കലും ഒരു ബിസനസ് എന്ന നിലയില്‍ കാണാന്‍ ശ്രമിച്ചിട്ടില്ല. ഭാവിയിലും അങ്ങനെതന്നെ.

Comments

comments

Categories: FK Special, Slider