അറ്റ നിഷ്‌ക്രിയ ആസ്തി; ഊര്‍ജ മേഖലയെ ശുദ്ധീകരിക്കണം

അറ്റ നിഷ്‌ക്രിയ ആസ്തി; ഊര്‍ജ മേഖലയെ ശുദ്ധീകരിക്കണം

ഊര്‍ജ മേഖലയിലെ അറ്റ നിഷ്‌ക്രിയ ആസ്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കണം

ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ വലയ്ക്കുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ് അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ). എന്നാല്‍ ഈ അറ്റ നിഷ്‌ക്രിയ ആസ്തിയിലേക്ക് ഏകദേശം ആറ് ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഊര്‍ജ മേഖലയാണ് എന്നതാണ് വാസ്തവം. ഇത് പരിഹരിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കണം. ബാങ്കിംഗ് മേഖലയുടെ വളര്‍ച്ചയെ സംബന്ധിച്ചിടത്തോളം നിര്‍ണായക തീരുമാനമാണത്. ഇന്ത്യയുടെ ഊര്‍ജ രംഗത്തെ അറ്റ നിഷ്‌ക്രിയ ആസ്തി പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചത് പ്രശ്‌നത്തിന്റെ ഗൗരവം വെളിവാക്കുന്നുണ്ട്. നിതി ആയോഗിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അമിതാഭ് കാന്താണ് സമിതിയുടെ തലവന്‍ എന്നത് പ്രതീക്ഷയും നല്‍കുന്നു.

ഊര്‍ജം, കല്‍ക്കരി, ധനകാര്യം തുടങ്ങിയ വകുപ്പുകളിലെ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ഈ സമിതി ആദ്യ യോഗം കൂടിയെന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 1.77 ട്രില്ല്യണ്‍ രൂപയുടെ 34 കോള്‍ അധിഷ്ഠിത ഊര്‍ജ പദ്ധതികള്‍ ധനകാര്യവകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഇപ്പോള്‍. വലിയ ബാധ്യത വരുത്തിവെച്ചിരിക്കുന്നതാണ് ഈ പദ്ധതികള്‍ എന്നാണ് സൂചന. സ്വകാര്യ മേഖലയിലെ മിക്ക ഊര്‍ജ പദ്ധതികള്‍ക്കും പ്രശ്‌നങ്ങളുണ്ട്. ഊര്‍ജ മേഖലയില്‍ വേണ്ടത് പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള പദ്ധതികളാണെന്ന വാദത്തിന് ശക്തി പകരുകയാണ് ഇത്.

അമിതാഭ് കാന്തിന് ഇക്കാര്യത്തില്‍ ക്രിയാത്മകമായി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും കാര്യശേഷിയുള്ള ബ്യൂറോക്രാറ്റുകളിലൊരാളാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ഒരു അടിസ്ഥാനപരമായ മാറ്റം ഊര്‍ജ രംഗത്ത് കൊണ്ടുവരാന്‍ കാന്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Editorial, Slider