യുഎസിലെ കാര്‍ഷിക സ്റ്റാര്‍ട്ടപ്പിനെ പിന്തുണച്ച് ദുബായ് ഫണ്ട്

യുഎസിലെ കാര്‍ഷിക സ്റ്റാര്‍ട്ടപ്പിനെ പിന്തുണച്ച് ദുബായ് ഫണ്ട്

ഇന്‍ഡിഗോ അഗ്രിക്കള്‍ച്ചര്‍ എന്ന സംരംഭത്തിലാണ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായ് പുതിയ നിക്ഷേപം നടത്തിയിരിക്കുന്നത്

ദുബായ്: ദുബായുടെ നിക്ഷേപ വിഭാഗമായ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായ് (ഐസിഡി) യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ടെക് സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തി.

ഇന്‍ഡിഗോ അഗ്രിക്കള്‍ച്ചര്‍ എന്ന സംരംഭത്തിലാണ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായ് പുതിയ നിക്ഷേപം നടത്തിയിരിക്കുന്നത്. സുസ്ഥിരമായി ജനങ്ങള്‍ക്ക് വിഭവങ്ങള്‍ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണിത്. ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച പ്രധാനപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിച്ച്, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്‍ഡിഗോ പ്രസിഡന്റും സിഇഒയുമായ ഡേവിഡ് പെറി പറഞ്ഞു.

വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി പ്രശ്‌നപരിഹാരങ്ങള്‍ കണ്ടെത്താനാണ് ഈ സ്റ്റാര്‍ട്ടപ്പ് ശ്രമിക്കുന്നത്. വാണിജ്യപരമായ വികസനത്തിന് പുതിയ നിക്ഷേപം ഉപയോഗപ്പെടുത്തുമെന്ന് കമ്പനി പറഞ്ഞു.

Comments

comments

Categories: Arabia