ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവല്‍റിക്ക് അവാര്‍ഡ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവല്‍റിക്ക് അവാര്‍ഡ്

കൊച്ചി: ജെം ആന്‍ഡ് ജൂവല്‍റി മേഖലയില്‍ തൊഴില്‍ വിദ്യാഭ്യാസരംഗത്ത് അര്‍പ്പിച്ച സമഗ്ര സംഭാവനയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവല്‍റിക്ക് അവാര്‍ഡ്. കൊച്ചി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന കേരള ജെം ആന്‍ഡ് ജൂവല്‍റി ഷോയില്‍ വെച്ച് മന്തി തോമസ് ഐസക്കില്‍ നിന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സലാം മേലാറ്റൂര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

ജെം ആന്‍ഡ് ജൂവല്‍റി സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ജിജെഎസ്‌സിഐ), അഡീഷണല്‍ സ്‌കില്‍ അക്യുസിഷന്‍ പ്രോഗ്രാം (അസാപ്), കുടുംബശ്രീ എന്നിവയുടെ ട്രെയിനിംഗ് പാര്‍ട്ണറായ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനകം തന്നെ സെന്റര്‍ ഓഫ് എക്‌സലന്‍സ്, ചാമ്പ്യന്‍ സ്‌കില്‍ സെന്റര്‍ എന്നീ പദവികള്‍ നേടിയിട്ടുണ്ട്. മലപ്പുറം ഇന്‍കെല്‍ എജുസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റൂട്ടില്‍, ജൂവല്‍റി മാനേജ്‌മെന്റില്‍ ഡിഗ്രി കോഴ്‌സും ജൂവല്‍റി ഡിസൈനിംഗ്, ജെമോളജി, ജൂവല്‍റി മാനുഫാക്ചറിംഗ് എന്നിവയില്‍ ഡിപ്ലോമ കോഴ്‌സുകളും നടന്നുവരുന്നു. ജൂവല്‍റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കണ്‍സള്‍ട്ടന്‍സി സര്‍വീസും ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നുണ്ട്

Comments

comments

Categories: More