വായനശാലകള്‍ ശക്തിപ്പെടുത്താന്‍ ഷാര്‍ജ ഭരണാധികാരി

വായനശാലകള്‍ ശക്തിപ്പെടുത്താന്‍ ഷാര്‍ജ ഭരണാധികാരി

1.2 മില്യണ്‍ ഡോളര്‍ അനുവദിച്ച നീക്കം പ്രശംസ പിടിച്ചു പറ്റുന്നു

ഷാര്‍ജ: നഗരത്തിലെ ലൈബ്രറികളില്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ 4.5 മില്യണ്‍ എഇഡി (1.23 മില്യണ്‍ ഡോളര്‍) അനുവദിക്കാന്‍ ഉത്തരവിട്ട ഷാര്‍ജാ ഭരണാധികാരി ഡോ. ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നടപടി പ്രശംസ പിടിച്ചുപറ്റുന്നു. 36ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വിവിധ പ്രസാദകര്‍ അവതരിപ്പിച്ച പുസ്തകങ്ങള്‍ നഗരത്തിലെ വിവിധ വായനശാലകളില്‍ വിതരണം ചെയ്യും.

ഗവേഷകര്‍, ബുദ്ധിജീവികള്‍, സ്‌കൂള്‍കുട്ടികള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍, തുടങ്ങി സംസ്‌കാരത്തിലും സാഹിത്യത്തിലും താല്‍പര്യമുള്ള എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന തരത്തില്‍ എമിറേറ്റിന്റെ പൊതു വായനശാലകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇതുവഴി സാധിക്കുമെന്ന് അല്‍ ഖാസിമി പറഞ്ഞു.

2018ന്റെ ആദ്യ പാദത്തില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിക്കുമെന്നു 1001 ടൈറ്റില്‍സിന്റെ മാനേജര്‍ മജ്ദ് അല്‍ ഷെഹ്ഹി പറഞ്ഞു

ഷാര്‍ജ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നോളജ് വിത്ത് ബോര്‍ഡേഴ്‌സ് തങ്ങളുടെ 1001 ടൈറ്റില്‍സ് എന്ന പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 1001 ഫസ്റ്റ് അറബിക് ബുക്കുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ലോഞ്ച് ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2016ലാണ് 1001 ടൈറ്റില്‍സിനു തുടക്കം കുറിച്ചത്.

2018ന്റെ ആദ്യ പാദത്തില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിക്കുമെന്നു 1001 ടൈറ്റില്‍സിന്റെ മാനേജര്‍ മജ്ദ് അല്‍ ഷെഹ്ഹി പറഞ്ഞു. 301 പ്രാദേശിക എഴുത്തുകാരുടെ സൃഷ്ടികള്‍ ഉള്‍പ്പെടെയായിരിക്കും 1001 ടൈറ്റില്‍സിന്റെ അടുത്ത ഘട്ടം പുറത്തിറങ്ങുക. എഇഡി അഞ്ച് മില്യണ്‍ ചെലവു പ്രതീക്ഷിക്കുന്ന രണ്ടാംഘട്ടം 2018ലും 19ലുമായി നടപ്പിലാക്കും.

1001 ടൈറ്റില്‍സ് പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള 775 പുസ്തകങ്ങളും 165 സാഹിത്യ പുസ്തകങ്ങളും മാനവ വികസനത്തെ കുറിച്ചുള്ള 20 പുസ്തകങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ മതസംബന്ധമായ ഒന്‍പത് പുസ്തകങ്ങള്‍, ആറ് നിയമ പുസ്തകങ്ങള്‍, നാല് പോയട്രി പുസ്തകങ്ങള്‍, ഭരണ സംബന്ധിയായ മൂന്ന് പുസ്തകങ്ങള്‍, രണ്ട് ചരിത്ര പുസ്തകങ്ങള്‍ മറ്റു വിഷയങ്ങളിലുള്ള 17 പുസ്തകങ്ങള്‍ എന്നിവയും ഉള്‍പ്പെടും.

Comments

comments

Categories: Arabia