ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് ‘ കേക്ക് ഓണ്‍ വീല്‍സ് ‘

ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് ‘ കേക്ക് ഓണ്‍ വീല്‍സ് ‘

രണ്ടിനം പുതിയ കേക്കുകളുമായി എലൈറ്റ്

വിവിധ തരം കേക്കുകളുമായി ക്രിസ്മസ് വിപണി കൈയടക്കാനുള്ള തയാറെടുപ്പിലാണ് പ്രമുഖ ഭക്ഷ്യോല്‍പ്പന്ന ഗ്രൂപ്പായ എലൈറ്റ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്രിസ്മസ് പ്ലം കേക്കുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന എലൈറ്റ് ഈ വര്‍ഷം ക്രിസ്മസ് പുതുവല്‍സര വിപണി ലക്ഷ്യമിട്ട് കാരറ്റ് പുഡ്ഡിംഗ് കേക്ക്, ചെറി നട്ട് കേക്ക് എന്നിങ്ങനെ രണ്ടു രുചിയാര്‍ന്ന കേക്കുകളാണ് അവതരിപ്പിക്കുന്നത്. കാരറ്റ്, ഈന്തപഴം, അണ്ടിപ്പരിപ്പ്, നെയ്യ്, ഇവയുടെ പ്രത്യേക മിശ്രാനുപാതത്തില്‍ തയാറാക്കുന്ന ഈ കേക്ക് അതീവ രുചിയാര്‍ന്നതും സുഗന്ധമുള്ളതുമാണ് കാരറ്റ് പുഡ്ഡിംഗ് കേക്ക്. നിറയെ പഴങ്ങളും അണ്ടിപ്പരിപ്പുകളും അടങ്ങിയ ചെറി നട്ട് കേക്ക് ചുവന്ന ചെറി പഴങ്ങളാല്‍ സമൃദ്ധമാണ്.

പൂരിത കൊഴുപ്പുകള്‍ ഒട്ടും തന്നെ ഇല്ലാത്ത ഈ കേക്കുകള്‍ കരസ്പര്‍ശമേല്‍ക്കാതെ പൂര്‍ണമായും കംപ്യൂട്ടര്‍ നിയന്ത്രിത ഓട്ടോമാറ്റിക് പ്ലാന്റുകളിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ‘കേക്ക് ഓണ്‍ വീല്‍സ്’ എന്ന പേരില്‍ വൈവിധ്യമാര്‍ന്ന ഒരു പ്രൊമോഷണല്‍ ആക്റ്റിവിറ്റിയും എലൈറ്റ് സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയുടെ ഭാഗമായി വിവിധ കേക്കുകളുടെ ചിത്രങ്ങളാല്‍ അലംകൃതമായ വാന്‍ കേരളമെമ്പാടും സഞ്ചരിച്ച് ഉപഭോക്താക്കള്‍ക്കു വിവിധതരം കേക്കുകള്‍ കാണുവാനും ആസ്വദിക്കാനുമുള്ള അവസരമൊരുക്കുന്നു.

ക്രിസ്മസ് സീസണില്‍ ഇന്ത്യയിലും വിദേശത്തുമായി ഏകദേശം ഒരു ലക്ഷത്തിലധികം ഷോപ്പുകളില്‍ എലൈറ്റ് കേക്കുകള്‍ ലഭ്യമാണ്. ഇന്ത്യയൊട്ടാകെയുള്ള ബേക്കറി വിപണന രംഗത്ത് ബ്രാന്‍ഡ് ചെയ്ത ബേക്കറി ഉല്‍പ്പന്നങ്ങള്‍ക്കു യുവനിരയില്‍ പ്രിയമേറി വരുന്നതായി വിവിധ മാര്‍ക്കറ്റ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 5 കോടി മുതല്‍ 50 കോടി രൂപ വരെ വിറ്റുവരവുള്ള കേരള ക്രിസ്മസ് സീസണ്‍ വിപണിയില്‍ ഏകദേശം 50% ത്തോളം വിപണി വിഹിതമാണ് എലൈറ്റ് കേക്കുകള്‍ക്കുള്ളത്. ഇന്ത്യയിലെ കേക്ക് വിപണി 10-15%ത്തിനിടയില്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഏകദേശം 100 കോടിക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള എലൈറ്റ് കേക്കുകള്‍ക്ക് ഈ വര്‍ഷവും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: More