ഫേസ്ബുക്ക് ഏറ്റവുമധികം ചര്‍ച്ച ചെയ്തത് ലോക വനിതാ ദിനം

ഫേസ്ബുക്ക് ഏറ്റവുമധികം ചര്‍ച്ച ചെയ്തത് ലോക വനിതാ ദിനം

ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട നിമിഷങ്ങള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് പ്രതികരിക്കുന്നതിനും സംസാരിക്കുന്നതിനുമാണു ഈ വര്‍ഷം ഫേസ്ബുക്കില്‍ ജനങ്ങള്‍ ഒരുമിച്ചത്. അവയില്‍ തന്നെ ആഗോളതലത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത മൂന്ന് സംഭവങ്ങളായിരുന്നു അന്താരാഷ്ട്ര വനിതാ ദിനവും, സൂപ്പര്‍ ബൗവല്‍ 51, ലാസ് വേഗാസ് അക്രമം തുടങ്ങിയവ.

ന്യൂയോര്‍ക്കില്‍ ഈ മാസം അഞ്ചാം തീയതി ചൊവ്വാഴ്ച സംഘടിപ്പിച്ച അവധിദിന പരിപാടിയില്‍ ഫേസ്ബുക്ക്, 2017 വര്‍ഷത്തിലെ അവലോകന കുറിപ്പുകള്‍ പുറത്തുവിടുകയുണ്ടായി. ഫേസ്ബുക്ക് എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ലോകം സംസാരിച്ചത് എന്തൊക്കെയായിരുന്നു എന്നതിന്റെ വാര്‍ഷിക വിവരണ സംക്ഷേപമാണു (റൗണ്ട് അപ്പ്) പുറത്തുവിട്ടത്. ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട നിമിഷങ്ങള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് പ്രതികരിക്കുന്നതിനും സംസാരിക്കുന്നതിനുമാണു ഈ വര്‍ഷം ഫേസ്ബുക്കില്‍ ജനങ്ങള്‍ ഒരുമിച്ചത്. അവയില്‍ തന്നെ ആഗോളതലത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത മൂന്ന് സംഭവങ്ങളായിരുന്നു അന്താരാഷ്ട്ര വനിതാ ദിനവും, സൂപ്പര്‍ ബൗവല്‍ 51, ലാസ് വേഗാസ് അക്രമം തുടങ്ങിയവ.

* അന്താരാഷ്ട്ര വനിതാ ദിനം: 2017-ല്‍ ഫേസ്ബുക്കില്‍ ഏറ്റവുമധികം സംസാരവിഷയമായത് അന്താരാഷ്ട്ര വനിതാ ദിനമായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ രണ്ടിരട്ടി ആളുകള്‍ ഈ വര്‍ഷത്തെ വനിതാ ദിനത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ ഫേസ്ബുക്കിലൂടെ ചര്‍ച്ച ചെയ്യുകയുണ്ടായി. ആഗോളതലത്തില്‍ 165 ദശലക്ഷം ആളുകള്‍, 430 ദശലക്ഷം ഇന്ററാക്ഷന്‍സാണ് നടത്തിയത്. വനിതാ ദിനവുമായി ബന്ധപ്പെട്ടു യുഎസ്, ബ്രസീല്‍, ഇന്ത്യ, മെക്‌സിക്കോ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍നിന്നായിരുന്നു ഭൂരിഭാഗം പോസ്റ്റുകളും ഉണ്ടായതെന്നു ഫേസ്ബുക്ക് അറിയിച്ചു.

ആളുകള്‍ ഒത്തുചേരുന്നതിനു ഫേസ്ബുക്ക് ഉപയോഗിച്ച വര്‍ഷം കൂടിയായിരുന്നു 2017.

* Super Bowl 51: ലോകമെമ്പാടുമുള്ള ആരാധകര്‍ പ്രിയപ്പെട്ട ടീമുകള്‍ക്ക് ആവേശം പകരാനും, ലേഡി ഗാഗയുമായി ആഘോഷിക്കാനും, മികച്ച ടിവി പരസ്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡിലേക്കു തിരിയുകയുണ്ടായി. 64 മില്യന്‍ ആളുകളിലൂടെ 262 ദശലക്ഷം പേരാണു സൂപ്പര്‍ ബൗവലുമായി ബന്ധപ്പെട്ട വീഡിയോ ഫേസ്ബുക്കില്‍ കണ്ടത്. 240 മില്യന്‍ ഇന്ററാക്ഷന്‍സും സൂപ്പര്‍ ബൗവല്‍ ഗെയ്മുമായി ബ്ന്ധപ്പെട്ട് ഉണ്ടായി. സൂപ്പര്‍ ബൗള്‍ ദേശീയ ഫുട്‌ബോള്‍ ലീഗിന്റെ വാര്‍ഷിക ചാമ്പ്യന്‍ഷിപ്പ് ഗെയിമാണ്. നാഷണല്‍ ഫുട്ബാള്‍ ലീഗ് (എന്‍എഫ്എല്‍) ഒരു പ്രൊഫഷണല്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗാണ്. 32 ടീമുകളെ ദേശീയ ഫുട്‌ബോള്‍ കോണ്‍ഫറന്‍സ്, അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫറന്‍സ് എന്നിവയ്‌ക്കൊപ്പം തുല്യമായി വിഭജിക്കുന്നു.

* ലാസ് വേഗാസ് വെടിവെപ്പ്: ലോക മനസാക്ഷിയെ ഞെട്ടിച്ച ദുരന്തമായിരുന്നു ഈ വര്‍ഷം ഒക്ടോബറിലുണ്ടായ ലാസ് വേഗാസ് വെടിവെപ്പ്. ഈ സംഭവത്തെ തുടര്‍ന്നു ഫേസ്ബുക്കിന്റെ Crisis Response tools ലൂടെ 3,300 പേര്‍ സഹായം വാഗ്ദാനം ചെയ്തു കൊണ്ട് രംഗത്തുവരികയുണ്ടായി.

2017 വര്‍ഷം ആഗോളതലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറ്റവുമധികം പ്രകൃതിദുരന്തങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നെന്നു ബോദ്ധ്യപ്പെടും. എന്നാല്‍ ഈ ദുരിത ഘട്ടങ്ങളില്‍ ജനങ്ങള്‍ പരസ്പരം സഹായിക്കുന്ന കാഴ്ച ഏറ്റവും പ്രചോദനമേകിയ ഒന്നുകൂടിയായിരുന്നു. പ്രതിസന്ധിയെ അഭിമുഖീകരിച്ച സന്ദര്‍ഭത്തില്‍ ജനങ്ങള്‍ പരസ്പരം സഹായിക്കുന്ന കാഴ്ചയാണ് ഫേസ്ബുക്കിലും കാണുവാന്‍ സാധിച്ചത്.

2017 വര്‍ഷം ആഗോളതലത്തില്‍ വിലയിരുത്തുമ്പോള്‍ ഏറ്റവുമധികം പ്രകൃതിദുരന്തങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സാക്ഷ്യം വഹിച്ച വര്‍ഷമായിരുന്നെന്നു ബോദ്ധ്യപ്പെടും. എന്നാല്‍ ഈ ദുരിത ഘട്ടങ്ങളില്‍ ജനങ്ങള്‍ പരസ്പരം സഹായിക്കുന്ന കാഴ്ച ഏറ്റവും പ്രചോദനമേകിയ ഒന്നുകൂടിയായിരുന്നു. പ്രതിസന്ധിയെ അഭിമുഖീകരിച്ച സന്ദര്‍ഭത്തില്‍ ജനങ്ങള്‍ പരസ്പരം സഹായിക്കുന്ന കാഴ്ചയാണ് ഫേസ്ബുക്കിലും കാണുവാന്‍ സാധിച്ചത്.

* മെക്‌സിക്കോ ഭൂകമ്പം: ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെയാണ് മെക്‌സിക്കോയെ പിടിച്ചുലച്ച ഭൂകമ്പം അരങ്ങേറിയത്. ഫേസ്ബുക്കില്‍ ക്രൈസിസ് റെസ്‌പോണ്‍സില്‍ ഏറ്റവുമധികം ഇന്ററാക്ഷന്‍സ് നടന്നതും ഈ സംഭവത്തെ തുടര്‍ന്നായിരുന്നു. പരമാവധി ആളുകള്‍ തങ്ങള്‍ സുരക്ഷിതരാണെന്നു മാര്‍ക്ക് ചെയ്തതും, സഹായം വാഗ്ദാനം ചെയ്ത് രംഗത്തുവന്നതും, ദുരിതാശ്വാസത്തിനായി പണം സംഭാവന ചെയ്തതും ഫേസ്ബുക്കിലായിരുന്നു.

* ഹാര്‍വി ചുഴലിക്കാറ്റ്: ഈ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഹാര്‍വി ചുഴലിക്കാറ്റ് അറ്റ്‌ലാന്റിക് സമുദ്രതീരങ്ങളില്‍ വന്‍ നാശം വിതച്ചത്. ഹാര്‍വി വിതച്ച നാശത്തിന്റെ കെടുതികളെ നേരിടാന്‍ ഫേസ്ബുക്കിലൂടെ വിവിധ കമ്മ്യൂണിറ്റികള്‍ സമാഹരിച്ചത് 20 ദശലക്ഷം ഡോളറിലധികമാണ്. പ്രതിസന്ധിയെ നേരിടാന്‍ 2017-ല്‍ ഏറ്റവുമധികം തുക സമാഹരിച്ചതും ഹാര്‍വി ദുരന്തത്തെ തുടര്‍ന്നായിരുന്നു.

ആളുകള്‍ ഒത്തുചേരുന്നതിനു ഫേസ്ബുക്ക് ഉപയോഗിച്ച വര്‍ഷം കൂടിയായിരുന്നു 2017.

* സമ്പൂര്‍ണ സൂര്യഗ്രഹണം: ഓഗസ്റ്റില്‍ നടന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ആളുകളെ ഒരുമിച്ചു അണിനിരത്താന്‍ 80 രാജ്യങ്ങളില്‍ 20,000 ഇവന്റുകളിലൂടെ ഫേസ്ബുക്ക് യൂസര്‍മാര്‍ക്കു സാധിച്ചു.

* വാഷിംഗ്ടണ്‍ ഡിസിയിലെ വനിതാ മാര്‍ച്ച്: ഈ വര്‍ഷം ജനുവരി 21 നു വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന വനിതാ മാര്‍ച്ചിലേക്ക് അഞ്ച് ലക്ഷത്തോളം പേരെ അണിനിരത്താന്‍ ഫേസ്ബുക്കിലൂടെ സാധിച്ചു.

Comments

comments

Categories: FK Special, Slider