ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.5% ഉയരുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.5% ഉയരുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ന്യൂഡെല്‍ഹി: 2018ല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാനത്തിന്റെ(ജിഡിപി) വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായി ഉയരുമെന്ന് ആഗോള സാമ്പത്തിക സേവന സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി. 2019ല്‍ ജിഡിപി 7.7 ശതമാനമാകുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി നിരീക്ഷിക്കുന്നു. ഈ വര്‍ഷം 6.4ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

കോര്‍പ്പറേറ്റ് വരുമാനവും ബാലന്‍സും മെച്ചപ്പെടും. ശക്തിപ്പെടുന്ന സാമ്പത്തിക അന്തരീക്ഷം നിക്ഷേപ വായ്പാ ആവശ്യകതയെ നേരിടാന്‍ പര്യാപ്തമാകും. 2018ല്‍ പൂര്‍ണ വളര്‍ച്ചാ വീണ്ടെടുപ്പിന് ഇത് വഴിയൊരുക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

നോട്ട് അസാധുവാക്കലിനും ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതിനും മുന്‍പുണ്ടായിരുന്ന തലത്തിലേക്ക് ഡിമാന്റ് സാഹചര്യം മെച്ചപ്പെടുന്നതിനാല്‍ സ്വകാര്യ മൂലധന ചെലവിടലില്‍ വീണ്ടെടുപ്പുണ്ടാകും. ഇതിന് പുറമെ ഉപഭോഗത്തിലും കയറ്റുമതിയിലും ഉയര്‍ച്ചയുണ്ടാകുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നു.

‘ പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന് പ്രഖ്യാപിച്ച റീകാപിറ്റലൈസേഷന്‍ പദ്ധതി ബാങ്കിംഗ് സംവിധാനത്തിന്റെ വളര്‍ച്ചയിലെ തടസങ്ങളെ നീക്കും. ഇത് ബാങ്കിംഗ് വളര്‍ച്ചയെ മെച്ചപ്പെടുത്തുകയും നിക്ഷേപ, ആഭ്യന്തര കോര്‍പ്പറേറ്റ് മനോഭാവത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും’, മോര്‍ഗന്‍ സ്റ്റാന്‍ലി ചൂണ്ടിക്കാട്ടി.

2019 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിരക്കുകള്‍ ഉയര്‍ത്തുമെന്ന പ്രതീക്ഷയും മോര്‍ഗന്‍ സ്റ്റാന്‍ലി പങ്കുവയ്ക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ അഞ്ചാമത്തെ ദ്വൈമാസ ധന നയ അവലോകന യോഗത്തില്‍ റിപ്പോ നിരക്ക് 6 ആറുശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായും നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നു.

Comments

comments

Categories: Slider, Top Stories