വന്‍കിട കെട്ടിട നിര്‍മാണത്തിന് പാരിസ്ഥിതികാനുമതി വേണം: ഹരിത ട്രൈബ്യൂണല്‍

വന്‍കിട കെട്ടിട നിര്‍മാണത്തിന് പാരിസ്ഥിതികാനുമതി വേണം: ഹരിത ട്രൈബ്യൂണല്‍

ന്യൂഡെല്‍ഹി: വന്‍കിട കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ക്ക് പാരിസ്ഥിതികാനുമതി വേണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. അനുമതി ഇളവ് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) റദ്ദാക്കി. പരിസ്ഥിതികാനുമതി ഒഴിവാക്കാനാകാത്തതാണെന്ന് എന്‍ജിടി അറിയിച്ചു.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യം പരിഹരിക്കുന്നതിനു വേണ്ടി 2016ലാണ് വന്‍കിട കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കാണിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. 20,000 മുതല്‍ 1,50,000 ചതുരശ്രയടി വരെ വലിപ്പമുള്ള കെട്ടിട നിര്‍മാണത്തിന് പാരിസ്ഥികാനുമതി വേണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ മറവില്‍ അനധികൃത നിര്‍മാണം നടക്കുന്നതായി ട്രൈബ്യൂണലിന് ഹര്‍ജി ലഭിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവെയാണ് വിജ്ഞാപനം നിലനില്‍ക്കില്ലെന്ന നിരീക്ഷണം ട്രൈബ്യൂണല്‍ നടത്തിയത്.

ഇതോടെ വന്‍കിട കെട്ടിടങ്ങളുടെ നിര്‍മാണത്തിന് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാകുമെന്ന് മാത്രമല്ല നിലവില്‍ അനുമതിയില്ലാതെ നടക്കുന്ന കെട്ടിട നിര്‍മാണങ്ങള്‍ നിര്‍ത്തിവെക്കേണ്ടതായും വരും. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച അനുമതിയും ട്രൈബ്യൂണല്‍ റദ്ദാക്കിയിട്ടുണ്ട്. പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്ന തരത്തിലുള്ള ഒരു നിര്‍മാണവും പാടില്ലെന്നും പാരിസ്ഥിതികാനുമതി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണല്‍ വിജ്ഞാപനം റദ്ദാക്കിയത്.

Comments

comments

Categories: Slider, Top Stories