ടൊയോട്ട, സ്‌കോഡ, ഹോണ്ട, മഹീന്ദ്ര – എല്ലാവരും വില വര്‍ധിപ്പിക്കും

ടൊയോട്ട, സ്‌കോഡ, ഹോണ്ട, മഹീന്ദ്ര – എല്ലാവരും വില വര്‍ധിപ്പിക്കും

ന്യൂ ഡെല്‍ഹി : പുതുവര്‍ഷത്തില്‍ കാറുകളുടെ വില വര്‍ധിക്കും. ടൊയോട്ട, സ്‌കോഡ, ഹോണ്ട, തുടങ്ങിയ കമ്പനികള്‍ വിവിധ കാര്‍ മോഡലുകളുടെ വില വര്‍ധിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും വില വര്‍ധിപ്പിക്കും.

സ്‌കോഡ കാറുകള്‍ക്ക് 2 മുതല്‍ 3 ശതമാനം വില വര്‍ധിക്കും

നവംബര്‍ അവസാന വാരമാണ് സ്‌കോഡ ഓട്ടോയുടെ പ്രഖ്യാപനം വന്നത്. സ്‌കോഡ കാറുകള്‍ക്ക് 2 മുതല്‍ 3 ശതമാനം വില വര്‍ധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. വിവിധ സ്‌കോഡ മോഡലുകള്‍ക്ക് ഇനി 14,000-50,000 രൂപ അധികം നല്‍കേണ്ടി വരും.

ഇസുസു മോട്ടോര്‍ ഇന്ത്യ ജനുവരി ഒന്നിന് 3 മുതല്‍ 4 ശതമാനം വരെ വില വര്‍ധിപ്പിക്കും. ഡി-മാക്‌സ് മോഡലിന് 15,000 രൂപ വില കൂടും. പ്രീമിയം എസ്‌യുവിയായ എംയു-എക്‌സിന് ഒരു ലക്ഷം രൂപ വില വര്‍ധിക്കും.

26.02 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുള്ള ടൊയോട്ട ഫോര്‍ച്യൂണറിന് ഇനി 78,000 രൂപ അധികം നല്‍കേണ്ടിവരും

ഹോണ്ട കാറുകള്‍ക്ക് 25,000 രൂപ വരെ വില കൂടുമെന്ന് കമ്പനി അറിയിച്ചു. ജനുവരി മുതല്‍ എല്ലാ മോഡലുകളുടെയും വില 1 മുതല്‍ 2 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ജാപ്പനീസ് കമ്പനിയുടെ വക്താവ് വ്യക്തമാക്കി.

ഏറ്റവുമൊടുവില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറാണ് നയം വ്യക്തമാക്കിയത്. 2018 ജനുവരി മുതല്‍ എല്ലാ മോഡലുകള്‍ക്കും 3 ശതമാനം വരെ വില വര്‍ധിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ 26.02 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുള്ള ടൊയോട്ട ഫോര്‍ച്യൂണറിന് ഇനി 78,000 രൂപ അധികം നല്‍കേണ്ടിവരും.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വിവിധ മോഡലുകള്‍ക്ക് 7,000 മുതല്‍ 30,000 രൂപ വരെ വില വര്‍ധിപ്പിക്കും.

Comments

comments

Categories: Auto