ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി

ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി

33 കോടി പാന്‍ കാര്‍ഡുകളില്‍ 13.28 കോടി മാത്രമാണ് 12 അക്ക ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ളത

ന്യൂഡെല്‍ഹി: ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഇത് മൂന്നാം തവണയാണ് ആധാര്‍-പാന്‍ ബന്ധിപ്പിക്കലിന് കേന്ദ്രം സമയപരിധി നീട്ടി നല്‍കുന്നത്. ബാങ്ക് എക്കൗണ്ടുമായി വിവിധ സാമൂഹികക്ഷേമ പദ്ധതികളുമായും ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു.

ചില നികുതിദായകര്‍ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ഇനിയും ബന്ധിപ്പിച്ചിട്ടില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സമയം നീട്ടി നല്‍കിയതെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. നവംബര്‍ വരെയുള്ള കണക്ക്പ്രകാരം 33 കോടി പാന്‍ കാര്‍ഡുകളില്‍ 13.28 കോടി മാത്രമാണ് 12 അക്ക ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ആദായ നികുതി റിട്ടേണ്‍ ഫയലിംഗിനും പുതിയ പാന്‍ കരസ്ഥമാക്കുന്നതിനും ഈ വര്‍ഷം മുതലാണ് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയത്. ആദായ നികുതി നിയമത്തില്‍ പുതുതായി ചേര്‍ത്ത വകുപ്പ് 139 എഎ (2)പ്രകാരമാണ് ജൂലൈ ഒന്നു മുതല്‍ ആദായ നികുതി റിട്ടേണില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടതു നിര്‍ബന്ധമാക്കിയത്.

ആദ്യം ജൂലൈ 31 ആയിരുന്നു ആധാര്‍-പാന്‍ ബന്ധിപ്പിക്കലിനുള്ള സമയപരിധി. പിന്നീട് ഓഗസ്റ്റ് 31 വരെയും അതിന് ശേഷം ഡിസംബര്‍ 31 വരെയും കേന്ദ്രം സമയംനീട്ടി നല്‍കിയിരുന്നു.

Comments

comments

Categories: Slider, Top Stories