കെഎംഎ ബിസിനസ് സക്‌സസ് ഫോറം സംഘടിപ്പിച്ചു

കെഎംഎ ബിസിനസ് സക്‌സസ് ഫോറം സംഘടിപ്പിച്ചു

കൊച്ചി: സംസ്ഥാനത്തെ വിജയം വരിച്ച സംരംഭകരെ അണിനിരത്തി കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) ബിസിനസ് സക്‌സസ് ഫോറം എന്ന പ്രഭാഷണ ചര്‍ച്ചാ പരമ്പരയ്ക്കു തുടക്കമിട്ടു. സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനെജ്‌മെന്റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് ചെയര്‍മാന്‍ പ്രൊഫ. ജെ ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക് പോലെയുള്ള രാജ്യങ്ങളുടെ പാതയാണ് ഇന്ത്യ പിന്തുടരേണ്ടതെന്നും കുട്ടികളില്‍ ചെറുപ്പകാലത്തു തന്നെ സംരംഭകത്വ കഴിവുകള്‍ വികസിപ്പിച്ചെടുക്കണെമെന്നും പ്രൊഫ. ജെ. ഫിലിപ്പ് ചൂണ്ടിക്കാട്ടി

ഏറ്റവും ലളിതമായ രീതിയില്‍ ആരംഭിച്ച് ഇന്നു ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആയുര്‍വേദിക് ബാത്ത് സോപ്പായി മാറാന്‍ എവിഎ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മെഡിമിക്‌സിന് സാധിച്ചതെങ്ങനെയെന്നു മാനേജിംഗ് ഡയറക്റ്റര്‍ ഡോ. എ വി അനൂപ് ഫോറത്തില്‍ വിശദീകരിച്ചു. ഭക്ഷ്യോല്‍പ്പന്ന വ്യവസായം, ചലച്ചിത്ര നിര്‍മാണം തുടങ്ങിയ മേഖലകളിലേക്കുള്ള കാല്‍വെപ്പിനെ കുറിച്ചു സംസാരിച്ച അദ്ദേഹം വെള്ളപ്പൊക്ക ദുരന്തബാധിതര്‍ക്കായി വേള്‍ഡ് മലയാളി കൗണ്‍സിലുമായി സഹകരിച്ചു 100 വീടുകള്‍ നിര്‍മിക്കുന്ന പദ്ധതി നടന്നുവരുന്നതായും വ്യക്തമാക്കി. കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് ചടങ്ങില്‍ അധ്യക്ഷനായ ചടങ്ങില്‍ കെഎംഎയുടെ ഇന്നൊവേറ്റീസ് ഇനിഷ്യേറ്റീവ്‌സ് ചെയര്‍മാന്‍ രാജന്‍ ജോര്‍ജ് സ്വഗതവും കെഎംഎ സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.

Comments

comments

Categories: More