ചൈന നീക്കം ചെയത് ആപ്പ് പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷ: കുക്ക്

ചൈന നീക്കം ചെയത് ആപ്പ് പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷ: കുക്ക്

ചൈനയിലെ ആപ്പ് സ്റ്റോറില്‍ നിന്നും സമീപകാലത്തു നീക്കം ചെയ്യപ്പെട്ട ചില ആപ്ലിക്കേഷനുകള്‍ പുനസ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആപ്പിള്‍ ചീഫ് എക്‌സിക്യുട്ടീവ് ടിം കുക്ക് പറഞ്ഞു.
ഈ വര്‍ഷം ആപ്പ് സ്റ്റോറില്‍നിന്നും ചില മെസേജിംഗ് ആപ്പുകളും, വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് സേവനങ്ങളും (വിപിഎന്‍) നീക്കം ചെയ്തിരുന്നു.

ചൈനയുടെ ഗ്രേറ്റ് ഫയര്‍വാള്‍ എന്ന സൈബര്‍ റെഗുലേറ്ററിനെ മറികടന്ന് പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവയാണു നീക്കം ചെയ്ത മെസേജിംഗ് ആപ്പും വിപിഎന്‍ സര്‍വീസുകളും.
ദക്ഷിണ ചൈനീസ് നഗരമായ ഗുവാന്‍സുവില്‍ നടന്ന ഫോര്‍ച്യൂണ്‍ ഫോറത്തില്‍ പങ്കെടുക്കുമ്പോഴാണു കുക്ക് ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

ആഗോള വിപണിയില്‍ ആപ്പിളിനു തിരിച്ചടി നേരിടേണ്ടി വരുമ്പോള്‍ ചൈനയിലാണ് പ്രതീക്ഷയുള്ള വില്‍പന നടക്കുന്നത്. പ്രത്യേകിച്ചു ചൈനയിലെ നഗരങ്ങളില്‍ ആപ്പിളിന്റെ ഉല്‍പന്നങ്ങള്‍ക്കു നല്ല ഡിമാന്‍ഡുണ്ട്.

Comments

comments

Categories: FK Special