സണ്‍ ടു ഇന്‍വെര്‍ട്ടര്‍ പദ്ധതിയുമായി കിര്‍ലോസ്‌കര്‍ സോളാര്‍

സണ്‍ ടു ഇന്‍വെര്‍ട്ടര്‍ പദ്ധതിയുമായി കിര്‍ലോസ്‌കര്‍ സോളാര്‍

കൊച്ചി: കേരളത്തിലെ സ്റ്റോക്കിസ്റ്റായ ജിഎസ്എല്ലുമായിച്ചേര്‍ന്ന് 2020ഓടെ സംസ്ഥാനത്ത് 200 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കിര്‍ലോസ്‌കര്‍ സോളാര്‍ ലക്ഷ്യമിടുന്നു. ഗാര്‍ഹിക ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇന്‍വെര്‍ട്ടറുകള്‍ സോളാറിലേക്ക് കണ്‍വെര്‍ട്ട് ചെയ്യുന്ന സണ്‍ ടു ഇന്‍വെര്‍ട്ടര്‍ പദ്ധതിക്കും തുടക്കമായി. കിര്‍ലോസ്‌കര്‍ ഗ്രൂപ്പിന്റെ ഭാഗമായ കിര്‍ലോസ്‌കര്‍ സോളാര്‍ ടെക്‌നോളജീസ് (കെഎസ്ടിപിഎല്‍) കേരളത്തിലെ സ്‌റ്റോക്കിസ്റ്റും കീപാര്‍ട്ണറുമായി ജിഎസ്എല്‍ എനര്‍ജി സൊലൂഷന്‍സിനെ നിയമിച്ചു.

ജിഎസ്എല്ലുമായിച്ചേര്‍ന്ന് സോളാര്‍ മൊഡ്യൂളുകള്‍, ഓണ്‍ഗ്രിഡ് ഇന്‍വെര്‍ട്ടറുകള്‍ എന്നിവയും ഗാര്‍ഹിക, വിദ്യാഭ്യാസ, ടൂറിസം, ആരോഗ്യരക്ഷാ, വാണിജ്യ, വ്യവസായ മേഖലകള്‍ക്കാവശ്യമായ പവര്‍ പ്ലാന്റുകളുമാണ് കെഎസ്ടിപിഎല്‍ കേരളത്തില്‍ ലഭ്യമാക്കുന്നത്. ഒരു കിലോവാട്ട് മുതല്‍ 10 കിലോവാട്ട് വരെയുള്ള റെഡി ടു ഇന്‍സ്റ്റാള്‍ ഓണ്‍ഗ്രിഡ് സോളാര്‍ കിറ്റുകള്‍, സോളാര്‍ ഓഫ് ഗ്രിഡ് ഇന്‍വെര്‍ട്ടറുകള്‍, സോളാര്‍ ഓഫ് ഗ്രിഡ് പവര്‍ പാക്കുകള്‍ തുടങ്ങിയ ഏതാനും പുതിയ ഉല്‍പ്പന്നങ്ങള്‍ കമ്പനി ഉടന്‍ വിപണിയിലിറക്കും. ചൂടുവെള്ളവും വൈദ്യുതിയും ഒരേ സോളാര്‍ സിസ്റ്റത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാനാവുന്ന ഒരു നൂതന ഉല്‍പ്പന്നം വിപണിയിലിറക്കാനും കമ്പനി തയ്യാറെടുക്കുന്നുണ്ട്.

പരിസ്ഥിതിക്കിണങ്ങുന്നതും നിലനില്‍ക്കുന്നതുമായ പ്രതിവിധികള്‍ ഉപയോഗിക്കുന്നതില്‍ കേരളീയര്‍ എന്നും മുന്‍നിരയിലായതുകൊണ്ട് സോളാര്‍ വൈദ്യുതോല്‍പ്പാദനത്തിന് കേരളത്തില്‍ വന്‍സാധ്യതകളാണ് കെഎസ്ടിപിഎല്‍ കാണുന്നതെന്ന് കമ്പനിയുടെ സോളാര്‍ ബിസിനസ് തലവന്‍ ദീപക് പല്‍വങ്കര്‍ പറഞ്ഞു. 2020ഓടെ കേരളത്തില്‍ 200മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതിനൊപ്പം കൂടുതല്‍ പെട്രോള്‍ഡീസല്‍ പമ്പുകള്‍ സോളാര്‍വല്‍കരിക്കുന്നതോടൊപ്പം ദക്ഷിണ നാവിക കമാന്‍ഡ്, കൊച്ചിന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, ഹീരാ വാസ്തുഗ്രാമം, സെന്റ് ജോസഫ് വിദ്യാഭവന്‍ തുടങ്ങിയ സ്ഥാപനങ്ങളിലും കിര്‍ലോസ്‌കറിന്റെ സോളാര്‍ വൈദ്യുതോല്‍പ്പാദന സംവിധാനങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞതായി ജിഎസ്എല്‍ എനര്‍ജി സൊലൂഷന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജാക്‌സണ്‍ മാത്യു വ്യക്തമാക്കി.

Comments

comments

Categories: More