ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വെള്ളം, വൃത്തി, വിളവ് എന്നിവ മുന്‍നിര്‍ത്തി കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് രൂപീകൃതമായ ഹരിത കേരളം മിഷന്റെ ഹരിതസംഗമം ഈ മാസം 14 ന് രാവിലെ 10 ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിരിക്കുന്നത്. സഹകരണ-ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ ഹരിതകേരളം മിഷന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളെ അധികരിച്ച് കില തയാറാക്കിയ സി ഡി, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ സംരംഭങ്ങള്‍ നടത്തിവരുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളെക്കുറിച്ച് ശുചിത്വമിഷന്‍ തയാറാക്കിയ പുസ്തകം എന്നിവയുടെ പ്രകാശനം നടക്കും. ഹരിതകേരളം മിഷന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാക്കള്‍ക്കുള്ള സമ്മാനവിതരണം മുഖ്യമന്ത്രി നിര്‍വഹിക്കും. ശുചിത്വമാലിന്യ സംസ്‌കരണം, കൃഷിവ്യാപനം, ജലസംരക്ഷണം എന്നീ വിഷയങ്ങളില്‍ സെമിനാറുകളും 15, 16, 17 തിയതികളില്‍ വെള്ളയമ്പലത്ത് മാനവീയം വീഥിയില്‍ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി പ്രദര്‍ശനവും നടക്കും.

Comments

comments

Categories: More