നൈജീരിയന്‍ വിമാനക്കമ്പനിയായ മെഡ്‌വ്യു ദുബായില്‍ പറന്നിറങ്ങി

നൈജീരിയന്‍ വിമാനക്കമ്പനിയായ മെഡ്‌വ്യു ദുബായില്‍ പറന്നിറങ്ങി

ലാഗോസില്‍ നിന്ന് അബുജ വഴി ദുബായിലേക്ക് ആഴ്ചയില്‍ 3 സര്‍വീസുകള്‍ നടത്താനാണ് പദ്ധതി

ദുബായ്: മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന നൈജീരിയന്‍ വിമാനക്കമ്പനിയായ മെഡ്‌വ്യു ദുബായിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ലാഗോസില്‍ നിന്ന് അബുജ വഴി ദുബായിലേക്കുള്ള സര്‍വീസ് ഇന്നലെ ആരംഭിച്ചു.

ആഴ്ചയില്‍ മൂന്ന് തവണയായിരിക്കും ദുബായിലേക്ക് വിമാനം സര്‍വീസ് നടത്തുക. നൈജീരിയയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ട്രാവര്‍ ഏജന്‍സികളുമായും ബന്ധപ്പെട്ടുകൊണ്ടായിരിക്കും വിമാന സര്‍വീസ് പ്രവര്‍ത്തിക്കുന്നതെന്ന് മെഡ്‌വ്യു സിഇഒ അറിയിച്ചു. വിമാന ടിക്കറ്റിനൊപ്പം താമസ സൗകര്യം, വിസ അഡീഷണല്‍ ലഗേജ് തുടങ്ങിയ സേവനങ്ങളെല്ലാം ഇതുവഴി സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാന ടിക്കറ്റിനൊപ്പം താമസ സൗകര്യം, വിസ അഡീഷണല്‍ ലഗേജ് തുടങ്ങിയ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി രാജ്യത്തെ നിരവധി ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടുകൊണ്ടായിരിക്കും വിമാന സര്‍വീസ് പ്രവര്‍ത്തിക്കുക

ദുബായിലേക്കുള്ള സര്‍വീസ് കഴിഞ്ഞ ജൂലൈയില്‍ ആരംഭിക്കുമെന്നായിരുന്നു കമ്പനി നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ബോയിംഗ് 777 വിമാനം ലഭിക്കാതിരുന്നതിനാല്‍ അത് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് സെപ്റ്റംബറിലാണ് കമ്പനിക്ക് വിമാനം ലഭിച്ചത്. നൈജീരിയയില്‍ ഉണ്ടായ കറന്‍സി ക്ഷാമത്തെ തുടര്‍ന്ന് 2016ല്‍ എമിറേറ്റ്‌സ് അബുജയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. അതിന് പിന്നാലെ യുണൈറ്റഡ് എയര്‍ലൈന്‍സ് നൈജീരിയയിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തലാക്കുകയും ചെയ്തു. എന്നാല്‍ കറന്‍സിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒഴിഞ്ഞതോടെ രംഗത്ത് പിടിമുറുക്കാനുള്ള തയ്യാറെടുപ്പിലാണ് നൈജീരിയ.

നിര്‍ത്തിവച്ച സര്‍വീസ് ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: Arabia