ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ 3.47 ബില്യണാകുമെന്ന് റിപ്പോര്‍ട്ട്

ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ 3.47 ബില്യണാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഇന്ത്യയിലും വിയറ്റ്‌നാമിലും സ്മാര്‍ട്ട്‌ഫോണ്‍ സ്വീകാര്യത വര്‍ധിച്ച് വരികയാണെന്നന്നും ഇരു രാജ്യങ്ങളിലും ഉപഭോക്തൃ അടിസ്ഥാനത്തില്‍ ഏകദേശം 20 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിപണി ഗവേഷണ സ്ഥാപനമായ ഇമാര്‍ക്കറ്റര്‍. ഇതിന്റെ ഫലമായി 2017ല്‍ ആഗോള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 3.47 ബില്യണാകുമെന്നും ഇമാര്‍ക്കറ്റര്‍ വിലയിരുത്തുന്നു.

ആഗോള ജനസംഖ്യയുടെ 46.8 ശതമാനവും ഇന്റര്‍നെറ്റ് ഉപയോക്താക്കളായി മാറും. 2.73 ബില്യണ്‍ ആളുകള്‍ ഉപയോഗിക്കുന്ന മൊബില്‍ ഫോണുകളായിരുക്കും ഇന്റര്‍നെറ്റ് പ്രവേശനത്തിനുള്ള പ്രാഥമിക ഉപകരണമെന്നും സ്ഥാപനം പറയുന്നു. 2017ല്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 450-465 മില്യണാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഎഐ) യും വിപണി ഗവേഷണ സ്ഥാപനമായ ഐഎംആര്‍ബി ഇന്റര്‍നാഷണലും പറയുന്നു. നിലവില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് പ്രവേശനം 31 ശതമാനമാണ്.

ഏഷ്യ-പസ്ഫിക് മേഖല, ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ വികസിക്കുന്ന ഡിജിറ്റല്‍ വിപണികളില്‍ 2017-21ല്‍ അതിവേഗ ഇന്റര്‍നെറ്റ് ഉപഭോക്തൃ വളര്‍ച്ച പ്രകടമാകും. മൊബില്‍ ബ്രോഡ്ബാന്‍ഡ് കവറേജുകളുടെ വ്യാപിക്കുന്നതാണ് ഈ വളര്‍ച്ചയിലേക്ക് നയിക്കുക.

2019ഓടെ ലോകത്തിലെ പകുതിയിലേറെ ആളുകളും സ്ഥിരമായി ഇന്റര്‍നെറ്റ് ബ്രൗസിംഗ് നടത്തുന്നവരാകും. 2021ഓടെ 4 ബില്യണിലധികം ആളുകള്‍ ഓണ്‍ലൈനിലുണ്ടാകും. എന്നാല്‍ ഈ വര്‍ഷത്തെ 6.1 ശതമാനത്തില്‍ നിന്ന് 2021ലെത്തുമ്പോള്‍ 3.5 ശതമാനമായി ഇന്റര്‍നെറ്റ് ഉപഭോക്തൃ വളര്‍ച്ച കുറയുമെന്നും വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: More