യുഎഇ-സൗഖ്യം പുതിയ വഴിത്തിരിവാകുമോ?

യുഎഇ-സൗഖ്യം പുതിയ വഴിത്തിരിവാകുമോ?

യുഎഇ പ്രസിഡന്റിന്റെ വിധി പ്രകാരം പുതിയ പ്രതിരോധ-സാമ്പത്തിക കമ്മിറ്റി അടുത്തിടെയാണ് രൂപീകരിച്ചത്

റിയാദ്: ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സിലിന്‍ നിന്ന് വിഭിന്നമായി സൗദിയുമായി ചേര്‍ന്ന് പ്രതിരോധ-സാമ്പത്തിക രംഗത്ത് പുതിയ കമ്മിറ്റി രൂപീകരിക്കുമെന്ന് യുഎഇ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 36 വര്‍ഷം പഴക്കമുള്ള ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സിലിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കുന്ന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഗള്‍ഫിലെ ഏറ്റവും ശക്തരായ രണ്ട് രാജ്യങ്ങളാണ് സൗദിയും യുഎഇയും. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള നീക്കം കൈക്കൊണ്ടത് സൗദിയുടെ നേതൃത്വത്തിലായിരുന്നു.

പ്രതിരോധ, സാമ്പത്തിക, രാഷ്ട്രീയ, വ്യാവസായിക, സാമൂഹിക രംഗങ്ങളിലെല്ലാം ഇരു രാജ്യങ്ങളും പരസ്പരസഹകരണത്തോടെ പ്രവര്‍ത്തിക്കുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്‍ പറഞ്ഞു. സൗദി അധികാരികളില്‍ നിന്ന് ഇത് സംബന്ധിച്ച പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

സൗദി, യുഎഇ, ബ്ഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ എല്ലാംതന്നെ ഖത്തറുമായുള്ള സഖ്യം കഴിഞ്ഞ ജൂണ്‍ അഞ്ചിന് അവസാനിപ്പിച്ചിരുന്നു. മതതീവ്രതാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ കൈക്കൊണ്ടതിനാണ് ഖത്തറുമായുള്ള സഖ്യം മറ്റ് രാജ്യങ്ങള്‍ അവസാനിപ്പിച്ചതെങ്കിലും ഖത്തര്‍ ഇക്കാര്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിക്കുന്നതിനായി കുവൈറ്റ് ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. ഉപരോധം നീക്കുന്നതിനുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണിന്റെ ശ്രമങ്ങളുടെ ഫലമായി അറബ് രാജ്യങ്ങള്‍ 13 ആവശ്യങ്ങള്‍ ഖത്തറിന് മുന്നില്‍വെച്ചിരുന്നു. എന്നാല്‍ ഖത്തറിന്റെ പരമാധികാരം അടിയറവുവെപ്പിക്കാന്‍ പോന്നവയാണ് സൗദി സഖ്യത്തിന്റെ ഡിമാന്‍ഡുകളെന്ന് വിശദമാക്കി അവര്‍ അത് തള്ളിക്കളഞ്ഞു.

അല്‍ ജസീറ ചാനലിനെയും രാജ്യം പണം മുടക്കുന്ന മറ്റ് ന്യൂസ് ഓര്‍ഗനൈസേഷനുകളേയും അടച്ചുപൂട്ടണമെന്നും തുര്‍ക്കി സൈനികരെ പുറത്താക്കണമെന്നും ഇറാനുമായുള്ള ബന്ധം ദുര്‍ബലമാക്കണമെന്നും അറബ് രാജ്യങ്ങളുടെ ഡിമാന്‍ഡുകള്‍ക്കനുസരിച്ചുള്ള തീവ്രവാദ വിദുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നുമെല്ലാമുള്ള നിരവധി ആവശ്യങ്ങളാണ് ഖത്തറിന് മുന്നില്‍ വെച്ചത്.

ഗള്‍ഫ് മേഖലയിലെ 6 രാജ്യങ്ങള്‍ കൂടിച്ചേര്‍ന്നുള്ള സംയുക്ത പ്രവര്‍ത്തനങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്

ഏകാധിപത്യ പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ യുഎസ് സ്ഥാപിച്ചിരിക്കുന്ന എയര്‍ബേസുകള്‍ സംരക്ഷിക്കുന്നതിനായി നടക്കുന്ന ശ്രമങ്ങള്‍ക്ക് മേലുള്ള ഏറ്റവും പുതിയ തടസ്സമാണ് ഖത്തറിന് മേലുള്ള ഉപരോധം. ഓരോ മേഖലയിലും പ്രതിസന്ധി രൂപപ്പെടുന്നതിന് അനുസരിച്ച് യുഎസ് അവരുടെ സൈനിക താവളങ്ങള്‍ മാറ്റിക്കൊണ്ടിരിക്കും. ഖത്തറും മറ്റ് അയല്‍ രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി കൂടുതല്‍ശക്തമാവുകയാണെങ്കില്‍ യുഎസിന് മറ്റേതെങ്കിലും സഖ്യ രാജ്യത്തേക്ക് സൈനികതാവളം മാറ്റി സ്ഥാപിക്കേണ്ടതായി വരും.

ഖത്തറും സൗദി അറേബ്യയും തമ്മില്‍ പ്രശ്‌നം നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. സാമ്പത്തികമായി ഇരു രാജ്യങ്ങളും വളരെ ശക്തരാണ്. പ്രകൃതി വാതകത്തിന്റെ ശക്തിയില്‍ രാജ്യം കൂടുതല്‍ സാമ്പത്തിക ശക്തി ആര്‍ജിക്കുന്നതും ഖത്തറിന്റെ അല്‍ ജസീറയുടെ പ്രവര്‍ത്തനവും സൗദിയെ വളരെ അധികം പ്രകോപിപ്പിച്ചു. ഇത് കൂടാതെ തങ്ങളുടെ പ്രധാന ശത്രുക്കളായ ഇറാനുമായുള്ള ഖത്തറിന്റെ ചങ്ങാത്തം സൗദിക്ക് വെല്ലുവിളിയായി. ഇറാനുമായായി ഖത്തറിനേക്കാള്‍ ബന്ധം സൂക്ഷിക്കുന്നത് ഒമാനാണ്. എന്നാല്‍ ഒമാനിനെ ഒഴിവാക്കിക്കൊണ്ട് ഖത്തറിനെ തെരഞ്ഞെടുത്തത്, സൗദിയുമായി തൊട്ടുനില്‍ക്കുന്ന രാജ്യമായതുകൊണ്ടാണ്.

മുസ്ലീം ബ്രദര്‍ഹുഡിനോടും ഇറാനോടുമുള്ള ഭയം കാരണമാണ് മറ്റ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം കൊണ്ടുവന്നത്. നിലവില്‍ തുര്‍ക്കിയും ഇറാനുമായുമാണ് ദോഹ ശക്തമായ ബന്ധം സൂക്ഷിക്കുന്നത്. ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സിലിന്റെ 36 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും മോശം കാലമായാണ് ഇതിനെ പറയുന്നത്.

Comments

comments

Categories: Arabia